ലുക്കില്‍ ഇന്‍സെക്യൂരിറ്റി ഉണ്ടെന്ന് അനന്യ പാണ്ഡെ, പിന്നാലെ സര്‍ജറി ചെയ്ത് താരം? 'ബോളിവുഡിലെ ഹണി റോസ്' എന്ന് കമന്റുകള്‍

ബോളിവുഡിലെ താരസുന്ദരിയാണ് അനന്യ പാണ്ഡെ. സ്റ്റുഡന്റ് ഓഫ് ദ ഇയര്‍ ടു ചിത്രത്തിലൂടെയാണ് അനന്യ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. എന്നാല്‍ നടിയുടെ ഇതുവരെയുള്ള സിനിമകള്‍ എല്ലാം ബോക്‌സ് ഓഫീസില്‍ പരാജയമായിരുന്നു. നെപ്പോ കിഡ് എന്ന വിമര്‍ശനങ്ങളും അനന്യയെ തേടി എത്താറുണ്ട്. കടുത്ത രീതിയില്‍ ബോഡി ഷെയ്മിംഗും അനന്യ നേരിടാറുണ്ട്.

കഴിഞ്ഞ ദിവസം അനന്യ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രങ്ങള്‍ക്ക് കനത്ത രീതിയിലുള്ള ട്രോളുകളാണ് ഇപ്പോള്‍ ലഭിച്ചു കൊണ്ടിരിക്കുന്നത്. താരം അരക്കെട്ടിന് വലിപ്പം കൂട്ടിയോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് താരം സര്‍ജറി ചെയ്തതായി ആരോപിച്ച് എത്തിയിരിക്കുന്നത്.

മുമ്പ് പല താരങ്ങളും സമാനമായ രീതിയില്‍ രൂപഭംഗി കൂട്ടാനായി സര്‍ജറി ചെയ്ത് വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്. അവരുടെ പാത പിന്തുടര്‍ന്ന് അനന്യയും തന്റെ രൂപഭംഗി കൂട്ടാന്‍ സര്‍ജറിയ്ക്ക് വിധേയായിട്ടുണ്ട് എന്നാണ് സോഷ്യല്‍ മീഡിയയുടെ ആരോപണം.

തന്റെ ലുക്കില്‍ എപ്പോഴും ഇന്‍സെക്യൂരിറ്റിയുണ്ടെന്ന് പറഞ്ഞിട്ടുള്ള അനന്യ ഇത്തരത്തിലൊരു നീക്കം നടത്തിയത് സങ്കടകരമാണ് എന്നാണ് കമന്റുകള്‍. എന്നാല്‍ സര്‍ജറിയല്ല, മറിച്ച് പാഡ് ഉപയോഗിച്ചതാണെന്നും ചിലര്‍ വാദിക്കുന്നുണ്ട്. ബോളിവുഡിലെ ഹണി റോസ് എന്ന കമന്റുകളും അനന്യയുടെ ചിത്രങ്ങള്‍ക്ക് താഴെ എത്തുന്നുണ്ട്.

നേരത്തെ ഒരു അഭിമുഖത്തില്‍ മെലിഞ്ഞ ശരീരത്തിന്റെ പേരില്‍ തനിക്ക് സോഷ്യല്‍ മീഡിയയില്‍ നിന്നും ബോഡി ഷെയ്മിംഗ് നേരിടേണ്ടി വരാറുണ്ടെന്നും അത് തന്നെ മാനസികമായി ബാധിക്കാറുണ്ടെന്നും അനന്യ പറഞ്ഞിരുന്നു. അതില്‍ നിന്ന് രക്ഷപ്പെടാനാകും അനന്യ സര്‍ജറിക്ക് വിധേയായത് എന്നാണ് സോഷ്യല്‍ മീഡിയയുടെ അഭിപ്രായം.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്