ഏപ്രില്‍ മാസത്തില്‍ മൂന്ന് വീടുകള്‍ വാങ്ങി ആലിയ ഭട്ട്. മുംബൈയിലെ ബാന്ദ്രയിലാണ് താരം മൂന്ന് വീടുകള്‍ വാങ്ങിയിരിക്കുന്നത്. ബാന്ദ്രയിലെ പാലി ഹില്ലിലാണ് ഒരു പ്രീമിയം റെസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്‌മെന്റ് താരം ഇപ്പോള്‍ സ്വന്തമാക്കിയിരിക്കുന്നത്.
ബാന്ദ്ര വെസ്റ്റില്‍ 2,497 ചതുരശ്ര അടി വിസ്തീര്‍ണമുള്ള അപ്പാര്‍ട്ട്മെന്റിനായി നടി 37.80 കോടി രൂപ നല്‍കിയത് എന്നാണ് റിപ്പോര്‍ട്ട്. 2.26 കോടിയുടെ സ്റ്റാമ്പ് ഡ്യൂട്ടിയും നടി അടച്ചു. ഏപ്രില്‍ 10ന് ആയിരുന്നു പുതിയ അപ്പാര്‍ട്ട്‌മെന്റിന്റെ രജിസ്‌ട്രേഷന്‍.
റിപ്പോര്‍ട്ടുകള്‍ പ്രകാരം ആലിയയുടെ പുതിയ വിലാസം പാലി ഹില്ലിലെ ഏരിയല്‍ വ്യൂ കോഓപ്പറേറ്റീവ് ഹൗസിംഗ് സൊസൈറ്റി ലിമിറ്റഡിലാണ്. ഇത് കൂടാതെ നടി തന്റെ സഹോദരി ഷഹീന്‍ ഭട്ടിന് മുംബൈയിലെ രണ്ട് അപ്പാര്‍ട്ട്മെന്റുകളും ആലിയ സമ്മാനിച്ചു.
7.68 കോടി വില വരുന്ന അപ്പാര്‍ട്ട്‌മെന്റുകളാണ് സമ്മാനമായി നല്‍കിയത്. ഏപ്രില്‍ 10ന് തന്നെയായിരുന്നു ഇതിന്റെ രജിസ്‌ട്രേഷനും. മുംബൈയിലെ ജുഹുവിലുള്ള ജിജി അപ്പാര്‍ട്ട്മെന്റിലെ 2,086.75 ചതുരശ്ര അടി വിസ്തീര്‍ണമുള്ള രണ്ട് ഫ്‌ളാറ്റുകളാണ് സഹോദരിക്ക് സമ്മാനിച്ചത്.
Read more
അതേസമയം, അമ്മയായതിന് പിന്നാലെ മകള്‍ റാഹക്കൊപ്പം സമയം ചൊലവഴിക്കുകയാണ് ആലിയ ഇപ്പോള്‍. അടുത്ത് തന്നെ താരം ഹോളിവുഡില്‍ അരങ്ങേറ്റം കുറിക്കും. ഗാല്‍ ഗാഡോട്ടിനൊപ്പം ഹാര്‍ട്ട് ഓഫ് സ്റ്റോണ്‍ എന്ന ചിത്രത്തിലൂടെ താരം ഹോളിവുഡില്‍ എത്താന്‍ ഒരുങ്ങുകയാണ്.