സുഹൃത്തിന്റെ വിവാഹത്തിനു നൃത്തം ചെയ്ത ആലിയ ഭട്ടിന്റെ വീഡിയോ വൈറല്‍

സുഹൃത്തിന്റെ വിവാഹത്തിനു നൃത്തം ചെയ്ത ബോളിവുഡ് താര സുന്ദരി ആലിയ ഭട്ടിന്റെ വീഡിയോ വൈറല്‍. ആലിയുടെ ഏറ്റവും അടുത്ത സുഹൃത്തയായ കൃപ മെഹ്ത്തയുടെ വിവാഹത്തിനാണ് താരം നൃത്തം വച്ചത്. “ഹവാ..ഹവാ” എന്ന ഗാനത്തിനാണ് താരം ചുവട് വച്ചിരിക്കുന്നത്.

ഈ വീഡിയോ താരം തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്നത്. ലൊക്കേഷനില്‍ നിന്നും അവധിയെടുത്താണ് ആലിയ പ്രിയ കൂട്ടുകാരിയുടെ രാജസ്ഥാനിലെ ജോധ്പൂരില്‍ നടന്ന വിവാഹത്തില്‍ പങ്കുചേര്‍ന്നത്.

ആലിയ നായികയായി വരുന്ന രണ്ടു സിനിമകള്‍ റിലീസിനു ഒരുങ്ങുകയാണ്. രണ്‍വീര്‍ സിങ് നായകാനാകുന്ന ഗലി ബോയ്, രണ്‍ബീര്‍ കപൂര്‍ നായകനാകുന്ന ബ്രഹമാസ്ത്ര എന്നിവയാണിത്.

Hawaa Hawaa at the same ethnic of #themehtawedding ?????? #aliabhatt #alia #AliaBhatt #alialovers #aliaholics #aliabhattmydream #shrutialia #varia #valia #sidlia #alia #aliabhattfans #aliabbhattfc #AliaBhatt #alialovers #aliaholics #aliabhattmydream #shrutialia #varia #valia

A post shared by ⭐✨ Shruti /Khushi✨⭐ (@aliabhattmydream) on