നാല് വര്‍ഷം റിലീസ് വൈകി, നൂറ് കോടി ബജറ്റില്‍ ഒരുക്കിയ ചിത്രം തിയേറ്ററില്‍ ദുരന്തം; 'മൈദാന്‍' ബിഗ്ഗെസ്റ്റ് ഫ്‌ളോപ്പ്, കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്

ബോളിവുഡില്‍ തുടര്‍ച്ചയായി ഹിറ്റുകള്‍ നേടുന്ന താരങ്ങളില്‍ ഒരാളാണ് അജയ് ദേവ്ഗണ്‍. എന്നാല്‍ ദൃശ്യം 2, ഭോല, ശെയ്ത്താന്‍ എന്നീ സിനിമകളുടെ വമ്പന്‍ വിജയത്തിന് പിന്നാലെയെത്തിയ ‘മൈദാന്‍’ തിയേറ്ററില്‍ ദുരന്തമാകുന്നു. 100 കോടി ബജറ്റില്‍ ഒരുക്കിയ ചിത്രമാണ് തിയേറ്ററില്‍ ആദ്യ ദിനം തന്നെ ദയനീയ പരാജയം ഏറ്റുവാങ്ങിയത്.

സ്‌പോര്‍ട്‌സ് ഡ്രാമയായ ചിത്രം ഓപ്പണിംഗ് ദിനത്തില്‍ 4.5 കോടിയാണ് നേടിയത്. ചിത്രം പതുക്കെ ബോക്‌സ് ഓഫീസില്‍ ഇടം നേടുമെന്ന് കരുതിയെങ്കിലും രണ്ടാം ദിനത്തില്‍ 2.75 കോടി രൂപ മാത്രമേ ചിത്രത്തിന് നേടാനായിട്ടുള്ളു. അതുകൊണ്ട് തന്നെ ചിത്രം പെട്ടെന്ന് തന്നെ തിയേറ്റര്‍ വിടാനാണ് സാധ്യത.

2020ല്‍ പൂര്‍ത്തിയായ ചിത്രം റിലീസ് നാല് വര്‍ഷത്തിന് ശേഷമാണ് തിയേറ്ററുകളില്‍ എത്തിയത്. ഇന്ത്യയിലെ കായികരംഗത്ത് വിപ്ലവം സൃഷ്ടിച്ച പ്രശസ്ത ഫുട്‌ബോള്‍ പരിശീലകന്‍ സയ്യിദ് അബ്ദുള്‍ റഹീമിന്റെ ബയോപികാണ് ചിത്രം. ബദായ് ഹോ ഫെയിം അമിത് ശര്‍മ്മയാണ് ചിത്രം സംവിധാനം ചെയ്തത്.

1950 കളിലെ ഇന്ത്യന്‍ ഫുട്‌ബോളിന്റെ സുവര്‍ണ്ണകാലമാണ് ചിത്രം ആവിഷ്‌കരിക്കുന്നത്. അന്നത്തെ വളരെ ശുഷ്‌കമായ സംവിധാനങ്ങള്‍ ഉപയോഗിച്ച് ലോക വേദിയില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം എത്തിയ കഥയാണ് ചിത്രത്തില്‍ പറഞ്ഞത്. എആര്‍ റഹ്‌മാനാണ് സംഗീതം ഒരുക്കിയത്.

അജയ് ദേവഗണിന്റെ ഭാര്യയായി പ്രിയാമണി ആണ് ചിത്രത്തില്‍ വേഷമിട്ടത്. ഈ റോളിലേക്ക് ആദ്യം പരിഗണിച്ചത് കീര്‍ത്തി സുരേഷിനെ ആയിരുന്നു. എന്നാല്‍ കീര്‍ത്തി പിന്മാറുകയായിരുന്നു. ഗജ്‌രാജ് റാവു, രുദ്ര നീല്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന താരങ്ങളായത്. ഇവര്‍ക്കൊപ്പം നിരവധി യുവതാരങ്ങളും വേഷമിട്ടിട്ടുണ്ട്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ