ഐശ്വര്യ ഇരുന്ന കസേരയിലേക്ക് കാര്‍ പാഞ്ഞു കയറി, രണ്ട് ദിവസത്തേക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല.. ഗുരുതരമായി പരിക്കേറ്റു: അമിതാഭ് ബച്ചന്‍

തന്റെ കണ്‍മുന്നില്‍ വച്ച് ഐശ്വര്യ റായ്ക്ക് സംഭവിച്ച കാര്‍ അപകടത്തെ കുറിച്ച് പറഞ്ഞ് അമിതാഭ് ബച്ചന്‍. സിനിമയുടെ ഷൂട്ടിംഗിനിടെ ഐശ്വര്യ ഇരുന്ന കസേരയിലേക്ക് കാര്‍ ഇടിച്ചു കയറുകയായിരുന്നു. കാര്‍ തള്ളിമാറ്റിയതിന് ശേഷമാണ് ഐശ്വര്യയെ ആശുപത്രിയില്‍ എത്തിച്ചത് എന്നാണ് അമിതാഭ് ബച്ചന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത്.

2004ല്‍ പുറത്തിറങ്ങിയ ‘കാക്കി’ എന്ന ചിത്രത്തിന്റെ സെറ്റിലാണ് അപകടം നടന്നത്. അക്ഷയ് കുമാറും തുഷാര്‍ കപൂറും ആയിരുന്നു സിനിമയിലെ നായകന്‍മാര്‍. 2003ല്‍ ആണ് സിനിമയുടെ ഷൂട്ട് നടന്നത്. സ്റ്റണ്ട്മാന്‍ വളരെ വേഗത്തില്‍ വാഹനമോടിച്ച് വന്നു. കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ഐശ്വര്യയുടെ കസേരയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

അമിത വേഗത്തില്‍ വന്ന കാര്‍ ഐശ്വര്യയെയും തുഷാറിനെയും ഞെട്ടിച്ചു. അവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പെട്ടെന്ന് തന്നെ അക്ഷയ് ഓടിയെത്തി ഐശ്വര്യയുടെ ദേഹത്ത് നിന്ന് കാര്‍ തള്ളി മാറ്റി, വേഗം ആശുപത്രിലേക്ക് കൊണ്ടു പോയി. ചികിത്സക്കായി മുംബൈയിലേക്ക് കൊണ്ടുപോകുന്നുണ്ടോ എന്ന് ഞാന്‍ ഐശ്വര്യയുടെ അമ്മയോട് ചോദിച്ചു.

അനില്‍ അംബാനിയുടെ സ്വകാര്യ വിമാനത്തിലാണ് ആശുപത്രിയില്‍ എത്തിച്ചത്. നാസിക്കില്‍ രാത്രി ലാന്‍ഡിങ് സൗകര്യമില്ലാത്തതിനാല്‍ ആശുപത്രിയില്‍ നിന്ന് 45 മിനിറ്റ് അകലെയുള്ള സൈനിക താവളത്തിലാണ് വിമാനം ഇറക്കിയത്. ഇതിനായി ഡല്‍ഹിയില്‍ നിന്ന് അനുമതി വാങ്ങണമായിരുന്നു. വിമാനത്തില്‍ നിന്ന് സീറ്റുകളും നീക്കം ചെയ്തു.

ആ അപകടത്തിന് ശേഷം രണ്ട് രാത്രികള്‍ എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല. എന്റെ കണ്‍മുന്നിലാണ് ഇത് സംഭവിക്കുന്നത്. ഐശ്വര്യയുടെ മുതുകില്‍ കള്ളിച്ചെടി മുള്ളുകള്‍ കൊണ്ട് മുറിവേറ്റിരുന്നു. പാദങ്ങളുടെ പിന്‍ഭാഗത്തെ അസ്ഥി ഒടിഞ്ഞു. ഗുരുതരമായ മുറിവുകള്‍ സംഭവിച്ചു എന്നാണ് ബച്ചന്‍ അപകടത്തെ കുറിച്ച് പറഞ്ഞത്.

Latest Stories

എകെ ശശീന്ദ്രന്‍ മന്ത്രി സ്ഥാനം ഒഴിയാൻ തീരുമാനം; തോമസ് കെ തോമസ് പകരം മന്ത്രിസഭയില്‍, പ്രഖ്യാപനം ഉടൻ

ബൂം ബൂം ബൂം ഷോ, പ്രതികൂല സാഹചര്യങ്ങളിൽ പോലും തുടരുന്ന മാന്ത്രിക മികവ്; ലോക ക്രിക്കറ്റിൽ ഇതൊക്കെ സാധിക്കുന്നത് അയാൾക്ക് മാത്രം

രാജ്യത്ത് മാവോയിസ്റ്റ് പ്രശ്‌നങ്ങള്‍ നിലവില്‍ നാല് ജില്ലകളില്‍; രണ്ട് വര്‍ഷത്തിനുള്ളില്‍ നക്‌സലിസം ഇല്ലാതാക്കുമെന്ന് അമിത്ഷാ

മുകേഷിനെതിരെ ലൈംഗികാതിക്രമ പരാതി നല്‍കിയ നടിക്കെതിരെ പോക്‌സോ കേസ്

മങ്കിപോക്സ് എങ്ങനെ എം പോക്‌സായി? എന്താണ് എം പോക്സ്, അറിയാം ലക്ഷണങ്ങളും പ്രതിരോധ മാർഗങ്ങളും

ഇന്ന് യാത്ര ചെയ്യേണ്ടവർക്ക് നൽകിയത് നാളത്തെ തീയതിയിലുള്ള ബോർഡിങ് പാസ്! കോഴിക്കോട് വിമാനത്താവളത്തിൽ അനിശ്ചിതത്വം

എകെ ശശീന്ദ്രന്‍ മന്ത്രി സ്ഥാനം ഒഴിയും; തോമസ് കെ തോമസ് പകരം മന്ത്രി സഭയില്‍

മേക്കപ്പ് കസേരയില്‍ പോലും അടങ്ങിയിരിക്കാനാവില്ല, ആ രോഗത്തിന് അടിമയാണ് ഞാനും: ആലിയ ഭട്ട്

വാഹനത്തില്‍ കൂളിംഗ് ഫിലിം ഒട്ടിക്കാം; പിഴ ഈടാക്കില്ല; ഹൈകോടതി വിധിക്കെതിരെ അപ്പീല്‍ പോകില്ലെന്ന് എംവിഡി; വളരെ യുക്തിസഹജമായ ഉത്തരവെന്ന് ട്രാന്‍സ്‌പോര്‍ട് കമ്മീഷണര്‍

IND vs BAN: ബുംറ നയിച്ചു, പൊരുതാന്‍ പോലുമാകാതെ തിരിച്ചു കയറി ബംഗ്ലാദേശ്