താങ്കള്‍ ലോകകപ്പ് ഫൈനല്‍ കാണരുത്.. ബച്ചനോട് ആരാധകര്‍; പിന്നില്‍ രസകരമായ കാരണം!

ഏകദിന ലോകകപ്പില്‍ ഇന്ത്യ ഫൈനലില്‍ എത്തിയത് ആരാധകരില്‍ ആവേശം സൃഷ്ടിച്ചിരിക്കുകയാണ്. സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനെ 70 റണ്‍സിന് വീഴ്ത്തിയാണ് ഇന്ത്യ 2011ന് ശേഷം ലോകകപ്പിന്റെ ഫൈനലില്‍ പ്രവേശിച്ചത്. ലോകകപ്പ് ഫൈനലിനെ സംബന്ധിച്ച് അമിതാഭ് ബച്ചന്‍ പോസ്റ്റ് ചെയ്ത ട്വീറ്റ് ആണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

ബച്ചന്റെ ട്വീറ്റും അതിന് ക്രിക്കറ്റ് ആരാധകര്‍ നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുന്നത്. ”ഞാന്‍ കണ്ടില്ലെങ്കില്‍ നമ്മള്‍ വിജയിക്കും” എന്നായിരുന്നു ഇന്ത്യയുടെ ലോകകപ്പ് ക്രിക്കറ്റ് ഫൈനല്‍ പ്രവേശനത്തെ കുറിച്ചുള്ള ബിഗ് ബിയുടെ ട്വീറ്റ്.

ബുധനാഴ്ച രാത്രി ചെയ്ത ട്വീറ്റ് നിമിഷങ്ങള്‍ക്കുള്ളിലാണ് കത്തിപ്പടര്‍ന്നത്. അമിതാഭ് ബച്ചന്റെ രസകരമായ ട്വീറ്റിന് അതേ രീതിയില്‍ തന്നെ പ്രതികരണങ്ങള്‍ ഒന്നിന് പിന്നാലെ ഒന്നായെത്തി. താങ്കള്‍ ദയവു ചെയ്ത് ഫൈനല്‍ മത്സരം കാണരുത് എന്നായിരുന്നു അതില്‍ മിക്കവരും കമന്റ് ചെയ്തിരിക്കുന്നത്.

ഫൈനല്‍ മത്സരം നടക്കുമ്പോള്‍ കണ്ണുകെട്ടിയിരിക്കാന്‍ ആവശ്യപ്പെട്ടവരും ഉണ്ട്. നിരവധി ട്രോളുകളും എത്തുന്നുണ്ട്. രണ്ട് മില്യണിലേറെ പേരാണ് അമിതാഭ് ബച്ചന്റെ ഈ ട്വീറ്റ് ഇതുവരെ കണ്ടത്. അതേസമയം, കഴിഞ്ഞ ലോകകപ്പ് സെമിയിലേറ്റ തോല്‍വിക്ക് അതേ കെയ്ന്‍ വില്യംസണോടും സംഘത്തോടും കണക്ക് തീര്‍ത്താണ് ഇന്ത്യയുടെ ഫൈനല്‍ പ്രവേശനം.

Latest Stories

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

ജാർഖണ്ഡിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

എന്റെ മകനും ഞാനും ഒരുമിച്ച് ഒരു ദിവസം കളിക്കളത്തിൽ ഇറങ്ങും": ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ വൈറൽ

മാൽക്കം മാർഷലിന് ശേഷം ഇങ്ങനെ പന്തെറിയുന്ന ഒരുത്തനെ ഞാൻ കണ്ടിട്ടില്ല, ആദ്യ പന്ത് മുതൽ തീയായി നിൽക്കുന്നത് ഇപ്പോൾ അവൻ മാത്രം: വസീം അക്രം

മഹാരാഷ്ട്ര, ജാർഖണ്ഡ് നി​യ​മ​സ​ഭാ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ പുരോഗമിക്കെ തകരാറിലായി ഇസിഐ വെബ്സൈറ്റ്

ആദ്യ റൗണ്ടില്‍ പ്രിയങ്ക അരലക്ഷം വോട്ടിന് മുന്നില്‍; ചേലക്കരയില്‍ യുആര്‍ പ്രദീപ്; പാലക്കാട് ബിജെപി

മ​ഹാ​രാ​ഷ്‌​ട്രയിലും ജാർഖണ്ഡിലും ആദ്യഫലസൂചനകളിൽ എൻഡിഎ മുന്നിൽ

ഉള്ളത് പറയാമല്ലോ ഇന്ത്യയുടെ ആ മോഹമൊന്നും നടക്കില്ല, വെറുതെ ആവശ്യമില്ലാത്ത സ്വപ്‌നങ്ങൾ കാണരുത്: ചേതേശ്വർ പൂജാര