നിങ്ങൾ ഇവിടെ എന്താണ് ചെയ്യുന്നത്? ഇത് എൻ്റെ സ്വകാര്യ ഇടമാണ്; പാപ്പരാസികളോട് ദേഷ്യപ്പെട്ട് ആലിയ; വീഡിയോ വൈറൽ !

പാപ്പരാസികളോടുള്ള സൗഹാർദ്ദപരമായ പെരുമാറ്റത്തിന് പേരുകേട്ട നടിയാണ് ആലിയ ഭട്ട്. പല സമയങ്ങളിലും ആരാധകരോട് താരം സ്നേഹത്തോടെ പെരുമാറുന്ന വിഡിയോയും പുറത്തു വന്നിട്ടുണ്ട്. എന്നാൽ ഇപ്പോഴിതാ വീടിനകത്തേക്ക് പോയ താരത്തെ വിടാതെ പിന്തുടർന്ന പാപ്പരാസികളോട് കയർത്ത് സംസാരിക്കുന്ന ആലിയയുടെ വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

വീഡിയോയിൽ, ആലിയ തൻ്റെ താമസസ്ഥലത്തേക്ക് അതിവേഗം നടക്കുന്നതും ഫോട്ടോകൾക്കായി നിൽക്കാതെ പോകുന്നതുമാണ് കാണാൻ സാധിക്കുന്നത്. ആലിയയ്ക്ക് പിന്നാലെ ഫോട്ടോഗ്രാഫർമാർ പിന്തുടരുന്നതും ചിത്രങ്ങൾക്ക് പോസ് ചെയ്യാൻ അഭ്യർത്ഥിക്കുകയും ചെയ്തു. ഇതോടെ ആലിയ തന്നെ ‘നിങ്ങൾ എന്താണ് ചെയ്യുന്നത്? ഇതൊരു സ്വകാര്യ കെട്ടിടമാണ്’ എന്ന് പറയുകയുമായിരുന്നു.

ഇതാദ്യമായല്ല ആലിയ ഭട്ട് പാപ്പരാസികളോട് ദേഷ്യപെടുന്നത്. 2023-ൽ, തൊട്ടടുത്ത ഫ്‌ളാറ്റിന്റെ ടെറസില്‍ നിന്ന് ആലിയയുടെ ചിത്രങ്ങൾ എടുത്ത ഫോട്ടോഗ്രാഫർമാർക്കെതിരെ ആലിയ രംഗത്ത് വന്നിരുന്നു. ‘സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം’ എന്നാണ് ആലിയ ഇതിനെകുറിച്ച് പറഞ്ഞത്.

വീട്ടില്‍ ഇരിക്കുമ്പോള്‍ ആരോ തന്നെ നിരീക്ഷിക്കുന്നതായി തോന്നി. നോക്കിയപ്പോള്‍ അടുത്ത കെട്ടിടത്തിന്റെ ടെറസില്‍ ക്യാമറയുമായി രണ്ട് പേരെ കണ്ടു. ഇത് ഒരാളുടെ സ്വകാര്യതയിലേക്കുള്ള കടുത്ത കടന്നുകയറ്റമാണ്. നിങ്ങള്‍ക്ക് മറികടക്കാന്‍ കഴിയാത്ത ഒരു വരയുണ്ടെന്നും ആലിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ