എന്റെ സിനിമകള്‍ സൂപ്പര്‍ ഹിറ്റ് ആയതോടെ അഭിനയം നിര്‍ത്താന്‍ സഞ്ജയ് ലീല ബന്‍സാലി പറഞ്ഞു, അതിനൊരു കാരണവും ഉണ്ടായിരുന്നു: അമീഷ പട്ടേല്‍

400 കോടി കളക്ഷനും പിന്നിട്ട് കുതിപ്പ് തുടരുകയാണ് ‘ഗദര്‍ 2’. 2001ല്‍ പുറത്തിറക്കിയ ഗദര്‍ ആദ്യ ഭാഗത്തിന്റെ രണ്ടാം ഭാഗമാണ് ഗദര്‍ 2. ആദ്യ ഭാഗമൊരുക്കിയ അനില്‍ ശര്‍മയാണ് ചിത്രത്തിന്റെ സംവിധായകന്‍. അമീഷ പട്ടേല്‍ തന്നെയാണ് രണ്ടാം ഭാഗത്തിലും ചിത്രത്തില്‍ നായികയായത്.

ഗദര്‍ ആദ്യ ഭാഗവും സൂപ്പര്‍ ഹിറ്റ് ആയിരുന്നു. എന്നാല്‍ ആ ചിത്രത്തിന് ശേഷം സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലി തന്നോട് വിരമിക്കാന്‍ ആവശ്യപ്പെട്ടിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അമീഷ പട്ടേല്‍ ഇപ്പോള്‍. ”അമീഷ നീ ഇപ്പോള്‍ തന്നെ അഭിനയം നിര്‍ത്തൂ. എന്തു കൊണ്ടാണെന്ന് ഞാന്‍ ചോദിച്ചു.”

”ഭൂരിഭാഗം പേരും തങ്ങളുടെ മുഴുവന്‍ കരിയറിലും നേടാന്‍ കഴിയാത്തത് രണ്ടു ചിത്രങ്ങളിലൂടെ നിങ്ങള്‍ നേടി. ജീവിതത്തില്‍ ഒരിക്കല്‍ മാത്രം ഉണ്ടാകുന്ന ചിത്രങ്ങളാണ് മുഗള്‍ ഇ-അസം, മദര്‍ ഇന്ത്യ, പക്കീസ പോലുള്ളവ. അത് നിങ്ങള്‍ രണ്ടാമത്തെ ചിത്രത്തിലൂടെ നേടി.”

”ഇനി എന്തിനാണ് അടുത്തത്? സിനിമയില്‍ ഞാന്‍ പുതുമുഖമായതിനാല്‍ എനിക്കത് അന്ന് മനസിലായില്ല” എന്നാണ് അമീഷ പറഞ്ഞത്. ഗദര്‍ 2വിന്റെ ഗംഭീര വിജയത്തിനെ കുറിച്ചും അമീഷ പറയുന്നുണ്ട്. ഇങ്ങനെയൊരു ഗംഭീര വിജയം ഉണ്ടാകുമെന്ന് താന്‍ പ്രതീക്ഷിച്ചില്ല എന്നാണ് അമീഷ പറയുന്നത്.

”ഇങ്ങനെയൊന്ന് ആരും പ്രതീക്ഷിച്ചില്ല. എന്ത് സംഭവിക്കുമെന്ന് എനിക്കറിയില്ല. ഇപ്പോള്‍, വീണ്ടും ചരിത്രം സൃഷ്ടിച്ച ഒരു സൂപ്പര്‍ വിജയചിത്രത്തിന്റെ ആനന്ദം ആസ്വദിക്കുകയാണ് എല്ലാവരും” ഗദര്‍ 2വിന്റെ വിജയത്തെ കുറിച്ച് ചോദിച്ചപ്പോള്‍ അമീഷ പറഞ്ഞു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം