80 ഓളം ദിവസങ്ങള്‍ കൊണ്ട് 163 ജോലിക്കാര്‍ നെയ്‌തെടുത്ത സാരി; ആലിയയുടെ മെറ്റ് ഗാല ലുക്കിന് പിന്നിലെ രഹസ്യം

മെറ്റ് ഗാലയില്‍ അതിമനോഹരി ആയാണ് ആലിയ ഭട്ട് എത്തിയത്. ഹാന്‍ഡ് എംബ്രോയിഡറി വര്‍ക്കുകള്‍ നിറഞ്ഞ പേസ്റ്റല്‍ ബ്ലൂ ഷീര്‍ സാരി അണിച്ചാണ് ആലിയ എത്തിയത്. ന്യൂയോര്‍ക്കില്‍ നടക്കുന്ന മെറ്റ് ഗാലയില്‍ ഹാന്‍ഡ് എംബ്രോയിഡറി വര്‍ക്കുകള്‍ നിറഞ്ഞ പേസ്റ്റല്‍ ബ്ലൂ ഷീര്‍ സാരി അണിഞ്ഞാണ് ആലിയ ഭട്ട് എത്തിയത്.

ആലിയയുടെ ലുക്കും വസ്ത്രവും വലിയ രീതിയില്‍ ശ്രദ്ധ നേടിയിരുന്നു. ഈ സാരി നിര്‍മ്മിക്കാനായി 1905 മണിക്കൂറുകളാണ് എടുത്തത്. അതും 163 ജോലിക്കാര്‍ ചേര്‍ന്നാണ് മിന്റ് ഗ്രീന്‍ നിറത്തിലുള്ള ഈ സബ്യസാചി സാരി ഒരുക്കിയത്.

സില്‍ക്ക് ഫ്‌ലോസ്, ഗ്ലാസ് ബീഡിങ്ങുകള്‍, വിലയേറിയ രത്നക്കല്ലുകള്‍ എന്നിവയൊക്കെ സാരിയില്‍ ഉപയോഗിച്ചിട്ടുണ്ട്. പൂക്കളുടെ ഡിസൈനാണ് കൂടുതലും എംബ്രോയിഡറി വര്‍ക്കുകള്‍ ഉള്ള സാരിയില്‍ ചെയ്തിരിക്കുന്നതും. രത്നക്കല്ലുകളുള്ള കമ്മലുകളാണ് സാരിയ്ക്ക് വേണ്ടി തിരഞ്ഞെടുത്തിരിക്കുന്നത്.

കയ്യില്‍ നിറയെ വ്യത്യസ്തമായ മോതിരങ്ങളും കാണാം. സാരി നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ട 163 കരകൗശല വിദഗ്ധര്‍ക്കും അവര്‍ നന്ദി പറഞ്ഞു. സാരി വളരെ മനോഹരമായിരിക്കുന്നു എന്നാണ് ആലിയ പങ്കുവച്ച വീഡിയോയ്ക്ക് താഴെ ആരാധകരുടെ കമന്റുകള്‍.

Read more