ഭാര്യ എന്റെ ഫോണ്‍ ചെക്ക് ചെയ്യുന്നതില്‍ കുഴപ്പമില്ല, പക്ഷെ അത് പലരുടെയും കൈകളിലായിരിക്കും: അക്ഷയ് കുമാര്‍

ഭാര്യ ട്വിങ്കിള്‍ ഖന്ന തന്റെ ഫോണ്‍ പരിശോധിക്കുകയാണെങ്കില്‍ പ്രശ്‌നമൊന്നുമില്ലെന്ന് അക്ഷയ് കുമാര്‍. ‘ഖേല്‍ ഖേല്‍ മേം’ എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് സംസാരിക്കവെയാണ് അക്ഷയ് കുമാര്‍ ഇങ്ങനെ പറഞ്ഞത്. അക്ഷയ്‌യുടെ ഫോണിലെ സന്ദേശങ്ങള്‍ ട്വിങ്കിള്‍ വായിക്കുകയാണെങ്കില്‍ എന്തായിരിക്കും പ്രതികരണം എന്നായിരുന്നു അവതാരകന്‍ ചോദിച്ചത്.

”എനിക്ക് ഭയമില്ല. ട്വിങ്കിള്‍ എന്റെ ഫോണ്‍ പരിശോധിക്കാറില്ല. അഥവാ പരിശോധിച്ചാല്‍ ഞാന്‍ എന്തിന് ഭയക്കണം. എന്റെ സ്റ്റാഫുകളാണ് ഫോണ്‍ കൈകാര്യം ചെയ്യുന്നത്. അവര്‍ ഫോണ്‍ കൈമാറികൊണ്ടേയിരിക്കും. പലപ്പോഴും വീടിന്റെ ഒരു മൂലയില്‍ ചാര്‍ജില്‍ ഇട്ടിരിക്കുന്നത് കാണാം. എനിക്ക് മറക്കാനൊന്നുമില്ല” എന്നാണ് അക്ഷയ് കുമാര്‍ പറയുന്നത്.

ഇതിനൊപ്പം വിവാഹം കഴിക്കാന്‍ ഒരുങ്ങുന്നവര്‍ക്ക് എന്തെങ്കിലും നിര്‍ദേശം മുന്നോട്ട് വയ്ക്കാനുണ്ടോ എന്ന ചോദ്യത്തോടും അക്ഷയ് കുമാര്‍ സംസാരിച്ചു. ”എനിക്ക് ഒരു നിര്‍ദേശവും പറയാനില്ല. ഓരോരുത്തരുടെയും അനുഭവം വ്യത്യസ്തമായിരിക്കും. നിങ്ങള്‍ പഠിക്കേണ്ടത് നിങ്ങളുടെ ജീവിതത്തില്‍ നിന്നാണ്.”

”നിങ്ങള്‍ക്ക് അത് അനുഭവിച്ച് അറിയണമെങ്കില്‍ വിവാഹം ചെയ്യുക. ഞാന്‍ ജീവിക്കുന്നതോ അല്ലെങ്കില്‍ മറ്റൊരാള്‍ ജീവിക്കുന്നതോ കണ്ട് അതാണ് ജീവിതമെന്ന് കരുതരുത്” എന്നാണ് അക്ഷയ് പറയുന്നത്. അതേസമയം, 2001ല്‍ ആണ് അക്ഷയ്് വിവാഹിതരായത്. നടന്‍ രാജേഷ് ഖന്നയുടെയും നടി ഡിംപിള്‍ കബാഡിയയുടെയും മകളാണ് ട്വിങ്കിള്‍.

1995 ല്‍ ബര്‍സാത് എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച ട്വിങ്കിള്‍ പതിനഞ്ചോളം സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്. അക്ഷയ് കുമാറുമായുള്ള വിവാഹത്തിന് ശേഷം അഭിനയം നിര്‍ത്തിയെങ്കിലും നിര്‍മാണ രംഗത്ത് സജീവമാണ്. മാത്രവുമല്ല എഴുത്തുകാരിയെന്ന നിലയില്‍ ശ്രദ്ധേയായ ആണിപ്പോള്‍.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ