വധൂവരന്മാരെ ആദ്യരാത്രി ആഘോഷിക്കാന്‍ പോലും രണ്‍വീര്‍ വിടില്ല, പുലര്‍ച്ചെ അഞ്ച് മണി വരെ അവന്‍ ഡാന്‍സ് ചെയ്യും: അക്ഷയ് കുമാര്‍

അംബാനി കല്യാണത്തിലെ സെലിബ്രിറ്റികളില്‍ രണ്‍വീര്‍ സിംഗ് ഏറെ ശ്രദ്ധ നേടിയിരുന്നു. എല്ലാ വിവാഹച്ചടങ്ങുകളിലും പവര്‍ പാക്ക്ഡ് പെര്‍ഫോമന്‍സുമായി രണ്‍വീര്‍ മുന്നില്‍ തന്നെ ഉണ്ടായിരുന്നു. കല്യാണം കളറാക്കാന്‍ ഡാന്‍സ് ചെയ്യുന്ന രണ്‍വീറിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തിരുന്നു.

രണ്‍വീറിന്റെ എനര്‍ജിയെ കുറിച്ച് അക്ഷയ് കുമാര്‍ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. പരിപാടികളില്‍ നിന്ന് രണ്‍വീറിനെ നിര്‍ബന്ധിച്ചു വേണം തിരികെ കൊണ്ടുപോവാന്‍. കാരണം രണ്‍വീറിനെ സ്വന്തം ഇഷ്ടത്തിന് വിട്ടാല്‍, 5 മണി വരെ ഡാന്‍സ് ഫ്‌ലോറില്‍ നിന്ന് ഇറങ്ങില്ല എന്നാണ് അക്ഷയ് കുമാര്‍ പറയുന്നത്.

”ഇദ്ദേഹമാണ് പരിപാടികളില്‍ നിന്നും ഏറ്റവുമൊടുവില്‍ മടങ്ങുന്ന വ്യക്തി. കല്യാണം കഴിഞ്ഞു, വധൂവരന്മാര്‍ക്ക് ആദ്യരാത്രി ആഘോഷിക്കാന്‍ പോകാന്‍ ആഗ്രഹമുണ്ട്. പക്ഷേ രണ്‍വീര്‍ അപ്പോഴും നൃത്തം ചെയ്യുന്നതിനാല്‍ അവര്‍ക്ക് കഴിയില്ല. പുലര്‍ച്ചെ 5 മണിക്ക് അവന്‍ യാത്ര പറയുമ്പോഴേക്കും, അവര്‍ ഒന്നും ചെയ്യാന്‍ വയ്യാതെ തളര്‍ന്നിരിക്കും.”

”ഈ മനുഷ്യനൊപ്പം ജീവിക്കുന്ന ദീപികയ്ക്ക് ഹാറ്റ്‌സ് ഓഫ്” എന്നാണ് കോഫി വിത്ത് കരണ്‍ ഷോയില്‍ അക്ഷയ് പറഞ്ഞത്. എന്നാല്‍ താന്‍ ഇങ്ങനെ പെര്‍ഫോം ചെയ്യാന്‍ പഠിച്ചത് അക്ഷയ് കുമാറില്‍ നിന്നാണ് എന്നാണ് അക്ഷയ് പറയുന്നത്. ‘ബാന്‍ഡ് ബാജ’ പുറത്തിറങ്ങിയ സമയം, അത് തന്റെ ആദ്യ വര്‍ഷമായിരുന്നു.

അദ്ദേഹമായിരുന്നു ഒരു വിവാഹത്തിന്റെ ചീഫ് ഗസ്റ്റ്, ഞാനും അനുഷ്‌കയും ആയിരുന്നു ഉദ്ഘാടന ചടങ്ങ്. ആ കല്യാണം കഴിഞ്ഞു. അതൊരു കല്യാണ സീസണ്‍ ആയതിനാല്‍ എല്ലാ വാരാന്ത്യത്തിലും ഒരു കല്യാണം ഉണ്ടായിരുന്നു. അടുത്ത വാരാന്ത്യത്തിലും സാര്‍ ഒരു കല്യാണത്തിന്റെ ചീഫ് ഗസ്റ്റായിരുന്നു.

അദ്ദേഹം തന്നോട് ചോദിച്ചു, അടുത്തയാഴ്ചയിലെ പരിപാടിയ്ക്ക് വരുന്നുണ്ടോ? ഇല്ലെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ പണം പാഴാകുന്നത് കാണാന്‍ താന്‍ ഇഷ്ടപ്പെടുന്നില്ല എന്നായിരുന്നു മറുപടി. കല്യാണമാണെങ്കിലും ജന്മദിനമാണെങ്കിലും തല മുണ്ഡനം ചെയ്യുന്ന ചടങ്ങാണെങ്കിലും താന്‍ സന്തോഷത്തോടെ പോയി നൃത്തം ചെയ്യും എന്നാണ് രണ്‍വീര്‍ പറയുന്നത്.

Latest Stories

'ആരാണ് ഒരു മാറ്റം ആഗ്രഹിക്കാത്തത്'; സുരേഷ് ഗോപിയുടെ പുതിയ ലുക്ക് ഏറ്റെടുത്ത് ആരാധകർ

ലൈംഗിക പീഡന പരാതി: നിവിന്‍ പോളിക്ക് ക്ലീന്‍ ചിറ്റ്, പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കി

ഒരിക്കൽ കൂടി പ്രായത്തെ വെറും അക്കങ്ങളാക്കി ക്രിസ്റ്റ്യാനോ റൊണാൾഡോ; 908-ാമത് കരിയർ ഗോളിൽ അമ്പരന്ന് ഫുട്ബോൾ ലോകം

നീലേശ്വരം വെടിക്കെട്ട് അപകടം; മരിച്ചവരുടെ കുടുംബങ്ങൾക്ക് 4 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സർക്കാർ

IPL 2025: യാ മോനെ, ആവശ്യം നല്ല ഒരു ബാക്കപ്പ് ബോളർ; ജെയിംസ് ആൻഡേഴ്സണെ കൂടെ കൂട്ടാൻ ഐപിഎൽ വമ്പന്മാർ

ട്രംപ് തന്നെ അമേരിക്കയില്‍; ഔദ്യോഗിക ജയപ്രഖ്യാപനത്തിന് മുമ്പ് ട്രംപ് പ്രസംഗവേദിയില്‍; "ചരിത്ര ജയം, രാജ്യം എഴുതിയത് ശക്തമായ ജനവിധി"

ഹ്രിദ്ധു ഹാറൂണും സുരാജും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ആക്ഷന്‍ ഡ്രാമ; 'മുറ' തിയേറ്ററുകളിലേക്ക്

'ചെറിയ നഗരത്തിന്റെ വലിയ സ്വപ്നം'; സൂപ്പർ ലീഗ് കേരളയിൽ തിരുവനന്തപുരം കൊമ്പൻസിനെ മലർത്തിയടിച്ച് കാലിക്കറ്റ് എഫ്‌സി ഫൈനലിൽ

മുന്‍കാലങ്ങളില്‍ എനിക്ക് തെറ്റുകള്‍ പറ്റി, തോല്‍വി സമ്മതിക്കുന്നു: സാമന്ത

IND VS AUS: ഓസ്ട്രേലിയ പരമ്പരയിൽ ഇന്ത്യയെ കൊന്ന് കൊല വിളിക്കും, ടോപ് സ്‌കോറർ ആ താരം ആയിരിക്കും; വമ്പൻ പ്രവചനങ്ങളുമായി റിക്കി പോണ്ടിങ്