കരിയറില്‍ തുടര്‍ച്ചയായി ഫ്‌ളോപ്പുകള്‍, കൈയ്യില്‍ പണമുണ്ടായിരുന്നില്ല, പിതാവ് മദ്യപാനിയായി മാറി: ആലിയ ഭട്ട്

ബോളിവുഡിലെ പ്രമുഖ നിര്‍മ്മാതാവും സംവിധായകനുമാണ് മഹേഷ് ഭട്ട്. നിരവധി വിജയ ചിത്രങ്ങള്‍ ഒരുക്കിയ നിര്‍മ്മാതാവാണെങ്കിലും ഒരിടയ്ക്ക് കരിയറില്‍ തുടര്‍ച്ചയായി ഫ്‌ളോപ്പുകള്‍ മഹേഷ് ഭട്ടിന് ഉണ്ടായിട്ടുണ്ട്. തന്റെ അച്ഛന്റെ മോശം കാലത്തെ കുറിച്ചും പിന്നീട് അദ്ദേഹം മദ്യപാനിയായി മാറിയതിനെ കുറിച്ചും നടിയും മകളുമായ ആലിയ ഭട്ട് തുറന്നു സംസാരിച്ചിട്ടുണ്ട്.

”അന്ന് അദ്ദേഹത്തിന്റെ കൈയ്യില്‍ പണമുണ്ടായിരുന്നില്ല. മദ്യത്തോടുള്ള ആസക്തിയോട് പോരാടുകയായിരുന്നു. കരിയറില്‍ ഒരുപാട് ഉയര്‍ച്ച താഴ്ച്ചകള്‍ അദ്ദേഹത്തിന് ഉണ്ടായിട്ടുണ്ട്. ഒരു ഘട്ടത്തിലേക്ക് എത്തുന്നതു വരെ എന്റെ മാതാപിതാക്കള്‍ പാടുപെട്ടിരുന്നു.”

”അതുകൊണ്ട് തന്നെ നാളെ എനിക്ക് സിനിമകള്‍ ലഭിക്കുന്നത് നിന്നു പോയാലും എനിക്ക് പിന്നെയും അവസരങ്ങള്‍ ലഭിക്കുമെന്ന് ഉറപ്പാണ്” എന്നാണ് ആലിയ ഭട്ട് പറഞ്ഞത്. അതേസമയം, ‘റോക്കി ഓര്‍ റാണി കി പ്രേം കഹാനി’ ആണ് ആലിയ ഭട്ടിന്റെതായി ഒടുവില്‍ തിയേറ്ററിലെത്തിയ ബോളിവുഡ് ചിത്രം.

ആദ്യ ദിനം മികച്ച കളക്ഷന്‍ നേടിയ ചിത്രം തിയേറ്ററില്‍ വലിയ ദുരന്തമായി മാറിയിരുന്നു. ആലിയയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ഫ്‌ളോപ്പുകളില്‍ ഒന്നാണ് റോക്കി ഓര്‍ റാണി കി പ്രേം കഹാനി. കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത ചിത്രം 355 കോടി ബജറ്റിലാണ് നിര്‍മ്മിച്ചത്. 160 കോടി കളക്ഷന്‍ മാത്രമേ ചിത്രത്തിന് നേടാനായിട്ടുള്ളു.

Latest Stories

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം