'59 വയസുള്ള അമ്മാവന്‍, പെണ്‍കുട്ടികള്‍ക്കൊപ്പം ഷര്‍ട്ടിടാതെ വിചിത്രമായി ഡാന്‍സ് ചെയ്യുന്നു'; അക്ഷയ് കുമാറിന് വിമര്‍ശനം

മൗനി റോയ്ക്കും സോനം ബജ്‌വയ്ക്കുമൊപ്പം ഷര്‍ട്ടിടാതെ ഡാന്‍സ് ചെയ്ത അക്ഷയ് കുമാറിന് ട്രോള്‍ പൂരം. യുഎസിലെ ദ എന്റര്‍ടെയ്‌നര്‍സിന്റെ വേദിയിലാണ് ഷര്‍ട്ടിടാതെ തൈരെ ഡാന്‍സ് ചെയ്ത് എത്തിയത്. പരിപാടിയുടെ ഒരു ക്ലിപ് ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്.

അക്ഷയ്‌യുടെ ‘ഖിലാഡി 786’ എന്ന ചിത്രത്തിലെ ‘ബല്‍മ’ എന്ന ഗാനത്തിനാണ് താരം നടിമാരായ മൗനി റോയ്ക്കും സോനം ബജ്‌വയ്ക്കുമൊപ്പം ചുവടു വച്ചത്. എന്നാല്‍ 59 വയസുള്ള താരത്തിനെതിരെ വിമര്‍ശനങ്ങളും ട്രോളുകളുമാണ് എത്തിക്കൊണ്ടിരിക്കുന്നത്. ‘ഷെയിം ഓണ്‍ യു അക്ഷയ്’ എന്നാണ് ചിലര്‍ സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നത്.

”59 വയസുള്ള അമ്മാവന്‍ 23-24 വയസുള്ള പെണ്‍കുട്ടികള്‍ക്കൊപ്പം ഷര്‍ട്ടിടാതെ വിചിത്രമായി ചുവടുകള്‍ വയ്ക്കുന്നു. എന്തൊരു അപഹാസ്യമാണിത്” എന്നാണ് ഒരാള്‍ വീഡിയോ പങ്കുവച്ച് കുറിച്ചിരിക്കുന്നത്. വിമര്‍ശന കമന്റുകള്‍ നിറയുമ്പോഴും താരത്തിന്റെ ഫിറ്റ്‌നസിനെ പ്രകീര്‍ത്തിച്ച് ആരാധകരും രംഗത്തെത്തുന്നുണ്ട്.

അതേസമയം, ‘സെല്‍ഫി’ എന്ന ചിത്രമാണ് അക്ഷയ് കുമാറിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ഏറെ പ്രതീക്ഷകളോടെയാണ് ചിത്രം എത്തിയതെങ്കിലും ബോക്‌സോഫീസില്‍ ചിത്രം വന്‍ പരാജയമായിരുന്നു. സുരാജ് വെഞ്ഞാറമൂടും പൃഥ്വിരാജും അഭിനയിച്ച ഡ്രൈവിംഗ് ലൈസന്‍സ് എന്ന ചിത്രത്തിന്റെ റീമേക്ക് ആയിരുന്നു സെല്‍ഫി.

സുരാജ് അവതരിപ്പിച്ച റോളില്‍ ഇമ്രാന്‍ ഹാഷ്മിയാണ് സെല്‍ഫിയില്‍ വേഷമിട്ടത്. ഡയാന പെന്റി, നുസ്രത് ബരൂച എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായിരുന്നു. ‘ബഡേ മിയാന്‍ ഛോട്ടെ മിയാന്‍’ എന്ന ചിത്രത്തിലാണ് അക്ഷയ് ഇപ്പോള്‍ അഭിയിച്ചു കൊണ്ടിരിക്കുന്നത്.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്