'ഭയങ്കരമായ ഒരു തെറ്റുപറ്റി..', ആരാധകരോട് ക്ഷമ ചോദിച്ച് അമിതാഭ് ബച്ചന്‍; ട്രോള്‍ പൂരം

ആരാധകരോട് ക്ഷമ ചോദിച്ച് അമിതാഭ് ബച്ചന്‍. തനിക്ക് വലിയൊരു തെറ്റ് സംഭവിച്ചെന്നും അതിനാല്‍ ക്ഷമ ചോദിക്കുന്നു എന്നുമാണ് ബച്ചന്‍ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്. സംഭവിച്ച തെറ്റ് അറിഞ്ഞതോടെ ബച്ചന് നേരെ രസകരമായ ട്രോളുകളാണ് ഉയരുന്നത്.

ട്വിറ്ററില്‍ സജീവമായ അമിതാഭ് ബച്ചന്‍ തന്റെ എല്ലാ ട്വീറ്റുകളും നമ്പറിട്ടാണ് ട്വീറ്റ് ചെയ്യാറ്. ഈ നമ്പറിടല്‍ കൃത്യമായി തുടരുകയും ചെയ്തിരുന്നു. എന്നാല്‍, പുതുവര്‍ഷത്തില്‍ ബച്ചന് അബദ്ധം സംഭവിച്ചു. നമ്പറിടലില്‍ തെറ്റുപറ്റി. 4514-ാമത്തെ (T 4514) ട്വീറ്റിന് ശേഷം നമ്പറിട്ടത് T 5424 എന്നായിരുന്നു.

പിന്നീടുള്ള ഏതാനും ട്വീറ്റുകള്‍ ഈ തെറ്റിയ നമ്പറില്‍ തുടരുകയായിരുന്നു. ഇത് തിരിച്ചറിഞ്ഞ ശേഷമാണ് ബച്ചന്‍ ആരാധകരോട് മാപ്പു പറഞ്ഞ് രംഗത്തെത്തിയത്. എന്നാല്‍ ഇത് ഇത്ര വലിയ തെറ്റാണോ എന്ന് ചോദിച്ചു കൊണ്ടാണ് ആരാധകര്‍ രംഗത്തെത്തുന്നത്.

”ഒരു ഭയങ്കര തെറ്റുപറ്റി. T 4514 മുതലുള്ള എന്റെ എല്ലാ ട്വീറ്റ് നമ്പറുകളും തെറ്റിയിട്ടുണ്ട്. അതിന് ശേഷമുള്ള നമ്പറെല്ലാം തെറ്റാണ്. T 5424, 5425, 5426, 4527, 5428, 5429, 5430 എല്ലാം തെറ്റാണ്. T 4515, 4516, 4517,4518,4519 4520,4521 എന്നിങ്ങനെയാണ് അതിന്റെ യഥാര്‍ഥ നമ്പര്‍. ക്ഷമ ചോദിക്കുന്നു” എന്നാണ് ബച്ചന്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.

ഇതിന് എന്തിനാണ് ക്ഷമ ചോദിക്കുന്നത് എന്നാണ് ബച്ചനോട് ആരാധകര്‍ ചോദിക്കുന്നത്. എന്നാല്‍ ബച്ചന് ട്രോളുകളാണ് ഉയരുന്നത്.  അതേസമയം, ‘ഗണ്‍പത്’, ‘ഘൂമര്‍’, ‘ദ ഉമേഷ് ക്രോണിക്കിള്‍സ്’, ‘പ്രോജക്ട് കെ’, ‘ബട്ടര്‍ഫ്‌ളൈ’ എന്നീ സിനിമകളാണ് അമിതാഭ് ബച്ചന്റെതായി അണിയറയില്‍ ഒരുങ്ങി കൊണ്ടിരിക്കുന്നത്.

Latest Stories

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ