മേക്കപ്പ് കസേരയില്‍ പോലും അടങ്ങിയിരിക്കാനാവില്ല, ആ രോഗത്തിന് അടിമയാണ് ഞാനും: ആലിയ ഭട്ട്

തനിക്കും അറ്റന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ഡിസോര്‍ഡര്‍ (എഡിഎച്ച്ഡി) ആണെന്ന് തുറന്നു പറഞ്ഞ് ബോളിവുഡ് താരം ആലിയ ഭട്ട്. അടുത്തിടെയാണ് മലയാള സിനിമാ താരങ്ങളായ ഫഹദ് ഫാസിലും ഷൈന്‍ ടോം ചാക്കോയും എഡിഎച്ച്ഡി രോഗമാണെന്ന് പറഞ്ഞ് രംഗത്തെത്തിയിരുന്നു.

ഇപ്പോഴിതാ, ആലിയ ഭട്ടും സമാന അവസ്ഥയിലൂടെ കടന്നുപോകുന്നയാളാണ് താന്‍ എന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ്. എഡിഎച്ച്ഡി രോഗം കാണാന്‍ മേക്കപ്പ് കസേരയില്‍ പോലും തനിക്ക് അടങ്ങിയിരിക്കാനാവില്ല എന്നാണ് ആലിയ പറയുന്നത്. ഒരു മേക്കപ്പ് കസേരയില്‍ 45 മിനിറ്റില്‍ കൂടുതല്‍ താന്‍ ചിലവഴിക്കില്ല എന്നാണ് ആലിയ പറയുന്നത്.

എഡിഎച്ച്ഡി ഉള്ളതു കൊണ്ടാണ് തനിക്ക് ഒരിടത്ത് കൂടുതല്‍ സമയം ചിലവഴിക്കാന്‍ കഴിയാത്തത്. എന്ത് കാര്യമായാലും പെട്ടെന്ന് നടക്കണം എന്ന ചിന്തയാണ്. തന്റെ വിവാഹ ദിനത്തില്‍ മേക്കപ്പ്മാന്‍ ഇതേ കുറിച്ച് പറയുകയുണ്ടായി. ഇന്ന് രണ്ട് മണിക്കൂര്‍ സമയമെങ്കിലും തനിക്ക് നല്‍കണം എന്നാണ് മേക്കപ്പ് ആര്‍ട്ടിസ്റ്റ് അന്ന് പറഞ്ഞത്.

എന്നാല്‍ തന്നേക്കൊണ്ട് അതിന് കഴിയില്ലെന്നും പ്രത്യേകിച്ച് വിവാഹ ദിനമായതിനാല്‍ രണ്ട് മണിക്കൂര്‍ നല്‍കാനാവില്ല തനിക്ക് ചില്‍ ചെയ്യണം എന്നായിരുന്നു മറുപടി പറഞ്ഞത് എന്നാണ് ആലിയ ഭട്ട് പറയുന്നത്. അതേസമയം, നേരത്തേയും മാനസികാരോഗ്യത്തിന് നല്‍കേണ്ട പ്രാധാന്യത്തെ കുറിച്ച് തുറന്നു പറഞ്ഞിട്ടുള്ളയാളാണ് ആലിയ.

ഉത്കണ്ഠാ രോഗത്തിലൂടെ കടന്നു പോകുന്നതിനെ കുറിച്ചാണ് മുമ്പ് ആലിയ പറഞ്ഞത്. ഉത്കണ്ഠയെ ട്രിഗര്‍ ചെയ്യുന്ന ചില കാര്യങ്ങള്‍ എല്ലാവര്‍ക്കുമുണ്ടാകും. തനിക്ക് നിയന്ത്രണാതീതമായ സന്ദര്‍ഭങ്ങള്‍ വരുമ്പോള്‍ അത് ഉള്‍ക്കൊള്ളാനും അനുഭവിക്കാനുമുള്ള സമയം സ്വയം നല്‍കുമെന്നാണ് ആലിയ പറഞ്ഞത്.

Latest Stories

ഇത് പോലെ ഒരു നാണക്കേട് ലോകത്തിൽ ഒരു ബാറ്റർക്കും ഇല്ലാത്തത്, അപമാനത്തിന്റെ പടുകുഴിയിൽ സഞ്ജു സാംസൺ; മലയാളി താരത്തെ ട്രോളി ആരാധകർ

സ്വപ്ന സുരേഷിനെതിരായ വ്യാജ ഡിഗ്രി കേസ്; രണ്ടാം പ്രതി സച്ചിൻ ദാസ് മാപ്പുസാക്ഷിയായി

ബസ് നദിയിലേക്ക് മറിഞ്ഞ് അപകടം; വധൂവരന്മാരടക്കം 26 മരണം, രക്ഷപെട്ടത് ഒരാൾ മാത്രം

ജെഎം ഫിനാന്‍ഷ്യലിന് രണ്ടാം പാദത്തില്‍ 1,211 കോടി രൂപയുടെ അറ്റാദായം; ലാഭത്തില്‍ 36 ശതമാനം വര്‍ധന

'നോട്ടീസ് അയച്ചത് ടി കെ ഹംസ ചെയർമാൻ ആയ കാലത്ത്'; മുനമ്പം വിഷയത്തിൽ വിശദീകരണവുമായി പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ

ടാറ്റ സ്റ്റീൽ ചെസ് റാപ്പിഡിൽ മലയാളി ഗ്രാൻഡ്മാസ്റ്റർ എസ്.എൽ നാരായണന് മികച്ച തുടക്കം

'അവന് മികച്ചൊരു പരമ്പരയാണിതെങ്കില്‍ തുടര്‍ച്ചയായി മൂന്നാം തവണയും ഇന്ത്യ ബിജിടി നേടും'; ഓസ്ട്രേലിയയ്ക്ക് മുന്നറിയിപ്പ് നല്‍കി മുന്‍ താരം

തുൾസി ഗബാർഡ് യുഎസ് ഇന്റലിജൻസ് മേധാവിയാകും; ട്രംപിന്റെ വിശ്വസ്ത, ഹിന്ദുമത വിശ്വാസി

'ഇന്ത്യയെയും പാകിസ്ഥാനെയും ഹോസ്റ്റിംഗ് അവകാശങ്ങളില്‍നിന്ന് വിലക്കണം'; ഐസിസിയ്ക്ക് നിര്‍ദ്ദേശം

വിഷപുകയിൽ മുങ്ങി തലസ്ഥാനം; വായുമലിനീകരണം അതീവ ഗരുതരാവസ്ഥയിൽ, ആരോഗ്യപ്രശ്നങ്ങൾ അവഗണിക്കരുതെന്ന് നിർദേശം