സീതയാകാന്‍ ഇല്ല, രണ്‍ബിര്‍ ചിത്രത്തില്‍ നിന്നും പിന്മാറി ആലിയ ഭട്ട്; കാരണം 'ആദിപുരുഷ്'?

‘രാമായണം’ എന്ന പേരില്‍ ഒരുങ്ങുന്ന സിനിമയില്‍ നിന്നും പിന്മാറി ആലിയ ഭട്ട്. ഭര്‍ത്താവ് രണ്‍ബിര്‍ കപൂര്‍ നായകനാകുന്ന ചിത്രത്തില്‍ ആലിയ സീതയായി എത്തും എന്നായിരുന്നു ആദ്യം എത്തിയ വിവരങ്ങള്‍. എന്നാല്‍ ഈ റോളില്‍ നിന്നും ആലിയ പിന്മാറി എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.

രാമായണം പോലെയുള്ള ഒരു മഹത്തായ കൃതി ബിഗ് സ്‌ക്രീനില്‍ എത്തിക്കാന്‍ അതിന്റെതായ സമയവും വലിയ പ്രീ-പ്രൊഡക്ഷന്‍ ജോലിയും ആവശ്യമാണ്. ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ടീം ഒരോ ഭാഗവും പഠിച്ചാണ് അത് സ്‌ക്രീനില്‍ എത്തിക്കാന്‍ തയ്യാറാക്കുന്നത്.

അതിനാല്‍ തന്നെ സമയം എടുക്കും. രണ്‍ബീര്‍ ചിത്രത്തില്‍ രാമന്‍ വേഷം ചെയ്യാം എന്ന് സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ ഏറെ സമയം എടുക്കുന്ന പ്രോജക്ടായതിനാല്‍ ആലിയ ഡേറ്റ് പ്രശ്‌നത്താല്‍ സീതയുടെ വേഷത്തില്‍ നിന്നും പിന്‍മാറിയെന്നാണ് വിവരം എന്നാണ് പിങ്ക്‌വില്ല റിപ്പോര്‍ട്ട് ചെയ്യുന്നത്.

അതേസമയം, രാമായണം പ്രമേയമാക്കി എത്തിയ പ്രഭാസ് ചിത്രം ‘ആദിപുരുഷ്’ വന്‍ പരാജയമായത് നിതീഷ് തിവാരി ഒരുക്കാനിരിക്കുന്ന രാമായണം പ്രോജക്ടിനെയും ബാധിച്ചിട്ടുണ്ട് എന്നാണ് വിവരം. അതാണ് ചിത്രത്തില്‍ നിന്നും ആലിയ പിന്‍മാറാന്‍ കാരണമെന്ന അഭ്യൂഹങ്ങളും സോബോളിവുഡില്‍ നടക്കുന്നുണ്ട്.

അതിനൊപ്പം തന്നെ നേരത്തെ യാഷിനെ രാവണന്‍ വേഷത്തില്‍ ഈ ചിത്രത്തിന്റെ അണിയറക്കാര്‍ ആലോചിച്ചിരുന്നു എന്നാല്‍ ഇപ്പോള്‍ നെഗറ്റീവ് റോളില്‍ താല്‍പ്പര്യമില്ലെന്ന് പറഞ്ഞ് യാഷ് ഈ റോള്‍ ചെയ്യാന്‍ വിസമ്മതിച്ചു എന്നാണ് വിവരം.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ