തുടര്‍ച്ചയായി പത്തില്‍ അധികം സിനിമകള്‍ നഷ്ടമായതോടെ റിയല്‍ എസ്റ്റേറ്റിലൂടെ ലാഭം കൊയ്ത് അക്ഷയ് കുമാര്‍. തന്റെ അപ്പാര്‍ട്ട്‌മെന്റ് വിറ്റിരിക്കുകയാണ് അക്ഷയ്. മുംബൈയിലെ ബോറിവാലി ഈസ്റ്റ് മേഖലയില്‍ സ്ഥിതി ചെയ്യുന്ന അപ്പാര്‍ട്ട്‌മെന്റാണ് അക്ഷയ് കുമാര്‍ വിറ്റിരിക്കുന്നത്. നാലേകാല്‍ കോടി രൂപയാണ് അക്ഷയ് കുമാറിന് വിലയായി ലഭിച്ചത് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ഒബറോയി സ്‌കൈ സിറ്റിയിലാണ് അപ്പാര്‍ട്ട്‌മെന്റ് സ്ഥിതി ചെയ്യുന്നത്. 1073 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള കാര്‍പെറ്റ് ഏരിയയാണ് അപ്പാര്‍ട്ട്‌മെന്റിനുള്ളത്. കെട്ടിടത്തിലെ രണ്ട് കാര്‍ പാര്‍ക്കിങ് സ്ലോട്ടുകളും അപ്പാര്‍ട്ട്‌മെന്റിന്റെ ഉടമകള്‍ക്കായി നീക്കിവച്ചിട്ടുണ്ട്. കഴിഞ്ഞ മാസം ഭവന കൈമാറ്റം സംബന്ധിച്ച രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നു.
25.5 ലക്ഷം രൂപ സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിലും മുപ്പതിനായിരം രൂപ രജിസ്‌ട്രേഷന്‍ ഫീ ഇനത്തിലും കെട്ടിവച്ചു. 2017ല്‍ 2.38 കോടി രൂപ വില നല്‍കിയാണ് അക്ഷയ് കുമാര്‍ ഈ അപ്പാര്‍ട്ട്‌മെന്റ് സ്വന്തമാക്കിയത്. അതേസമയം, സ്‌കൈഫോഴ്‌സ് ആണ് അക്ഷയ്‌യുടെതായി ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയത്. ഈ സിനിമ വിജയത്തിലേക്ക് കുതിക്കുകയാണ്.
160 കോടിയില്‍ ഒരുക്കിയ ചിത്രം 158 കോടിക്ക് മുകളില്‍ നേടിക്കഴിഞ്ഞു. 2019ല്‍ പുറത്തിറങ്ങി ഗുഡ് ന്യൂസ് എന്ന സിനിമ മുതല്‍, ലക്ഷ്മി, ബെല്‍ബോട്ടം, ബച്ചന്‍ പാണ്ഡെ, സാമ്രാട്ട് പൃഥ്വിരാജ്, രക്ഷാബന്ധന്‍, കട്ട്പുത്‌ലി, സെല്‍ഫി, മിഷന്‍ റാണിഗഞ്ച്, ബഡേ മിയാന്‍ ഛോട്ടേ മിയാന്‍, ഖേല്‍ ഖേല്‍ മേം തുടങ്ങിയ സിനിമകള്‍ ഫ്‌ളോപ്പ് ആയിരുന്നു.