എന്റെ പേര് പറഞ്ഞ് അവന്‍ ഫ്രീ ഫുഡ് തട്ടും, അതും ന്യൂയോര്‍ക്കിലെ ഹോട്ടലില്‍ നിന്നും..; കൊച്ചുമകനെ കുറിച്ച് അമിതാഭ് ബച്ചന്‍

തന്റെ പേര് പറഞ്ഞ് കൊച്ചുമകന്‍ ന്യൂയോര്‍ക്കിലെ ഹോട്ടലില്‍ നിന്നും ഫ്രീ ആയി ഭക്ഷണം കഴിക്കാറുണ്ടെന്ന് ബോളിവുഡ് താരം അമിതാഭ് ബച്ചന്‍. ന്യൂയോര്‍ക്കില്‍ ഉപരിപഠനം നടത്തുന്ന അഗസ്ത്യ നന്ദയെ കുറിച്ചാണ് അമിതാഭ് ബച്ചന്‍ കോന്‍ ബനേഗാ കോര്‍പ്രതി എന്ന പരിപാടിക്കിടെ സംസാരിച്ചത്. രണ്ട് വര്‍ഷത്തോളം തന്റെ പേര് പറഞ്ഞ് ഫ്രീയായി ഭക്ഷണം കഴിച്ചിട്ടുണ്ട് എന്നാണ് ബച്ചന്‍ പറയുന്നത്.

”ന്യൂയോര്‍ക്കില്‍ പഠിക്കുന്ന അഗസ്ത്യ അടുത്തുള്ള ഒരു ഇന്ത്യന്‍ റെസ്റ്റോറന്റില്‍ പോയപ്പോള്‍ ‘അമിതാഭ് ബച്ചന്‍’ എന്ന് പേരുള്ള ഒരു ഡിഷ് കണ്ടു. ഉടനെ അഗസ്ത്യ അതിനെ കുറിച്ച് ഹോട്ടല്‍ ജീവനക്കാരോട് ആ ഡിഷിനെ കുറിച്ച് ചോദിക്കുകയും അത് ഓര്‍ഡര്‍ ചെയ്യുകയും ചെയ്തു.”

”അത് കഴിച്ച ശേഷം, ‘നിങ്ങള്‍ക്ക് അറിയാമോ ഇദ്ദേഹം എന്റെ മുത്തച്ഛനാണ്’ എന്ന് അവരോട് പറഞ്ഞു. ആദ്യം അവരത് വിശ്വസിച്ചില്ല. പിന്നീട് എനിക്കൊപ്പമുള്ള ചിത്രങ്ങള്‍ അവന്‍ അവരെ കാണിച്ചു കൊടുത്തു. പിന്നീട് രണ്ട് വര്‍ഷത്തോളം അവന്‍ അവിടെ നിന്നും ഫ്രീ ആയാണ് ഭക്ഷണം കഴിച്ചത്” എന്നാണ് അമിതാഭ് ബച്ചന്‍ പറഞ്ഞത്.

വിദ്യ ബാലനും കാര്‍ത്തിക് ആര്യനും പങ്കെടുത്ത പരിപാടിയിലാണ് ബച്ചന്‍ ഇക്കാര്യം പറഞ്ഞത്. അഗസ്ത്യയുടെ കഥ കേട്ടതിന് പിന്നാലെ തന്റെ അനുഭവം കാര്‍ത്തിക് ആര്യനും പങ്കുവയ്ക്കുന്നുണ്ട്. സിനിമാ താരം ആണെങ്കിലും ജുഹുവിലെ ഏത് റെസ്റ്റോറന്റില്‍ നിന്നും കഴിച്ചാലും തന്നോട് മുഴുവന്‍ കാശും വാങ്ങാറുണ്ട് എന്നാണ് കാര്‍ത്തിക് തമാശയായി പറഞ്ഞത്.

അതേസമയം, അഗസ്ത്യ നന്ദ ബച്ചന്റെ മകള്‍ ശ്വേതയുടെ മകനാണ്. സോയ അക്തറുടെ ദ ആര്‍ച്ചീസ് എന്ന ചിത്രത്തിലൂടെ അഗസ്ത്യ അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിച്ചിരുന്നു. ശ്രീരാം രാഘവന്റെ ഇക്കീസ് എന്ന വാര്‍ ഡ്രാമ ചിത്രത്തിലാണ് ഇനി അഗസ്ത്യ അഭിനയിക്കാന്‍ ഒരുങ്ങുന്നത്.

Latest Stories

ആ താരം എന്നോട് യഥാർത്ഥ ചിത്രം പറഞ്ഞു തന്നു, ചിലർ ചേർന്നിട്ട് എനിക്ക് പണിതു: യുവരാജ് സിങ്

'പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ല'; കെഎഎസ് ഉദ്യോഗസ്ഥരെ വിമര്‍ശിച്ച് മുഖ്യമന്ത്രി

'അശ്വിനുമായി എന്തെങ്കിലും തര്‍ക്കമുണ്ടെങ്കില്‍ അദ്ദേഹത്തെ കാണുകയും പ്രശ്നത്തെക്കുറിച്ച് ചോദിക്കുകയും ചെയ്യുന്ന ആദ്യ വ്യക്തി ഞാനായിരിക്കും'

പ്രമുഖന്റെ ഭാര്യയില്‍ നിന്നും ദുരനുഭവം, വീട്ടില്‍ അതിക്രമിച്ചു കയറി, വനിതാ പൊലീസ് ഒക്കെ എത്തി..; വെളിപ്പെടുത്തലുമായി വരുണ്‍ ധവാന്‍

'വിമർശനത്തിന് അതീതനല്ല; സമുദായ നേതാക്കൾക്ക് അതിനുള്ള സ്വാതന്ത്ര്യമുണ്ട്'; വെള്ളാപ്പള്ളിയുടെ വിമർശനത്തിൽ പ്രതികരിച്ച് വി ഡി സതീശൻ

എംടി വാസുദേവന്‍ നായരുടെ ആരോഗ്യനിലയില്‍ മാറ്റമില്ല; സ്ഥിതി ഗുരുതരമെന്ന് ആശുപത്രി അധികൃതര്‍; വൈകിട്ട് മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കും

എന്തുകൊണ്ട് വൈഭവ് സൂര്യവൻഷിയെ രാജസ്ഥാൻ ടീമിലെടുത്തു, ആ കാര്യത്തിൽ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മികച്ച ടീം അത്; സഞ്ജു സാംസൺ പറയുന്നത് ഇങ്ങനെ

ജാതി സെൻസസ് പരാമർശം; രാഹുൽ ഗാന്ധിക്ക് സമൻസ് അയച്ച് ബറേലി ജില്ലാ കോടതി, ഹാജരാകാൻ നിർദേശം

ഇനി ഒരു നടനും തിയേറ്ററിലേക്ക് വരണ്ട, അധിക ഷോകളും അനുവദിക്കില്ല; കടുത്ത തീരുമാനങ്ങളുമായി തെലങ്കാന സര്‍ക്കാര്‍

ഥാർ റോക്സിനെ തറപറ്റിക്കാൻ ടൊയോട്ടയുടെ 4x4 മിനി ഫോർച്ച്യൂണർ