അന്ന് ജാക്കി ഷ്രോഫിന്റെ പാന്റ് അടിച്ചു മാറ്റി, ഇപ്പോഴും കൊടുത്തിട്ടില്ല; വിചിത്രമായ ശീലത്തെ കുറിച്ച് അനില്‍ കപൂര്‍

അടുത്ത സുഹൃത്തുക്കളുടെയും സഹതാരങ്ങളുടെയും വസ്ത്രങ്ങള്‍ മോഷ്ടിക്കുന്ന ശീലം തനിക്കുണ്ടെന്ന് ബോളിവുഡ് താരം അനില്‍ കപൂര്‍. ജാക്കി ഷ്രോഫിന്റെ പാന്റ് വരെ താന്‍ അടിച്ചു മാറ്റിയിട്ടുണ്ട് എന്നാണ് അനില്‍ കപൂര്‍ പറയുന്നത്. അതുപോലെ തന്നെ തന്റെ മക്കളുടെ വസ്ത്രങ്ങളും താന്‍ ഉപയോഗിക്കാറുണ്ട് എന്നും അനില്‍ കപൂര്‍ പറയുന്നുണ്ട്.

ഹോട്ട്സ്റ്റാറില്‍ സംപ്രേഷണം ചെയ്ത ‘ദി നൈറ്റ് മാനേജര്‍’ എന്ന ഷോയില്‍ താരം അണിഞ്ഞത് തന്റെ ഫിസിയോതെറാപ്പിസ്റ്റിന്റെ വസ്ത്രമാണ്. 25 വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ‘വിരാസത്’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്ത് ജാക്കി ഷ്രോഫിന്റെ പാന്റ് താന്‍ അടിച്ചു മാറ്റിയിട്ടുണ്ട്.

ആരുടെയെങ്കിലും വസ്ത്രം കണ്ട്, അതിഷ്ടപ്പെട്ടാല്‍ ചോദിച്ചു വാങ്ങുന്നതില്‍ തനിക്ക് യാതൊരു പ്രശ്‌നവുമില്ല. വിരാസത് എന്ന ചിത്രത്തില്‍ താന്‍ ജാക്കി ഷ്രോഫിന്റെ പാന്റ് ആണ്‌ അണിഞ്ഞത്. തനിക്ക് അതിഷ്ടപ്പെട്ടെന്നും ധരിക്കാന്‍ താല്‍പര്യമുണ്ടെന്നും ജാക്കിയോട് പറഞ്ഞു.

പിറ്റേ ദിവസം തന്നെ അദ്ദേഹം തനിക്കത് അയച്ചു തന്നു. പല തവണ തിരിച്ചു ചോദിച്ചെങ്കിലും ഇതുവരെ താന്‍ അത് നല്‍കിയിട്ടില്ല എന്നാണ് അനില്‍ കപൂര്‍ പറയുന്നത്. മക്കളായ സോനം, റിയ എന്നിവരുടെ വസ്ത്രങ്ങളും താന്‍ അണിയാറുണ്ടെന്നും താരം പറയുന്നുണ്ട്.

എല്ലാവര്‍ക്കും ഒരുപോലെ അണിയാവുന്ന യൂണിസെക്‌സ് വസ്ത്രങ്ങളിപ്പോള്‍ ഉണ്ടല്ലോ? തങ്ങള്‍ തമ്മില്‍ വസ്ത്രങ്ങള്‍ മാറി ഉപയോഗിക്കാറുണ്ട് എന്നാണ് അനില്‍ കപൂര്‍ പറയുന്നത്. അതേസമയം, ‘ഫൈറ്റര്‍’, ‘ആനിമല്‍’ എന്നിയാണ് അനില്‍ കപൂറിന്റെതായി എത്തിയ പുതിയ ചിത്രങ്ങള്‍.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം