സിനിമയുടെ പേര് മാറ്റണം, 'ലക്ഷ്മി ബോംബ്' വീണ്ടും വിവാദത്തില്‍; അക്ഷയ് കുമാറിന് വക്കീല്‍ നോട്ടീസ്

അക്ഷയ് കുമാറിന്റെ “ലക്ഷ്മി ബോംബ്” സിനിമ വീണ്ടും വിവാദത്തില്‍. ഹൈന്ദവ ദേവതയെ അപമാനിക്കുന്നു, മതവികാരം വ്രണപ്പെടുത്തുന്നു എന്ന ആരോപണത്തെ തുടര്‍ന്ന് സിനിമയുടെ പേര് മാറ്റണം എന്ന് ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുകയാണ് രജ്പുത് കര്‍ണി സേന.

ദേവിയോട് അനാദരവ് കാണിക്കാനും അന്തസ്സ് കുറയ്ക്കാനുമായാണ് “ലക്ഷ്മി ബോംബ്” എന്ന പേര് നിര്‍മ്മാതാക്കള്‍ മനഃപൂര്‍വ്വം ഉപയോഗിച്ചിരിക്കുന്നത് എന്നാണ് കര്‍ണി സേന ആരോപിക്കുന്നത്. ഹിന്ദു മതത്തെ കുറിച്ച് സമൂഹത്തിന് തെറ്റായ സന്ദേശം ചിത്രത്തിന്റെ പേര് നല്‍കുന്നുവെന്നും ഇവര്‍ ആരോപിക്കുന്നു.

നവംബര്‍ 9-ന് ഡിസ്‌നിപ്ലസ് ഹോട്ട്‌സ്റ്റാറില്‍ റിലീസ് ചെയ്യുന്ന സിനിമ ബഹിഷ്‌കരിക്കണം എന്ന ആഹ്വാനവുമായും ചിലര്‍ രംഗത്തെത്തിയിരുന്നു. “ബോയ്കോട്ട് ലക്ഷ്മി ബോംബ്”, “ഷെയിം ഓണ്‍ യു അക്ഷയ്കുമാര്‍” എന്ന ഹാഷ്ടാഗുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ഹൈന്ദവ ദൈവത്തിന്റെ പേരിനൊപ്പം “ബോംബ്” എന്ന വാക്ക് ചേര്‍ത്ത് അപമാനിക്കുന്നു എന്ന ആരോപണത്തിനൊപ്പം ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നു എന്ന ആരോപണവും ചിത്രത്തിന് നേരെ ഉയർന്നിരുന്നു. ചിത്രത്തില്‍ അക്ഷയ് കുമാര്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് ആസിഫ് എന്നാണ്. നായിക കിയാര അദ്വാനിയുടെ പേര് പ്രിയ എന്നുമാണ്. ഇതാണ് ചിലരെ ചൊടിപ്പിച്ചത്. രാഘവ ലോറന്‍സ് ആണ് ചിത്രം ഒരുക്കുന്നത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം