ഇങ്ങനൊരു ബാഗ് എടുത്തതിന്റെ ലോജിക്ക് എന്താണ്? ആലിയക്ക് നേരെ ട്രോളുകള്‍, മറുപടിയുമായി താരം

ആഢംബര ഫാഷന്‍ ബ്രാന്‍ഡ് ആയ ഗുച്ചിയുടെ ഗ്ലോബല്‍ അംബാസിഡര്‍ ആണ് ആലിയ ഭട്ട്. എന്നാല്‍ ദക്ഷിണ കൊറിയയിലെ സോളില്‍ ഗുച്ചി ക്രൂയിസ് ഷോയ്‌ക്കെത്തിയ ആലിയക്കെതിരെ ട്രോളുകളാണ് ഇപ്പോള്‍ വന്നു കൊണ്ടിരിക്കുന്നത്. ആലിയയുടെ ട്രാന്‍സ്പരെന്റ് ആയ ബാഗ് ആണ് താരം ട്രോളുകളില്‍ നിറയാന്‍ കാരണമായത്.

ഗുച്ചിയുടെ തന്നെ ജാക്കി 1961 ട്രാന്‍സ്പരന്റ് ബാഗാണ് ആലിയ കൈയ്യില്‍ കരുതിയത്. ട്രാന്‍സ്പരന്റ് ആയതുകൊണ്ടു തന്നെ ബാഗ് മുഴുവനായി കാണാനാകും. കാലിയായ ബാഗുമായി എത്തിയ ആലിയക്ക് നേരെ വിമര്‍ശനങ്ങള്‍ ഉയരുകയായിരുന്നു.

View this post on Instagram

A post shared by @gucci

ഒന്നുമില്ലാത്ത ബാഗുമായി എന്തിനാണ് ആലിയ നടക്കുന്നത് എന്ന് ചോദിച്ചു കൊണ്ടാണ് ട്രോളുകള്‍ എത്തുന്നത്. ബാഗ് കൈയ്യില്‍ കരുതുന്നത് കുറച്ച് സാധനങ്ങള്‍ എങ്കിലും വയ്ക്കാനുള്ളതല്ലേ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.

‘അതെ ബാഗ് കാലിയായിരുന്നു’ എന്നാണ് ആലിയ ട്രോളുകള്‍ക്ക് മറുപടി നല്‍കിയിരിക്കുന്നത്. ഒപ്പം ചടങ്ങില്‍ നിന്നുള്ള ഫോട്ടോകളും ആലിയ പങ്കുവച്ചു. പൂര്‍ണമായും ബാഗ് കാണാന്‍ കഴിയുന്ന തരത്തിലുള്ള ചിത്രങ്ങളും ആലിയ പങ്കുവച്ചിട്ടുണ്ട്.

ബാഗിന് ട്രോളുകള്‍ ലഭിച്ചെങ്കിലും താരത്തിന്റെ ലുക്കിന് പ്രശംസകള്‍ ലഭിക്കുന്നുണ്ട്. സില്‍വര്‍ ത്രെഡ് വര്‍ക്കുള്ള ഷോര്‍ട്ട് ബോഡികോണ്‍ വസ്ത്രമാണ് വസ്ത്രമാണ് ആലിയ ധരിച്ചത്. സ്ലീവ്‌ലെസ് വസ്ത്രത്തിന് ക്ലോസ്ഡ് നെക്‌ലൈനാണ് പരീക്ഷിച്ചത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം