'ഓഎംജി 2'വില്‍ അക്ഷയ് കുമാര്‍ അഭിനയിച്ചത് പ്രതിഫലമില്ലാതെ..; തിയേറ്ററില്‍ നേട്ടമോ? കളക്ഷന്‍ റിപ്പോര്‍ട്ട്

അക്ഷയ് കുമാര്‍ ചിത്രം ‘ഓഎംജി 2’ 100 കോടിയിലേക്ക് കടന്നിരിക്കുകയാണ്. 150 കോടി ബജറ്റില്‍ ഒരുക്കിയ ചിത്രം തിയേറ്ററില്‍ ദുരന്തമാകുന്നു എന്ന റിപ്പോര്‍ട്ടുകള്‍ വരുന്നതിനിടെയാണ് ചിത്രത്തിന്റെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നത്. ചിത്രത്തില്‍ ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെയാണ് അക്ഷയ് അഭിനയിച്ചത് എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

”ഓഎംജി 2വിന്ഡറെ ബജറ്റിനെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ അതിശയോക്തിപരമാണ്. നേരെ മറിച്ച്, അക്ഷയ് ഒരു രൂപ പോലും പ്രതിഫലം വാങ്ങിയിട്ടില്ല. വാസ്തവത്തില്‍, അത്തരമൊരു ധീരമായ സിനിമയില്‍ ഉള്‍പ്പെട്ടിരിക്കുന്ന സാമ്പത്തികവും ക്രിയാത്മകവുമായ അപകട സാധ്യതകളില്‍ ഞങ്ങള്‍ക്കൊപ്പം നിന്നു.”

”ഓഎംജി , സ്‌പെഷ്യല്‍ 26, ടോയ്ലറ്റ്: ഏക് പ്രേം കഥ മുതല്‍ ഞങ്ങള്‍ അദ്ദേഹവുമായി നല്ല ബന്ധത്തിലാണ്. ക്രിയാത്മകമായും സാമ്പത്തികമായും താരം പൂര്‍ണമായും നിക്ഷേപം നടത്തി” എന്നാണ് ചിത്രത്തിന്റെ വിതരണക്കാരായ വയാകോം 18 സ്റ്റുഡിയോസിന്റെ സിഒഒ അജിത് അന്ധാരെ പറയുന്നത്.

അമിത് റായ് സംവിധാനം ചെയ്ത ചിത്രത്തില്‍ ശിവന്റെ ദൂതനായിട്ടാണ് അക്ഷയ് അഭിനയിച്ചിരിക്കുന്നത്. സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ശിവന്‍ ആയി എത്താനിരുന്ന അക്ഷയ് ശിവദൂതനായി എത്തിയത്. 27 കട്ടുകളും സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചിരുന്നു. പങ്കജ് ത്രിപാഠി, യാമി ഗൗതം എന്നിവരാണ് മറ്റ് താരങ്ങള്‍.

ചിത്രത്തിന്റെ റിലീസിന് എതിരെ കഴിഞ്ഞ ദിവസം ആഗ്രയില്‍ പ്രതിഷേധം നടന്നിരുന്നു. രാഷ്ട്രീയ ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ ശ്രീ ടാക്കീസിന് പുറത്ത് തടിച്ചുകൂടി, സിനിമയുടെ പ്രദര്‍ശനം ഉടന്‍ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു. അക്ഷയ് കുമാറിന്റെ കോലം കത്തിക്കുകയും ചെയ്തിരുന്നു.

Latest Stories

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?