“ടോയിലറ്റ്-ഏക് പ്രേം കഥ” എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം അക്ഷയ് കുമാറും ഭൂമി പെഡ്‌നേക്കറും ഒന്നിക്കുന്ന ചിത്രം അനൗണ്‍സ് ചെയ്തു. “ദുര്‍ഗവതി” എന്ന് പേരിട്ട ചിത്രത്തിന്റെ ഷൂട്ടിങ് അടുത്ത വര്‍ഷം ജനുവരിയില്‍ ആരംഭിക്കും. ചിത്രം അനുഷ്‌ക്ക ഷെട്ടിയുടെ “ബാഗമതി”യുടെ റീമേക്ക് ആയാണ് ഒരുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ബാഗമതിയുടെ സംവിധായകന്‍ ജി. അശോക് ആണ് ദുര്‍ഗവതി ഒരുക്കുന്നത്. ചിത്രത്തില്‍ ദുര്‍ഗവതി എന്ന കഥാപാത്രമായാണ് ഭൂമി വേഷമിടുന്നത്. വിക്രാമിക്‌സ് നിര്‍മ്മിക്കുന്ന ചിത്രം കേപ്പ് ഓഫ് ഗോള്‍ഡ് ഫിലിംസും ഭൂഷന്‍ കുമാറും ചേര്‍ന്നാണ് അവതരിപ്പിക്കുന്നത്.
2018ല്‍ തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളിലായി എത്തിയ ബാഗമതി സൂപ്പര്‍ഹിറ്റായിരുന്നു. അനുഷ്‌ക്കക്കൊപ്പം മലയാള താരങ്ങളായ ഉണ്ണി മുകുന്ദന്‍, ജയറാം എന്നിവരും പ്രധാന വേഷത്തിലെത്തിയുരുന്നു. ഉഷ ശരത്, വിദ്യുലേഖ രാമന്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.