ഇന്‍സ്റ്റഗ്രാമിലെ എല്ലാ പോസ്റ്റുകളും ഡിലീറ്റ് ചെയ്ത് അനില്‍ കപൂര്‍; പ്രതികരിച്ച് മകള്‍ സോനം കപൂര്‍

തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍ എല്ലാം ഡിലീറ്റ് ചെയ്ത് ബോളിവുഡ് താരം അനില്‍ കപൂര്‍. 5.8 മില്യണ്‍ ഫോളോവേഴ്‌സ് ഉള്ള അക്കൗണ്ടില്‍ നിന്നും പ്രൊഫൈല്‍ പിക്ചറും എല്ലാ പോസ്റ്റുകളും അനില്‍ കപൂര്‍ നീക്കം ചെയ്തിട്ടുണ്ട്. തന്റെ പുതിയ ചിത്രം ‘അനിമല്‍’ റിലീസ് ചെയ്യാനിരിക്കെയാണ് സോഷ്യല്‍ മീഡിയയില്‍ അനില്‍ കപൂര്‍ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്.

പിതാവിന്റെ പ്രവര്‍ത്തിയില്‍ പ്രതികരിച്ച് മകള്‍ സോനം കപൂര്‍ രംഗത്തെത്തിയിട്ടുണ്ട്. അച്ഛന്റെ ഇന്‍സ്റ്റ അക്കൗണ്ടിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ച് ‘ഡാഡ്’ എന്ന കുറിച്ചു കൊണ്ടാണ് സോനം ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറി പങ്കുവച്ചിരിക്കുന്നത്. അനില്‍ കപൂറിന്റ പുതിയ തീരുമാനം അനിമലിനായുള്ള വ്യത്യസ്ത പ്രചാരണത്തിനായാണ് എന്നാണ് സൂചനകള്‍.

ഇതിനുമുമ്പും ചില നടീനടന്മാര്‍ സിനിമാ പ്രമോഷന് വേണ്ടി സോഷ്യല്‍മീഡിയ പ്രൊഫൈലുകള്‍ ഇത്തരത്തില്‍ ഉപയോഗിച്ചിരുന്നു. രണ്‍ബിര്‍ കപൂര്‍ നായകനാകുന്ന ചിത്രമാണ് അനിമല്‍. രണ്‍ബിറിന്റെ പിതാവ് ആയാണ് ചിത്രത്തില്‍ അനില്‍ കപൂര്‍ വേഷമിടുന്നത്.

ബല്‍ബീര്‍ സിങ് എന്നാണ് അനില്‍ കപൂര്‍ കഥാപാത്രത്തിന് പേര്. അച്ഛന്‍ മകന്‍ ബന്ധത്തില്‍ ഊന്നിയുള്ള സിനിമയാണിത്. ഓഗസ്റ്റ് 11ന് റിലീസ് തീരുമാനിച്ചെങ്കിലും, ഗദ്ദര്‍ 2, ഒഎംജി 2 എന്നീ ചിത്രങ്ങളുമായി ബോക്‌സ് ഓഫീസില്‍ ഏറ്റുമുട്ടുന്നത് ഒഴിവാക്കാന്‍ റിലീസ് മാറ്റുകയായിരുന്നു.

‘അര്‍ജുന്‍ റെഡ്ഡി’ക്ക് ശേഷം സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്യുന്ന സിനിമയാണ് അനിമല്‍. രശ്മിക മന്ദാനയാണ് ചിത്രത്തില്‍ നായികയാവുന്നത്. ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നീ അഞ്ചു ഭാഷകളിലായാണ് ചിത്രം എത്തുന്നത്. ഡിസംബര്‍ 1ന് ആണ് ചിത്രത്തിന്റെ റിലീസ്.

Latest Stories

CSK UPDATES: ആ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ എല്ലാം ഉണ്ട്, ചെന്നൈ ആരാധകരോട് അത് പറഞ്ഞ് രവീന്ദ്ര ജഡേജ; ചർച്ചയായി ആ വരി

MI UPDATES: വീണ്ടും ഫ്ലോപ്പ് ഷോ തുടർന്ന് രോഹിത് ശർമ്മ, എത്രയും പെട്ടെന്ന് വിരമിച്ചാൽ ഉള്ള മാനം പോകാതിരിക്കും; മുൻ നായകന് ട്രോൾ മഴ

കോഴിക്കോട് നിന്ന് കാണാതായ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെ കണ്ടെത്തി; കുട്ടിയെ കണ്ടെത്തിയത് പൂനെയില്‍ നിന്ന്

MI UPDATES: ആരാണ് അശ്വനി കുമാർ? അരങ്ങേറ്റത്തിൽ കെകെആറിനെ തകർത്തെറിഞ്ഞ പയ്യൻസ് വേറെ ലെവൽ; മുംബൈ സ്‌കൗട്ടിങ് ടീമിന് കൈയടികൾ

ചരിത്ര വസ്തുതകളെ വെട്ടിമാറ്റാനാകില്ല; സംവിധായകനെതിരെയുള്ള ആക്രമണവും ഒറ്റപ്പെടുത്തലും കേരളത്തിന്റെ ചരിത്രം മറന്നുള്ള നിലപാടെന്ന് പിഎ മുഹമ്മദ് റിയാസ്

പൃഥ്വിരാജിനെ നശിപ്പിക്കാന്‍ കഴിയും, പക്ഷേ തോല്‍പ്പിക്കാനാവില്ല; എമ്പുരാന് പിന്തുണയുമായി ഫെഫ്കയും രംഗത്ത്

കഞ്ചാവ് കേസ് പ്രതി എക്‌സൈസ് ഉദ്യോഗസ്ഥരെ കുത്തി പരിക്കേല്‍പ്പിച്ചു; രണ്ട് ഉദ്യോഗസ്ഥര്‍ ചികിത്സയില്‍

വിവാദങ്ങള്‍ക്ക് പുല്ലുവില; എമ്പുരാന്‍ 200 കോടി ക്ലബ്ബില്‍; സന്തോഷം പങ്കുവച്ച് മോഹന്‍ലാല്‍

MI VS KKR: എന്ത് ചെയ്യാനാണ് രോഹിത്തിന്റെ സഹതാരമായി പോയില്ലേ, ടോസിനിടെ ഹാർദിക്കിന് പറ്റിയത് വമ്പൻ അബദ്ധം; വീഡിയോ കാണാം

പൃഥ്വി മുമ്പും അവഗണനകള്‍ നേരിട്ടതല്ലേ; വഴിവെട്ടുന്നവര്‍ക്കെല്ലാം നേരിടേണ്ടി വരും; കളക്ഷന്‍ കണക്കുകള്‍ ഇനി എമ്പുരാന് മുന്‍പും ശേഷവുമെന്ന് ലിസ്റ്റിന്‍ സ്റ്റീഫന്‍