എന്നെ ആ സിനിമയില്‍ നിന്നും ഒഴിവാക്കി, അത്രയെ ഉള്ളൂ..; വെളിപ്പെടുത്തി അക്ഷയ് കുമാര്‍

മലയാളത്തിലെ ക്ലാസിക് ചിത്രം ‘മണിച്ചിത്ര’ത്താഴിന്റെ റീമേക്ക് ആയി എത്തിയ അക്ഷയ് കുമാറിന്റെ ‘ഭൂല്‍ ഭുലയ്യ’ ഹിന്ദിയില്‍ സൂപ്പര്‍ ഹിറ്റ് ആയ ചിത്രമാണ്. ചിത്രത്തില്‍ മഞ്ചുലിക എന്ന കഥാപാത്രമായി എത്തിയ വിദ്യ ബാലന്റെയും അക്ഷയ് കുമാറിന്റെയും പ്രകടനം കൈയ്യടികള്‍ നേടിയിരുന്നു. ഭൂല്‍ ഭുലയ്യയുടെ മൂന്നാം ഭാഗത്തില്‍ വിദ്യ ബാലന്‍ ഈ റോളില്‍ അഭിനയിച്ചിരുന്നു.

എന്നാല്‍ അക്ഷയ് കുമാര്‍ പിന്നീട് എത്തിയ സീക്വലുകളില്‍ ഒന്നിലും പ്രത്യക്ഷപ്പെട്ടില്ല. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലും മൂന്നാം ഭാഗത്തിലും കാര്‍ത്തിക് ആര്യന്‍ ആണ് നായകനായത്. ഈ രണ്ട് സിനിമകളും സൂപ്പര്‍ ഹിറ്റുകള്‍ ആയിരുന്നു. എന്നാല്‍ എന്തുകൊണ്ടാണ് രണ്ട് ഭാഗത്തിലും അക്ഷയ് കുമാര്‍ ഉണ്ടാവാഞ്ഞത് എന്ന ചോദ്യം ആരാധകര്‍ ഉയര്‍ത്തിയിരുന്നു.

ഒടുവില്‍ ഈ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് അക്ഷയ് കുമാര്‍. ‘എന്നെ അതില്‍ നിന്നും നീക്കം ചെയ്തു, അത്രയെ ഉള്ളൂ’ എന്നാണ് അക്ഷയ് കുമാര്‍ പറഞ്ഞത്. അതേസമയം, ഭൂല്‍ ഭുലയ്യയില്‍ ഡോ ആദിത്യ ശ്രീവാസ്തവ എന്ന സൈക്യാട്രിസ്റ്റിന്റെ വേഷമാണ് അക്ഷയ് ചെയ്തത്. ചിത്രത്തിനായി പ്രീതം ഒരുക്കിയ ഗാനങ്ങള്‍ പിന്നീടുള്ള ചിത്രങ്ങളില്‍ വരെ റീമേക്ക് ചെയ്ത് അവതരിപ്പിച്ചിട്ടുണ്ട്.

അതേസമയം, നവംബര്‍ ഒന്നിന് തിയേറ്ററിലെത്തിയ ഭൂല്‍ ഭുലയ്യ 3, 400 കോടിക്ക് മുകളില്‍ ആഗോള കളക്ഷന്‍ നേടിയിരുന്നു. മഞ്ജുലിക എന്ന പ്രേതത്തിന്റെ പിന്നിലെ സത്യം കണ്ടെത്താന്‍ കൊല്‍ക്കത്തയിലേക്ക് പോകുന്ന റൂഹ് ബാബയെ ചുറ്റിപ്പറ്റിയാണ് സിനിമയുടെ പ്രമേയം. 2022 ലാണ് സിനിമയുടെ രണ്ടാം ഭാഗം റിലീസ് ചെയ്തത്. 2007ല്‍ ആയിരുന്നു ആദ്യ ഭാഗം എത്തിയത്.

Latest Stories

ബ്രാഹ്‌മണര്‍ ദരിദ്രര്‍, കായികാധ്വാനമുള്ള ജോലികള്‍ ചെയ്യാന്‍ സാധിക്കില്ല; കാരണം ജനിതകപരമായ പ്രശ്‌നങ്ങളെന്ന് ജി സുധാകരന്‍

ചില 'അക്രമികൾ' ഹോളി ആഘോഷങ്ങളെ ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്തുന്നതിനുള്ള ഒരു ഉറവിടമാക്കി മാറ്റി: മെഹബൂബ മുഫ്തി

പഞ്ചാബിൽ ശിവസേന നേതാവിനെ വെടിവെച്ചു കൊന്നു

രേഖാചിത്രത്തെ പിന്തള്ളി ‘ഓഫീസർ ഓൺ ഡ്യൂട്ടി’, കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ കളക്ഷൻ; ബോക്സ് ഓഫീസിൽ ഒന്നാമത് !

ചെന്നൈയ്ക്ക് സമാനമായി ഗ്ലോബല്‍ സിറ്റി; രാമേശ്വരത്ത് വിമാനത്താവളം; വമ്പന്‍ പ്രഖ്യാപനങ്ങളുമായി തമിഴ്‌നാട് ബജറ്റ്

IPL 2025: എന്റെ ടീമിൽ കളിക്കുമോ എന്ന് ആ മനുഷ്യൻ ചോദിച്ചു, തീർത്തും അപ്രതീക്ഷിത വാക്കുകൾ ആയിരുന്നു അത്; അനുഭവം വെളിപ്പെടുത്തി സഞ്ജു സാംസൺ

'കളമശ്ശേരിയിൽ ലഹരി പിടികൂടാൻ സഹായകമായത് വിദ്യാർത്ഥികളും കോളേജ് യൂണിയനും ചേർന്ന് രൂപീകരിച്ച സംഘടന'; ആർ ബിന്ദു

ലയണൽ മെസി കാരണം ആരും ശ്രദ്ധിക്കാതെ പോയ ഒരു ഇതിഹാസം ഉണ്ട്: ജാവിയര്‍ സാവിയോള

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവം; കണ്ണൂരില്‍ യുവതി അറസ്റ്റില്‍

വൈറ്റില ഫ്ലാറ്റ് ബലക്ഷയം; ഒരൊറ്റ സ്ഫോടനത്തിലൂടെ രണ്ട് ഫ്ലാറ്റുകളും പൊളിക്കും, പത്തു സെക്കന്‍റിൽ 26 നിലകൾ തവിടുപൊടിയാകും; മെട്രോ റെയിൽ വെല്ലുവിളി