സ്വവര്‍ഗരതി, മതസംഘര്‍ഷം..; നാളെ റിലീസിന് ഒരുങ്ങുന്ന അജയ് ദേവ്ഗണ്‍-കാര്‍ത്തിക് ആര്യന്‍ സിനിമകള്‍ക്ക് വിലക്ക്!

അജയ് ദേവ്ഗണ്‍, കാര്‍ത്തിക് ആര്യന്‍ സിനിമകള്‍ക്ക് വിലക്ക്. അജയ് ദേവ്ഗണ്ണിന്റെ ‘സിംഗം എഗെയ്ന്‍’, കാര്‍ത്തിക് ആര്യന്റെ ‘ഭൂല്‍ ഭുലയ്യ 3’ എന്നീ സിനിമകളാണ് സൗദി അറേബ്യയില്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ നിന്നും വിലക്കിയിരിക്കുന്നത്. മത സംഘര്‍ഷം, സ്വവര്‍ഗരതി പരാമര്‍ശം എന്നിവ ചൂണ്ടിക്കാട്ടിയാണ് ചിത്രങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

രോഹിത് ഷെട്ടി സംവിധാനം ചെയ്ത സിംഗം എഗെയ്ന്‍ ചിത്രത്തില്‍ ഹിന്ദു മുസ്ലിം സംഘര്‍ഷം ചിത്രീകരിച്ചത് ചൂണ്ടിക്കാട്ടിയാണ് ചിത്രത്തിന് വിലക്ക് ഏര്‍പ്പെടുത്തിയത്. അനീസ് ബസ്മി സംവിധാനം ചെയ്ത ‘ഭൂല്‍ ഭുലയ്യ 3’യില്‍ കാര്‍ത്തിക് ആര്യന്റെ കഥാപാത്രം സ്വവര്‍ഗരതിയെ കുറിച്ച് പരാമര്‍ശം നടത്തുന്നുണ്ടെന്നും ഇതിനാലാണ് വിലക്ക് എന്നുമാണ് പിങ്ക്വില്ല റിപ്പോര്‍ട്ട് ചെയ്യുന്നത്.

നവംബര്‍ ഒന്നിനാണ് ഈ സിനിമകള്‍ ആഗോളതലത്തില്‍ റിലീസിന് ഒരുങ്ങുന്നത്. രോഹിത് ഷെട്ടിയുടെ കോപ്പ് യൂണിവേഴ്‌സ് ഫ്രാഞ്ചൈസിയിലെ അഞ്ചാമത്തെ ചിത്രമാണ് സിംഗം എഗെയ്ന്‍. അജയ് ദേവ്ഗണ്ണിനൊപ്പം ദീപിക പദുക്കോണ്‍, രണ്‍വീര്‍ സിങ്, കരീന കപൂര്‍, അക്ഷയ് കുമാര്‍, ടൈഗര്‍ ഷ്റോഫ്, ജാക്കി ഷ്റോഫ്, അര്‍ജുന്‍ കപൂര്‍ തുടങ്ങി നിരവധി താരങ്ങള്‍ വേഷമിടുന്നുണ്ട്.

സൂര്യയെ നായകനാക്കി ഹരി സംവിധാനം ചെയ്ത ‘സിങ്കം’ സിനിമയുടെ ഹിന്ദി റീമേക്ക് ആണ് ‘സിംഗം’ സീരിസിന് തുടക്കമിട്ടത്. അതേസമയം, മലയാളത്തിലെ ക്ലാസിക് ചിത്രം മണിച്ചിത്രത്താഴിന്റെ ഹിന്ദി റീമേക്ക് ആയ ‘ഭൂല്‍ ഭുലയ്യ’യുടെ മുന്നാം ഭാഗമാണ് ഭൂല്‍ ഭുലയ്യ 3. ആദ്യ ഭാഗത്തില്‍ അക്ഷയ് കുമാര്‍, വിദ്യ ബാലന്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായത്.

രണ്ടാം ഭാഗത്തില്‍ കാര്‍ത്തിക് ആര്യന്‍, കിയാര അദ്വാനി, തബു എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മൂന്നാം ഭാഗത്തില്‍ വിദ്യ ബാലന്‍, മാധുരി ദീക്ഷിത്, കാര്‍ത്തിക് ആര്യന്‍, തൃപ്തി ദിമ്രി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളാകുന്നത്.

Latest Stories

അപ്പോൾ ആ കാര്യത്തിനൊരു തീരുമാനമായി, സൂപ്പർ താരം മൂന്നാം ടെസ്റ്റിനുള്ള ടീമിൽ നിന്ന് പുറത്ത്; ആരാധകർ നിരാശയിൽ

ഞാനുണ്ടായതിന് ശേഷമാണ് അച്ഛന് വെച്ചടി വെച്ചടി കയറ്റം, ഏട്ടന്‍ ജനിച്ചപ്പോള്‍ വീട് പോലുമില്ലായിരുന്നു: ധ്യാന്‍ ശ്രീനിവാസന്‍

മണ്ണുമാന്തിയന്ത്രത്തിനിടയിൽ കുടുങ്ങി ഗൃഹനാഥന് ദാരുണാന്ത്യം

"ക്രിസ്റ്റ്യാനോയുടെ ലക്ഷ്യം 1000 ഗോളുകൾ അല്ല, അതിനേക്കാൾ വിലപിടിപ്പുള്ള മറ്റൊന്നാണ്": പോർച്ചുഗൽ സഹതാരത്തിന്റെ വാക്കുകൾ ഇങ്ങനെ

ട്രെൻഡ് ആയി 'മുറ' ട്രെയ്ലർ, ആശംസകളുമായി ലോകേഷ് കനകരാജും

സഞ്ജു ചെക്കൻ ചുമ്മാ തീയാണ്, അവന്റെ ബാറ്റിംഗ് കാണുന്നത് വേറെ ലെവൽ ഫീൽ; റിക്കി പോണ്ടിങ്ങിന്റെ ഫേവറിറ്റ് ആയി മലയാളി താരം; വാഴ്ത്തിപ്പാടിയത് ഇങ്ങനെ

'ഒരു എംപി പൊതുശല്യം ആയത് എങ്ങനെയെന്ന് സുരേഷ് ഗോപി തന്നെ വിലയിരുത്തണം, നാട്യം തുടർന്നാൽ ഓർമ്മയുണ്ടോ ഈ മുഖം എന്ന് ജനങ്ങൾ ചോദിക്കും'; ബിനോയ് വിശ്വം

മുനമ്പത്തെ ജനങ്ങളെ പാല രൂപത സംരക്ഷിക്കും; വഖഫ് കുടിയിറക്കിവിട്ടാല്‍ മീനച്ചിലാറിന്റെ തീരത്ത് വീടും പറമ്പും ഒരുക്കി നല്‍കും; തീരദേശ ജനതയോട് ബിഷപ് ജോസഫ് കല്ലറങ്ങാട്ട്

കേരള ബ്ലാസ്റ്റേഴ്സിന്റെ മൊറോക്കാൻ ഇബ്‌ലീസ് നോവ സദോയി തിരിച്ചു വരുന്നു

നാളെ കാണാം കിംഗ് 2 .0, നെറ്റ്സിൽ കണ്ടത് വിന്റേജ് കോഹ്‌ലിയെ; ഗംഭീർ നൽകിയത് അപകട സൂചന