ആലിയ ഭട്ടിനും രണ്‍ബീര്‍ കപൂറിനും പെണ്‍കുഞ്ഞ്. മുംബൈയിലെ എച്ച്എന്‍ റിലയന്‍സ് ആശുപത്രിയില്‍ വെച്ചാണ് ആലിയ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും മികച്ച വാര്‍ത്ത എത്തി എന്ന കുറിപ്പോടെയാണ് ആലിയയുടെ ഇന്‍സ്റ്റഗ്രാം പേജില്‍ തങ്ങള്‍ അച്ഛനും അമ്മയുമായ വിവരം പങ്കുവച്ചിരിക്കുന്നത്.
ഇന്ന് രാവിലെ ആയിരുന്നു താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രണ്‍ബിറിന്റെ അമ്മ നീതു കപൂര്‍, ആലിയയുടെ അമ്മ സോണി റസ്ദാന്, ഷഹീന് ഭട്ട് എന്നിവരാണ് ആലിയക്കൊപ്പമുള്ളത്. അഞ്ചു വര്‍ഷത്തെ പ്രണയത്തിനു ശേഷമായിരുന്നു ഈ വര്‍ഷം ഏപ്രില്‍ 14ന് ആലിയയും രണ്‍ബിറും വിവാഹിതരായത്.
തങ്ങള്‍ക്ക് കുഞ്ഞ് ജനിക്കാന്‍ പോകുന്നുവെന്ന വിവരം ഇരുവരും തന്നെയായിരുന്നു ആരാധകരെ അറിയിച്ചത്. ഇരുവരും അഭിനയിച്ച് ഏറ്റവും ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ‘ബ്രഹ്മാസ്ത്ര’യുടെ പ്രമോഷണനായി നിറവയറോടെ ആലിയ ഭട്ട് എത്തിയതും വാര്‍ത്തയായിരുന്നു.
View this post on Instagram
Read more
ബോക്സോഫീസ് കളക്ഷനില്‍ ‘ബ്രഹ്മാസ്ത്ര’ സമീപകാല ബോളിവുഡ് ചിത്രങ്ങളെയെല്ലാം മറികടന്നിരുന്നു. ഇഷ എന്ന നായിക കഥാപാത്രമായിട്ട് ചിത്രത്തില്‍ ആലിയ ഭട്ട് വേഷമിട്ടത്. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലാണ് ‘ബ്രഹ്മാസ്ത്ര’ എത്തിയത്.