'എന്റെ രക്തത്തിലുള്ളത് ഹിന്ദുസ്ഥാന്‍'; നസ്‌റുദ്ദീന്‍ ഷാക്ക് മറുപടിയുമായി അനുപം ഖേര്‍, വീഡിയോ

പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് തന്നെ രൂക്ഷമായി വിമര്‍ശിച്ച നടന്‍ നസ്‌റുദ്ദീന്‍ ഷാക്ക് മറുപടി നല്‍കി നടന്‍ അനുപം ഖേര്‍. പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് ട്വീറ്റ് ചെയ്തതിനാലാണ് കോമാളിയെന്നും പാദസേവകനെന്നും പറഞ്ഞ് നസ്‌റുദ്ദീന്‍ ഷാ അനുപമിനെ വിമര്‍ശിച്ചത്.

ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് അനുപം ഖേറിന്റെ മറുപടി. നസ്‌റുദ്ദീന്‍ ഷായുടെ പ്രസ്താവനകളെ ആരും ഗൗരവമായി എടുക്കാറില്ലെന്ന് അനുപം ഖേര്‍ അഭിപ്രായപ്പെട്ടു. “”എന്നെക്കുറിച്ച് നിങ്ങള്‍ നല്‍കിയ അഭിമുഖം ഞാന്‍ കണ്ടു. ഞാന്‍ കോമാളിയാണെന്നും നിങ്ങള്‍ എന്നെ ഗൗരവമായി കാണുന്നില്ലെന്നും ഞാന്‍ ഒരു പാദസേവകനാണെന്നും അതെല്ലാം എന്റെ രക്തത്തിലുള്ളതാണെന്നും നിങ്ങള്‍ പറഞ്ഞു. ഈ അഭിനന്ദനങ്ങള്‍ക്ക് നന്ദി, പക്ഷേ നിങ്ങള്‍ പറഞ്ഞത് ഞാന്‍ ഗൗരവമായി എടുക്കുന്നില്ല. എന്നിരുന്നാലും, ഞാന്‍ ഒരിക്കലും നിങ്ങളോട് മോശമായി സംസാരിക്കുകയോ പറയുകയോ ചെയ്യില്ല. എല്ലാ വിജയങ്ങളും ഉണ്ടായിരുന്നിട്ടും, നിങ്ങള്‍ ജീവിതം മുഴുവന്‍ നിരാശയോടെയാണ് ചിലവഴിച്ചതെന്ന് പറയാന്‍ ഇപ്പോള്‍ ഞാനാഗ്രഹിക്കുന്നു.””

“”ദിലീപ് കുമാര്‍, അമിതാഭ് ബച്ചന്‍, രാജേഷ് ഖന്ന, ഷാരൂഖ് ഖാന്‍, വിരാട് കോലി എന്നിവരെ നിങ്ങള്‍ വിമര്‍ശിക്കുന്നുണ്ടെങ്കില്‍, ഞാന്‍ ഒരു മികച്ച കൂട്ടായ്മയിലാണെന്ന് എനിക്ക് ഉറപ്പുണ്ട്. മാത്രമല്ല, ഈ ആളുകളാരും നിങ്ങളുടെ പ്രസ്താവനകളെ ഗൗരവമായി എടുത്തിട്ടില്ല. കാരണം ഇതൊന്നും നിങ്ങളല്ല സംസാരിക്കുന്നതെന്നും വര്‍ഷങ്ങളായി നിങ്ങള്‍ സേവിക്കുന്ന വസ്തുക്കളാണെന്നും ഞങ്ങള്‍ക്കറിയാം. ശരിയും തെറ്റും നിര്‍ണയിക്കാനുള്ള നിങ്ങളുടെ കഴിവിനെ അവ മറച്ചിരിക്കുന്നു.””

“”എന്നെക്കുറിച്ച് മോശമായ കാര്യങ്ങള്‍ പറയുന്നത് ഒന്നു രണ്ട് ദിവസത്തേക്ക് നിങ്ങളെ വാര്‍ത്തകളില്‍ ഇടംനേടുമായിരിക്കും, ഇത് നിങ്ങള്‍ക്കുള്ള എന്റെ സമ്മാനമാണ്. ദൈവം നിങ്ങളെ സന്തോഷിപ്പിക്കട്ടെ, നിങ്ങളുടെ അഭ്യുദയകാംക്ഷിയായ അനുപം. എന്റെ രക്തത്തില്‍ എന്താണുള്ളതെന്ന് നിങ്ങള്‍ക്കറിയാമോ, ഹിന്ദുസ്ഥാന്‍”” എന്ന് അനുപം ഖേര്‍ പറഞ്ഞു.

Latest Stories

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി