ചിത്രത്തിലേക്ക് കാസ്റ്റിം​ഗ് നടത്തുമ്പോൾ അദ്ദേഹത്തിന്റെ ഓഡിഷൻ എന്നെ കാണിച്ചിരുന്നു,കണ്ടപ്പോൾ തന്നെ എനിക്ക് ഇഷ്ടമായി ; റോഷൻ മാത്യുവിന്റെ അഭിനയത്തെ കുറിച്ച് ആലിയ ഭട്ട്

മലയാളി താരം റോഷൻ മാത്യു പ്രധാന കഥാപാത്രത്തിലെത്തുന്ന ബോളിവുഡ് ചിത്രമാണ് ഡാർലിം​ഗ്സ്.  നവാ​ഗതയായ ജസ്മീത് കെ റീനാ സലംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആലിയ ഭട്ട്, ഷെഫാലി ഷാ, വിജയ് വർമ്മ എന്നിവരും പ്രധാന കഥാപാത്രത്തിലെത്തുന്നുണ്ട്. ഇപ്പോഴിതാ നടൻ റോഷൻ മാത്യുവിനെ സിനിമയിലേയ്ക്ക് തിരഞ്ഞെടുത്തതിനെ പറ്റി സംസാരിക്കുകയാണ് ആലിയ ഭട്ട്.

റോഷന്റെ ഓഡിഷൻ വീഡിയോ കണ്ടപ്പോൾ തന്നെ തനിക്ക് ഏറെ ഇഷ്ടമായെന്നാണ് ആലിയ പറയുന്നത്. ‘ജസ്മിൻ ചിത്രത്തിലേക്ക് കാസ്റ്റിം​ഗ് നടത്തുമ്പോൾ റോഷന്റെ ഓഡിഷൻ തന്നെ കാണിച്ചിരുന്നു. അദ്ദേഹത്തിന്റെ ഓഡിഷനിൽ തനിക്ക് മതിപ്പ് തോന്നിയെന്നും, ആലിയ ഭട്ട് പറയുന്നു.

സ്വീകരണ മുറിയിൽ അദ്ദേഹം ഉൾപ്പെടുന്ന ഒരു രം​ഗം ഉണ്ടായിരുന്നു. ഒരു നടന് തനിയെ എക്സിക്യൂട്ട് ചെയ്യാൻ‌ ബുദ്ധിമുട്ടുള്ള രം​ഗമായിരുന്നു അത്. പക്ഷെ ആ രം​ഗം അദ്ദേഹം മനോഹരമാക്കി. ചിത്രത്തിലെ തന്റെ പ്രിയപ്പെട്ട രം​ഗങ്ങളിൽ ഒന്നാണിതെന്നും ആലിയ പറഞ്ഞു. ആ​ഗസ്റ്റ് അഞ്ചിന് നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. ആലിയ ഭട്ടും ഷാരൂഖ് ഖാനും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്

കോമഡി, സസ്പെൻസ് മൂഡിലുള്ള സിനിമയാണിതെന്നാണ് ട്രെയിലർ നൽകുന്ന സൂചന. കപ്പേള, മൂത്തോൻ, കൂടെ, ആണും പെണ്ണും, സീ യു സൂൺ, കുരുതി തുടങ്ങിയ സിനിമകളിലൂടെ മലയാളത്തിൽ ശ്രദ്ധിക്കപ്പെട്ട റോഷൻ നേരത്തെ സംവിധായകൻ അനുരാ​ഗ് കശ്യപിന്റെ ചോക്ഡ് എന്ന സിനിമയിലും അഭിനയിച്ചിരുന്നു.

​ഗം​ഗുഭായ് കത്തെവാടി എന്ന സൂപ്പർ ഹിറ്റ് സിനിമയ്ക്ക് ശേഷം ആലിയ നായികയായെത്തുന്ന സിനിമയിൽ ഏറെ പ്രതീക്ഷയാണ് ആരാധകർക്ക് ഉള്ളത്. ആലിയ ഭട്ടും ഷാരൂഖ് ഖാനും ഡാർലിം​ഗ്സിന്റെ പ്രൊഡക്ഷനിൽ പങ്കാളികളാണ്.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്