ആലിയ ഭട്ട് അടക്കമുള്ള താരസുന്ദരിമാര്‍ക്ക് വോട്ട് ചെയ്യാനാവില്ല; കാരണമിതാണ്...

തമിഴ്‌നാട് അടക്കം 21 സംസ്ഥാനങ്ങളിലെ 102 ലോക്സഭാ മണ്ഡലങ്ങളിലെ വോട്ടെടുപ്പ് കഴിഞ്ഞിരിക്കുകയാണ്. രജനികാന്ത്, കമല്‍ ഹാസന്‍, വിജയ് അടക്കം നിരവധി താരങ്ങള്‍ തങ്ങളുടെ വോട്ട് രേഖപ്പെടുത്താനായി എത്തിയിരുന്നു. എന്നാല്‍ മഹാരാഷ്ട്രയില്‍ പോളിംഗ് നടക്കുമ്പോള്‍ പല പ്രമുഖ ബോളിവുഡ് നടിമാര്‍ക്കും വോട്ട് ചെയ്യാനാവില്ല. മെയ് 20ന് ആണ് മുംബൈയില്‍ പോളിംഗ് ആരംഭിക്കുക.

എന്നാല്‍ ആലിയ ഭട്ട്, കത്രീന കൈഫ് എന്നിവര്‍ അടങ്ങുന്ന താരസുന്ദരിമാര്‍ക്ക് ഇന്ത്യയില്‍ വോട്ട് രേഖപ്പെടുത്താനുള്ള അവകാശമില്ല. ആലിയ ഇന്ത്യന്‍ വംശജയാണെങ്കിലും നടിക്ക് ഇന്ത്യന്‍ പൗരത്വമില്ല. ആലിയയുടെ അമ്മയും നടിയുമായ സോണി റസ്ദാന്‍ ഇഗ്ലണ്ടിലെ ബര്‍മിങ്ഹാമിലാണ്. അതിനാല്‍ ആലിയക്ക് ബ്രിട്ടീഷ് പൗരത്വമാണുള്ളത്.

നടി കത്രീന കൈഫിനും ബ്രിട്ടീഷ് പൗരത്വമാണുള്ളത്. ഹോങ്‌കോങ്ങിലാണ് കത്രീന ജനിച്ചത്. കശ്മീരി വംശജനായ ബ്രിട്ടീഷ് ബിസിനസ് മാന്‍ ആണ് കത്രീനയുടെ പിതാവ് മുഹമ്മദ് കൈഫ്. അമ്മ സൂസന്ന ഇംഗ്ലീഷ് അഭിഭാഷകയും ചാരിറ്റി പ്രവര്‍ത്തകയുമാണ്.

നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിന് ശ്രീലങ്കന്‍ പൗരത്വമാണുള്ളത്. അച്ഛന്‍ എല്‍റോയ് ഫെര്‍ണാണ്ടസ് ശ്രീലങ്കക്കാരനും അമ്മ കിം മലേഷ്യക്കാരിയുമാണ്. ബെഹ്‌റൈനിലാണ് ജാക്വിലിന്‍ ജനിച്ചത്. ശ്രീലങ്കന്‍ പൗരത്വമുള്ളതിനാല്‍ ജാക്വിലിന് ഇന്ത്യയില്‍ വോട്ട് ചെയ്യാനാവില്ല.

നടി നോറ ഫത്തേഹിക്ക് കനേഡിയന്‍ പൗരത്വമാണുള്ളത്. നോറയുടെ രക്ഷിതാക്കള്‍ മൊറോക്കോക്കാരാണ്. ഹിന്ദി സിനിമകളിലും ഷോകളിലും ഏറെ ശ്രദ്ധേയായ നോറ ഇന്ത്യയിലാണ് ജീവിക്കുന്നത് എങ്കിലും കനേഡിയന്‍ പൗരത്വമുള്ളതിനാല്‍ വോട്ട് ചെയ്യാനാവില്ല.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം