ചത്തിട്ടില്ല, ഞാന്‍ ഇവിടെ തന്നെ ഉണ്ട്.. അനുശോചനങ്ങളാണ് എനിക്കിപ്പോള്‍ ലഭിച്ചു കൊണ്ടിരിക്കുന്നത്: അക്ഷയ് കുമാര്‍

ബോളിവുഡില്‍ ഒരു കാലത്ത് ഏറ്റവും കൂടുതല്‍ ഹിറ്റ് സിനിമകള്‍ ഉണ്ടായിരുന്ന താരമാണ് അക്ഷയ് കുമാര്‍. എന്നാല്‍ കോവിഡ് കാലത്തിന് ശേഷം താരത്തിന്റെതായി പുറത്തിറങ്ങിയ മിക്ക സിനിമകളും പരാജയങ്ങളാണ്. അടുത്തിടെ റിലീസ് ചെയ്ത ‘സര്‍ഫിര’ എന്ന സിനിമ പോലും തിയേറ്ററില്‍ ഫ്‌ളോപ്പ് ആയി മാറിയിരുന്നു. എങ്കിലും വീണ്ടും പുതിയ സിനിമയുമായി എത്തുകയാണ് അക്ഷയ് കുമാര്‍.

‘ഖേല്‍ ഖേല്‍ മേം’ എന്ന ചിത്രമാണ് താരത്തിന്റെ ഏറ്റവും പുതിയ സിനിമ. ഈ ചിത്രത്തിന്റെ പ്രസ് മീറ്റിനിടെ താരം പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ് ഇപ്പോള്‍. താന്‍ മരിച്ചിട്ടില്ല എന്നാണ് അക്ഷയ് പറയുന്നത്. ഇത് പറയുന്നതിന് പിന്നിലെ സാഹചര്യത്തെ കുറിച്ചും താരം വ്യക്തമാക്കിയിട്ടുണ്ട്.

സിനിമകള്‍ പരാജയപ്പെട്ടതിന് പിന്നാലെ തനിക്ക് അനുശോചനങ്ങള്‍ അറിയിച്ചു കൊണ്ടുള്ള മെസേജുകളാണ് ലഭിക്കുന്നത് എന്നാണ് അക്ഷയ് പറയുന്നത്. ”ഞാന്‍ മരിച്ചിട്ടില്ല. എനിക്ക് ഇപ്പോള്‍ അനുശോചന സന്ദേശങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഒരു മാധ്യമപ്രവര്‍ത്തകന്‍ എഴുതിയത് ഞാന്‍ കണ്ടു, ‘വിഷമിക്കേണ്ട നിങ്ങള്‍ തിരിച്ചു വരും’ എന്ന്.”

”എന്തിനാണ് ഇങ്ങനെ എഴുതിയതെന്ന് അറിയില്ല. തിരിച്ചു വരാനായി ഞാന്‍ എവിടെയും പോയിട്ടില്ല. ഞാന്‍ ഇവിടെ തന്നെ ഉണ്ടല്ലോ. ജോലി ചെയ്യുന്നുണ്ട്, ചെയ്തു കൊണ്ടേയിരിക്കും. ആര് എന്ത് പറഞ്ഞാലും കുഴപ്പമില്ല. ഞാന്‍ ജോലിക്ക് പോകും, തിരിച്ചു വരണം. എന്ത് സമ്പാദിച്ചാലും സ്വയം അദ്ധ്വാനിച്ചാണ് സമ്പാദിക്കുന്നത്.”

”ആരോടും ഞാന്‍ ഒന്നും ചോദിക്കുന്നും ഇല്ല. ഷൂട്ടിംഗ് ഉള്ളിടത്തോളം കാലം ഞാന്‍ ജോലിക്ക് പോകും” എന്നാണ് അക്ഷയ് കുമാര്‍ പറയുന്നത്. അതേസമയം, സാമ്രാട്ട് പൃഥ്വിരാജ്, രക്ഷാബന്ധന്‍, രാം സേതു, സെല്‍ഫി, മിഷന്‍ റാണിഗഞ്ച് തുടങ്ങി അക്ഷയ്‌യുടെ നിരവധി സിനിമകളാണ് അടുത്തിടെയായി ഫ്‌ളോപ്പ് ആയത്.

Latest Stories

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍

ആ വര്‍ക്കൗട്ട് വീഡിയോ എന്റേതല്ല, പലരും തെറ്റിദ്ധരിച്ച് മെസേജ് അയക്കുന്നുണ്ട്: മാല പാര്‍വതി

ഹെഡിനെ പൂട്ടാനുള്ള ഇന്ത്യയുടെ പദ്ധതി, അറിയാതെ വെളിപ്പെടുത്തി ആകാശ് ദീപ്; പറഞ്ഞിരിക്കുന്നത് ഇങ്ങനെ

'സെരുപ്പെ കളറ്റി അടിച്ച് പിന്നീട്ടേന്‍'; ജയിലറെ നടുറോഡില്‍ ചെരുപ്പൂരി തല്ലിയ പെണ്‍കുട്ടിയ്ക്ക് അഭിനന്ദന പ്രവാഹം

11 ദിവസത്തിനിടെ നൂറിലേറെ വ്യാജ ബോംബ് ഭീഷണികളെത്തിയത് വിപിഎന്‍ മറയാക്കി; ഡല്‍ഹി പൊലീസിന് തലവേദനയാകുന്ന ജെന്‍സി