ഒന്നും കാണാന്‍ പറ്റുന്നില്ല.. ആക്ഷന്‍ രംഗത്തിനിടെ പരിക്കേറ്റു, പിന്നാലെ സര്‍ജറി: അജയ് ദേവ്ഗണ്‍

നിരവധി താരങ്ങളാണ് ‘സിങ്കം എഗെയ്ന്‍’ സിനിമയില്‍ വേഷമിടുന്നത്. നവംബര്‍ ഒന്നിന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തില്‍ അജയ് ദേവ്ഗണിനൊപ്പം ദീപിക പദുക്കോണ്‍, അക്ഷയ് കുമാര്‍, കരീന കപൂര്‍, രണ്‍വീര്‍ സിംഗ്, അര്‍ജുന്‍ കപൂര്‍ തുടങ്ങി നിരവധി താരങ്ങളാണ് വേഷമിടുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ തന്റെ കണ്ണിന് പരിക്കേറ്റതിനെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് അജയ് ദേവ്ഗണ്‍.

കട്ടിയുള്ള കൂളിങ് ഗ്ലാസ് ധരിച്ചാണ് അജയ് ദേവ്ഗണ്‍ ബിഗ് ബോസ് വേദിയിലെത്തിയത്. കണ്ണ് വീങ്ങിയിരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ട സല്‍മാന്‍, ഇക്കാര്യം താരത്തോട് ചോദിക്കുകയായിരുന്നു. ആക്ഷന്‍ സീക്വന്‍സിനിടെ കണ്ണില്‍ അടിയേല്‍ക്കുകയും തുടര്‍ന്ന് സാരമായ പരിക്ക് പറ്റിയെന്നും അജയ് മറുപടി നല്‍കി. പിന്നാലെ ചെറിയ സര്‍ജറി നടത്തേണ്ടി വന്നു.

രണ്ട്-മൂന്ന് മാസത്തേക്ക് ഒന്നും കാണാന്‍ കഴിയുമായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ നല്ല ഭേദമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിന് മറുപടിയായി സംഘട്ടന രംഗങ്ങള്‍ ചെയ്യുമ്പോള്‍ ഇതെല്ലാം സാധാരണമാണെന്ന് സല്‍മാന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.

അതേസമയം, രോഹിത് ഷെട്ടി ഒരുക്കുന്ന സിങ്കം എഗെയ്ന്‍, സംവിധായകന്റെ കോപ് യൂണിവേഴ്‌സില്‍ പെടുന്ന ചിത്രമാണ്. ഇതുവരെ നാല് ചിത്രങ്ങളാണ് കോപ് യൂണിവേഴ്സ് ഫ്രാഞ്ചെസിയില്‍ എത്തിയിട്ടുള്ളത്. ‘സിങ്കം’, ‘സിങ്കം റിട്ടേണ്‍സ്’, ‘സിംബ’, ‘സൂര്യവംശി’ എന്നീ ചിത്രങ്ങളാണ് രോഹിത് ഷെട്ടിയുടെ സംവിധാനത്തില്‍ കോപ് യൂണിവേഴ്സ് സിനിമകള്‍.

സിങ്കം എഗെയ്ന്‍ ചിത്രത്തില്‍ ജാക്കി ഷ്രോഫ്, ദയാനന്ദ് ഷെട്ടി, ശ്വേത തിവാരി, രവി കിഷന്‍ എന്നിവരും അഭിനയിക്കുന്നുണ്ട്. ദംബങ് സിനിമയിലെ ഛുല്‍ബുല്‍ പാണ്ഡെയായി സല്‍മാന്‍ ഖാന്‍ അതിഥിവേഷത്തില്‍ എത്തിയേക്കും എന്നും റിപ്പോര്‍ട്ടുണ്ട്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ