അക്ഷയ് കുമാര്‍- ടൈഗര്‍ ഷ്രോഫ് സിനിമാ സെറ്റില്‍ പുള്ളിപ്പുലി ആക്രമണം

അക്ഷയ് കുമാര്‍-ടൈഗര്‍ ഷ്രോഫ് ചിത്രത്തിന്റെ സെറ്റില്‍ പുള്ളിപ്പുലി ആക്രമണം. ‘ബഡേ മിയാന്‍ ഛോട്ടേ മിയാന്‍’ എന്ന സിനിമയുടെ സെറ്റിലാണ് ആക്രമണം നടന്നത്. ആക്രമണത്തില്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റിന് പരിക്കേറ്റു. ശ്രാവണ്‍ വിശ്വകുമാറിനാണ് (27) പരിക്കേറ്റത്.

ലൊക്കേഷനില്‍ നിന്നും അടുത്തുള്ള റോഡിലൂടെ ബൈക്കില്‍ പോകുമ്പോള്‍ ഒരു പന്നി റോഡ് മുറിച്ചു കടക്കുന്നതായി കണ്ടു എന്നും പെട്ടെന്ന് അവിടെ നിന്നും പോകാന്‍ സ്പീഡ് കൂട്ടിയപ്പോഴാണ് പന്നിയുടെ പിറകെ പുള്ളിപ്പുലി പാഞ്ഞു വരുന്നത് കണ്ടത് എന്നുമാണ് ശ്രാവണ്‍ പറയുന്നത്.

ബൈക്കുമായി കൂട്ടിയിടിച്ച് നിലത്ത് വീണ് ബോധം പോകുമ്പോള്‍ പുലി സമീപത്ത് കൂടി നടക്കുന്നത് കണ്ടു എന്നും ഇയാള്‍ പറഞ്ഞു. നാട്ടുകാരാണ് ശ്രാവണിനെ ആശുപത്രിയില്‍ എത്തിച്ചത്. ശ്രാവണിന്റെ ചികിത്സാ ചിലവുകള്‍ നിര്‍മ്മാണ കമ്പനി ഏറ്റെടുത്തു.

അലി അബ്ബാസ് സഫര്‍ സംവിധാനം ചെയ്യുന്ന ബഡേ മിയാന്‍ ഛോട്ടേ മിയാന്‍ ചിത്രത്തില്‍ അക്ഷയ്ക്കും ടൈഗര്‍ ഷ്രോഫിനുമൊപ്പം പൃഥ്വിരാജും അഭിനയിക്കുന്നുണ്ട്. സിനിമാ സെറ്റുകളിലെ വന്യജീവി ആക്രമണം തടയുന്നതിനുള്ള നടപടികള്‍ മുഖ്യമന്ത്രി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഓള്‍ ഇന്ത്യ സൈന്‍ വര്‍ക്കേഴ്സ് പ്രസിഡന്റ് ശ്യാംലാല്‍ ഗുപ്ത രംഗത്തെത്തിയിട്ടുണ്ട്.

Latest Stories

തൃക്കാക്കര കെ എം എം കോളേജിൽ എൻസിസി ക്യാമ്പിൽ ഭക്ഷ്യ വിഷബാധ; അന്വേഷണം ആരംഭിച്ച് പോലീസ്

ധോണി ചെയ്തത് നിയമവിരുദ്ധമായ പ്രവർത്തി, അന്വേഷണം ആരംഭിച്ച് ജാർഖണ്ഡ് സ്റ്റേറ്റ് ഹൗസിംഗ് ബോർഡ്; കുറ്റം തെളിഞ്ഞാൽ പണി ഉറപ്പ്

"ആ ഒരു ടീമിനെ ശ്രദ്ധിക്കണം, അവർ അപകടകാരികളാണ്"; ലിവർപൂളിനുള്ള മുന്നറിയിപ്പുമായി മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം

അവൻ എതിർ ടീമിൽ ഉള്ളത് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യം, അദ്ദേഹത്തെ തടയുക പ്രയാസമേറിയ ദൗത്യം; ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും വലിയ എതിരാളിയെ വെളിപ്പെടുത്തി സഞ്ജു സാംസൺ

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

മോനെ പടിക്കലെ എന്നോട് ഈ ചതി വേണ്ടായിരുന്നു; രോഹിത് ശർമയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ