സെക്‌സ് ദൈവീകമാണ്, സ്റ്റാന്‍ഡ് അപ്പ് കോമഡിക്കുള്ള വിഷയമല്ല..; വിവാദ പരസ്യത്തില്‍ അന്നു കപൂര്‍

ലൈംഗികാരോഗ്യവുമായി ബന്ധപ്പെട്ട് ഗര്‍ഭനിരോധന ഉറയുടെ പരസ്യത്തില്‍ അഭിനയിച്ച നടന്‍ അന്നു കപൂറിനെതിരെ ട്രോളുകള്‍ പ്രചരിക്കുകയാണ്. എന്നാല്‍ യുവ പ്രേക്ഷകര്‍ തന്റെ പരസ്യം ശ്രദ്ധിച്ചതില്‍ സന്തോഷമുണ്ടെന്ന് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. ഒരു മുത്തച്ഛന്‍ നല്‍കുന്ന ഉപദേശമായി ഇതിനെ കണ്ടാല്‍ മതി എന്നാണ് അന്നു കപൂര്‍ പറയുന്നത്.

പരസ്യത്തെ കുറിച്ച് ഓണ്‍ലൈനില്‍ വരുന്ന പ്രതികരണങ്ങളെ കുറിച്ച് ഞാന്‍ അറിഞ്ഞിരുന്നു. ഞാന്‍ ന്യൂസ് ചാനലുകള്‍ കാണാറോ പത്രം വായിക്കാറോ ഇല്ല. എന്റെ ഓഫീസിലുള്ളവര്‍ പറഞ്ഞാണ് ഇതിനെ കുറിച്ച് അറിയുന്നത്. പ്രേക്ഷകര്‍ പരസ്യത്തെ തമാശയോടെയാണെങ്കിലും പൊസിറ്റീവ് ആയാണ് സ്വീകരിച്ചത്. എന്നാല്‍ അവര്‍ അതിനെ പരിഹസിച്ചിട്ടില്ല.

എന്താണോ ഈ പ്രൊഡക്ടിന്റെ പരസ്യം കൊണ്ട് ഉദ്ദേശിച്ചത് അത് നടപ്പിലായി. യുവാക്കളെ ലെക്ചര്‍ നല്‍കി ഉപദേശിക്കുന്നതില്‍ വിശ്വാസമില്ല. തന്റെ ജീവിതാനുഭവങ്ങള്‍ ന്യായമായ രീതിയില്‍ അവതരിപ്പിച്ചതാണ്. സുരക്ഷിതമായ സെക്‌സിന് പേരക്കുട്ടികളെ ഉപദേശിക്കുന്ന മുത്തച്ഛന്റെ വാക്കുകളായി ഇതിനെ കണ്ടാല്‍ മതി.

മുന്‍കരുതലുകള്‍ എടുക്കാനും ജാഗ്രത പാലിക്കാനുമാണ് ഈ വൃദ്ധന്‍ ആവശ്യപ്പെടുന്നത്. യുവാക്കളില്‍ ചിലര്‍ എന്റെ കൊച്ചുമക്കളുടെ പ്രായമുള്ളവര്‍ ആയിരിക്കം. ഒരു മുത്തച്ഛന്‍ എന്ന നിലയില്‍ അവര്‍ക്ക് ശരിയായ ദിശയും പാഠവുമാണ് ഞാന്‍ നല്‍കുന്നത്. പ്രേക്ഷകര്‍ ഇപ്പോഴും എന്നെ ബഹുമാനിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്നതില്‍ ഞാന്‍ അനുഗ്രഹീതനാണ്.

എനിക്ക് 70 വയസ് ആവുകയാണ്, ഈ പ്രായത്തില്‍ പിന്നെ ഞാന്‍ എന്ത് ചെയ്യാനാണ്? അതുകൊണ്ട് സെക്‌സ് ചെയ്യുമ്പോള്‍ പ്രൊട്ടക്ഷന്‍ ഉപയോഗിക്കാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. മനുഷ്യ ജീവിതത്തിലെ ഏറ്റവും പവിത്രവും പ്രധാനപ്പെട്ടതുമായ ശാരീരിക വശങ്ങളിലൊന്നാണ് സെക്‌സ്. സ്റ്റാന്‍ഡ് അപ്പ് കോമഡിക്കുള്ള ഒരു വിഷയമായി ഇതിനെ കണക്കാക്കാനാവില്ല എന്നാണ് അന്നു കപൂര്‍ ന്യൂസ് 18നോട് പ്രതികരിച്ചിരിക്കുന്നത്.

Latest Stories

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ