ആത്മീയ തലസ്ഥാനത്ത് എനിക്കും ഒരു വീട്..; കോടികള്‍ മുടക്കി അയോദ്ധ്യയില്‍ ബച്ചന് പുതിയ വീട്

അയോദ്ധ്യയില്‍ കോടികള്‍ വിലമതിക്കുന്ന വീട് പണിയാന്‍ ഒരുങ്ങി അമിതാബ് ബച്ചന്‍. അയോധ്യയിലെ 7 സ്റ്റാര്‍ എന്‍ക്ലേവില്‍ വസ്തു സ്വന്തമാക്കിയതായാണ് റിപ്പോര്‍ട്ട്. ഏകദേശം 10,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഒരു വീട് നിര്‍മ്മിക്കാന്‍ ബച്ചന്‍ ഉദ്ദേശിക്കുന്ന പ്ലോട്ടിന് 14.5 കോടിയോളം വിലയുണ്ടെന്ന് റിയല്‍ എസ്റ്റേറ്റ് വ്യവസായ വൃത്തങ്ങള്‍ പറഞ്ഞു.

ഈ മാസം 22ന് ആണ് അയോദ്ധ്യയിലെ ശ്രീരാമജന്മഭൂമി ക്ഷേത്രം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്നത്. ഇവിടെ വീട് നിര്‍മ്മിക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്ന് ബച്ചന്‍ പറഞ്ഞിരുന്നു. ”എന്റെ ഹൃദയത്തില്‍ ഒരു പ്രത്യേക സ്ഥാനം വഹിക്കുന്ന നഗരമായ അയോദ്ധ്യയില്‍ ഈ യാത്ര ആരംഭിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.”

”ആഗോള ആത്മീയ തലസ്ഥാനത്ത് എന്റെ വീട് നിര്‍മ്മിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു” എന്നാണ് ബച്ചന്‍ പറഞ്ഞത്. നടന്റെ ജന്മസ്ഥലമായ അലഹബാദിലേക്ക് അയോദ്ധ്യയില്‍ നിന്ന് നാഷണല്‍ ഹൈവേ 330 വഴി നാല് മണിക്കൂര്‍ യാത്രയുണ്ട്.

രാമക്ഷേത്രത്തില്‍ നിന്ന് ഏകദേശം 15 മിനിറ്റും അയോധ്യ വിമാനത്താവളത്തില്‍ നിന്ന് 30 മിനിറ്റും അകലെയായാണ് ബച്ചന്റെ വസ്തു സ്ഥിതി ചെയ്യുന്നത്. ഇത് തന്റെ കമ്പനിയുടെ ‘നാഴികക്കല്ലായ നിമിഷം’ എന്നാണ് ദി ഹൗസ് ഓഫ് അഭിനന്ദന്‍ ലോധ ചെയര്‍മാന്‍ അഭിനന്ദന്‍ ലോധ വിശേഷിപ്പിച്ചത്.

Latest Stories

ഹൊറര്‍ ഈസ് ദ ന്യൂ ഹ്യൂമര്‍..; വേറിട്ട ലുക്കില്‍ പ്രഭാസ്, 'രാജാസാബ്' പോസ്റ്റര്‍ പുറത്ത്

കേരള ബ്ലാസ്‌റ്റേഴ്‌സുമായി കൈകോർത്ത് വിഐപി ക്ലോത്തിംഗ് ലിമിറ്റഡ്, ആരാധകർക്ക് നൽകിയിരിക്കുന്നത് വലിയ ഉറപ്പ്

സൈഡ് പ്ലീസ് കോഹ്‌ലി ഭായ്, വിരാടിനെ തൂക്കിയെറിഞ്ഞ് ഐസിസി റാങ്കിങ്ങിൽ വമ്പൻ കുതിച്ചുകയറ്റം നടത്തി യുവതാരം; ആദ്യ പത്തിൽ മൂന്ന് ഇന്ത്യൻ ബാറ്റ്‌സ്മാന്മാർ

സര്‍ക്കാരും ജനങ്ങളും തമ്മിലുള്ള ഇഴയടുപ്പം വര്‍ദ്ധിപ്പിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കും; ഡിജിറ്റല്‍ സംവിധാനത്തിലേക്ക് കേരളം വളരെവേഗം മാറുന്നുവെന്ന് മുഖ്യമന്ത്രി

"മെസിയുടെ പകരക്കാരൻ ഇനി ആ താരമാണ്"; ബയേൺ മ്യൂണിക്ക് പരിശീലകൻ അഭിപ്രായപ്പെട്ടു

ഇനി ബാഗില്ലാതെ സ്‌കൂളില്‍ പോകാം; പത്ത് ദിവസം ബാഗ് ഒഴിവാക്കി എന്‍സിഇആര്‍ടി

ചിന്ന വയസിലിരിന്തേ മാമാവെ എനക്ക് റൊമ്പ പുടിക്കും.. എല്ലാം ഞാന്‍ ഡയറിയില്‍ എഴുതിയിട്ടുണ്ട്; ബാലയുടെ ഭാര്യ കോകില

എന്റെ പൊന്നോ, ഗംഭീര ട്വിസ്റ്റ്; ലേലത്തിൽ വമ്പനെ റാഞ്ചാൻ ആർസിബി; നടന്നാൽ കോഹ്‌ലിക്കൊപ്പം അവനും

'എൻഡിഎയിൽ നിന്ന് അവ​ഗണന'; പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ബിഡിജെഎസ് സ്ഥാനാർത്ഥിയും

ഈ സിനിമകള്‍ ഒ.ടി.ടിക്ക് വേണ്ടേ? ഒന്നര വര്‍ഷം കഴിഞ്ഞിട്ടും റിലീസില്ല; തിയേറ്ററില്‍ പരാജയമായ ചിത്രങ്ങള്‍ ഇനി എന്നെത്തും