ബോളിവുഡിന്റെ ബിഗ് ബിക്ക് പിറന്നാള്‍: എണ്‍പതിന്റെ നിറവില്‍ അമിതാഭ് ബച്ചന്‍

ബോളിവുഡിന്റെ ബിഗ് ബിയ്ക്ക് അമിതാഭ് ബച്ചന് ഇന്ന് എണ്‍പതാം പിറന്നാള്‍. എണ്‍പതാം വയസ്സിലും സൂപ്പര്‍ മെഗാ സ്റ്റാര്‍ എന്ന താരപദവിയില്‍ തുടരുന്ന അത്ഭുതത്തിന്റെ പേരാണ് അമിതാഭ് ബച്ചന്‍. ജീവിതത്തോടും കലയോടുമുള്ള അഭിനിവേശവും സ്വയം പുതുക്കലുമാണ് അമിതാഭ് ബച്ചനെ ഇന്ത്യന്‍ സിനിമയിലെ ഇതിഹാസമാക്കുന്നത്.

1942 ഒക്ടോബര്‍ 11ന് പ്രശസ്ത കവി ഹരിവംശ് റായ് ബച്ചന്റെ മകനായാണു ജനനം. ആദ്യപുത്രനു പിതാവ് കണ്ടുവച്ച പേര് ഇന്‍ക്വിലാബ്, അമ്മ വിളിച്ചതു മുന്നയെന്ന്. ഹരിവംശ് റായിയുടെ സുഹൃത്ത് കവി സുമിത്രാനന്ദന്‍ അമിതാഭ് എന്ന പേര് നിര്‍ദേശിച്ചു. നിലയ്ക്കാത്ത ശോഭയെന്ന് അര്‍ഥമുള്ള പേര് ബച്ചന്റെ കാര്യത്തില്‍ തീര്‍ത്തും ശരിയായി.

ഉത്തരാഖണ്ഡിലുള്ള നൈനിറ്റാളിലെ ഷെര്‍വുഡ് കോളജില്‍ നാടകം അവതരിപ്പിച്ചു കൊണ്ടാണ് ബച്ചന്‍ അഭിനയജീവിതത്തിലേക്ക് കാലെടുത്ത് വയ്ക്കുന്നത്. ആകാശവാണിയില്‍ അനൗണ്‍സറുടെ ജോലിക്കു ശ്രമിച്ചെങ്കിലും ശബ്ദവും ഉച്ചാരണവും പ്രക്ഷേപണയോഗ്യമല്ല എന്ന് പറഞ്ഞ് ബച്ചന് ജോലി ലഭിച്ചില്ല. എന്നാല്‍ പിന്നീട് ബച്ചനു തന്റെ ശബ്ദം തന്നെയാണ് സിനിമയിലേക്കുള്ള വഴികാട്ടിയായത്.

1969ല്‍ മൃണാള്‍ സെന്‍ സംവിധാനം ചെയ്ത ഭുവന്‍ഷോമെ എന്ന സിനിമയില്‍ പശ്ചാത്തല വിവരണം ഒരുക്കിയത് അദ്ദേഹമായിരുന്നു. പിന്നീട് 1969ല്‍ സാഥ് ഹിന്ദുസ്ഥാനിയില്‍ വേഷമിട്ടുകൊണ്ട് സിനിമയില്‍ അരങ്ങേറ്റം.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം