ഷാരൂഖിനെയും സല്‍മാനെയൊന്നും കാണാറില്ല, എന്നാല്‍ ഒരു ഫോണ്‍ കോളിനപ്പുറം എല്ലാവരുമുണ്ട്: അജയ് ദേവ്ഗണ്‍

ബോളിവുഡിലെ സൂപ്പര്‍ താരങ്ങളുമായുള്ള തന്റെ സൗഹൃദത്തെ കുറിച്ച് പറഞ്ഞ് നടന്‍ അജയ് ദേവ്ഗണ്‍. എപ്പോഴും നേരില്‍ കാണുന്നില്ലെങ്കിലും ഒരു വിളിപ്പാട് അകലെ എല്ലാവരും ഉണ്ട്. തങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും പിന്തുണയ്ക്കാറുമുണ്ട് എന്നാണ് അജയ് ദേവ്ഗണ്‍ ഇപ്പോള്‍ പറയുന്നത്.

”ഞങ്ങള്‍ നേരില്‍ അധികം കാണുന്നില്ലായിരിക്കാം. പക്ഷെ ഒരു ഫോണ്‍ കോളിനപ്പുറത്ത് എല്ലാവരുമായും ബന്ധമുണ്ട്. ആവശ്യമുള്ളപ്പോള്‍ ഞങ്ങള്‍ പരസ്പരം സപ്പോര്‍ട്ട് ചെയ്യാറുണ്ട്. അക്ഷയ് കുമാര്‍, ഷാരൂഖ്, അഭിഷേക്… ഞങ്ങളേക്കാള്‍ ചെറുപ്പമായ അമിത് ജി, സുനില്‍ ഷെട്ടി, സഞ്ജു..”

”ഞങ്ങള്‍ എല്ലാവരും പരസ്പരം വിശ്വസിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നവരാണ്” എന്നാണ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അജയ് പറയുന്നത്. നിലവില്‍ ലോകേഷ്-കാര്‍ത്തി ചിത്രമായി ‘കൈതി’യുടെ റീമേക്കാണ് അജയ് ദേവഗണിന്റെതായി റിലീസിന് ഒരുങ്ങുന്നത്.

Read more

മാര്‍ച്ച് 30ന് ആണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്. കൈതിയില്‍ കാര്‍ത്തി അവതരിപ്പിച്ച റോളില്‍ അജയ് എത്തുമ്പോള്‍ നരേന്‍ അവതരിപ്പിച്ച പൊലീസ് കഥാപാത്രമായി തബു ആണ് വേഷമിടുന്നത്. സഞ്ജയ് മിശ്ര, അമല പോള്‍, ദീപക് ഡൊബ്രിയാല്‍, ഗജ്‌രാജ് റാവോ, വിനീത് കുമാര്‍ തുടങ്ങി നിരവധി താരങ്ങളും ചിത്രത്തില്‍ വേഷമിടുന്നത്.