മുടിയില്ലാത്ത ഞാന്‍ എന്തിന് ചീപ്പ് വാങ്ങണം? വഴിയോരക്കച്ചവനോട് നടന്‍, 'നിങ്ങള്‍ അനുപം ഖേര്‍ അല്ലേ' എന്ന് മറുചോദ്യം; വൈറല്‍ വീഡിയോ

മുംബൈയിലെ റോഡുകളില്‍ നടന്ന് ചീപ്പ് വില്‍ക്കുന്ന മധ്യവയസ്‌കന്റെ വീഡിയോയുമായി ബോളിവുഡ് താരം അനുപം ഖേര്‍. മുടിയില്ലാത്ത തനിക്ക് ചീപ്പ് വിറ്റതിനെ കുറിച്ച് പറഞ്ഞാണ് അനുപം ഖേര്‍ നിഷ്‌ക്കളങ്കനായ വഴിയോര കച്ചവടക്കാരന്റെ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

ചീപ്പ് ആവശ്യമില്ലാതെ ആണെങ്കിലും രാജു എന്ന വില്‍പ്പനക്കാരന്റെ പിറന്നാള്‍ ആയതു കൊണ്ടാണ് താന്‍ വാങ്ങിയത് എന്നാണ് അനുപം ഖേര്‍ പറയുന്നത്. രാജുവിനോട് സംസാരിക്കുന്ന വീഡിയോ എക്‌സില്‍ പങ്കുവച്ച് ഒരു കുറിപ്പും അനുപം ഖേര്‍ നല്‍കിയിട്ടുണ്ട്.

മുടിയില്ലാത്ത ഞാന്‍ ചീപ്പ് വാങ്ങിയാല്‍ നഷ്ടമാകും എന്ന് പറഞ്ഞു കൊണ്ടാണ് അനുപം ഖേര്‍ പറയുന്നത്. 20 രൂപയുടെ ചീപ്പ് 200 രൂപ നല്‍കിയാണ് നടന്‍ വാങ്ങുന്നത്. താന്‍ ബാന്ദ്രയില്‍ നിന്നും നടന്നുവന്നാണ് ചീപ്പ് വില്‍ക്കുന്നതെന്നും രാജു പറയുന്നുണ്ട്. തുടര്‍ന്ന് ഒരു 200 രൂപ കൂടി അനുപം ഖേര്‍ ഇയാള്‍ക്ക് നല്‍കുന്നുമുണ്ട്.

”മുംബൈയിലെ തെരുവുകളില്‍ ചീര്‍പ്പ് വില്‍ക്കുന്നയാളാണ് രാജു. എനിക്ക് നിലവില്‍ ചീപ്പ് വാങ്ങേണ്ട ഒരു ആവശ്യവും ഇല്ല. പക്ഷേ ഇന്ന് അയാളുടെ പിറന്നാളാണ്. ഞാനൊരു ചീപ്പ് വാങ്ങിയാല്‍ അതൊരു നല്ല തുടക്കമായിരിക്കുമെന്ന് അയാള്‍ വിശ്വസിക്കുന്നതായി അറിയിച്ചു.”

”എനിക്കുറപ്പാണ് ജീവിതത്തിലെ നല്ല കുറേ നാളുകള്‍ എപ്പോഴോ അയാള്‍ കണ്ടിരിക്കണം. അയാളുടെ ചിരി നമ്മളെ കീഴടക്കുന്നതും പ്രചോദനം നല്‍കുന്നതുമാണ്. നിങ്ങള്‍ക്ക് മുടിയുണ്ടോ ഇല്ലയോ എന്ന് നോക്കണ്ടതില്ല. നിങ്ങള്‍ എപ്പോഴെങ്കിലും അയാളെ കാണുകയാണെങ്കില്‍ ദയവായി അയാളില്‍ നിന്നും ഒരു ചീപ്പ് വാങ്ങണം.”

”അയാള്‍ തന്റെ ലളിതവും നിഷ്‌കളങ്കവുമായ വ്യക്തിത്വം കൊണ്ട് നിങ്ങളുടെ ദിവസം പ്രകാശപൂരിതമാക്കും” എന്നാണ് അനുപം ഖേര്‍ കുറിച്ചിരിക്കുന്നത്. അനുപം ഖേറിന്റെ വാക്കുകള്‍ക്കും പ്രവര്‍ത്തിക്കും കൈയ്യടിക്കുകയാണ് സോഷ്യല്‍ മീഡിയ. ഹൃദ്യമായ കാഴ്ച എന്നാണ് പലരും കമന്റ് ആയി കുറിക്കുന്നത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം