ചില നടന്‍മാര്‍ ആക്രമിക്കും, ചുംബനരംഗത്തില്‍ ഒരു നടന് ആവേശം കൂടിപ്പോയി, നിതംബത്തില്‍ കടന്നു പിടിച്ചു, ഇതൊന്നും സഹിക്കാന്‍ കഴിയില്ല: നടി അനുപ്രിയ

ഇന്റിമേറ്റ് സീന്‍ ചെയ്യുന്നതിനിടെ നടന്‍ തന്നെ ദുരുപയോഗം ചെയ്തതായി ബോളിവുഡ് നടി അനുപ്രിയ ഗോയിങ്ക. ഇന്റിമസി സീന്‍ ചെയ്യുന്നതിനിടെ ഉണ്ടായ മോശം അനുഭവങ്ങളാണ് അനുപ്രിയ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഒരു നടന്‍ തന്റെ നിതംബത്തില്‍ കടന്നു പിടിച്ചു എന്നതടക്കമുള്ള കാര്യങ്ങളാണ് അനുപ്രിയ ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്.

”രണ്ട് തവണ അങ്ങനെ സംഭവിച്ചു. ആ വ്യക്തി എന്നെ മുതലെടുത്തു എന്ന് ഞാന്‍ പറയില്ല. ഇന്റിമേറ്റ് സീന്‍ ചെയ്യുന്നതിനിടെ ആവേശം കൂടി അയാള്‍ കയറിപ്പിടിക്കുകയായിരുന്നു. അയാള്‍ ആവേശഭരിതനാകുന്നത് എനിക്ക് കാണാമായിരുന്നു, പക്ഷെ അഭിനയം അങ്ങനെയാകരുത്. അപ്പോള്‍ അതിക്രമത്തിന് ഇരയായതായും അസ്വസ്ഥയായും തോന്നും. ചുംബനരംഗം ചെയ്യുന്നതിനിടെയാണ് ഇത് സംഭവിച്ചത്.”

”മറ്റൊരു സിനിമയില്‍ ഞാന്‍ അത്ര കംഫര്‍ട്ടബിള്‍ അല്ലാത്ത വസ്ത്രമായിരുന്നു ധരിച്ചിരുന്നത്. അതിലെ നടന് സ്ത്രീയുടെ അരയില്‍ പിടിക്കുന്ന സീന്‍ എളുപ്പത്തില്‍ ചെയ്യാനാകുമെന്ന് ഞാന്‍ കരുതി. പക്ഷെ അയാള്‍ എന്റെ നിതംബത്തില്‍ പിടിക്കാനാണ് പോയത്. അത് ആവശ്യമില്ലായിരുന്നു. അയാള്‍ക്ക് എന്റെ അരയില്‍ കൈ വച്ചാല്‍ മതി. ഞാന്‍ അയാളുടെ കൈ എടുത്ത് അരക്കെട്ടിലേക്ക് നീക്കി വച്ചു.”

”അധികം താഴോട്ട് പോകണ്ടെന്ന് പറഞ്ഞു. എന്നാല്‍ എന്തിനാണ് അങ്ങനെ ചെയ്തതെന്ന് അയാളോട് ചോദിക്കാന്‍ എനിക്ക് അപ്പോള്‍ കഴിഞ്ഞില്ല. ഒരു മിസ്‌റ്റേക്ക് പറ്റിയതാണെന്ന് അയാള്‍ എന്നോട് പറഞ്ഞു. അയാളോട് ആ സമയത്ത് ഒന്നും പറയാന്‍ പറ്റിയില്ല. പക്ഷെ അടുത്ത ടേക്കില്‍ ഇങ്ങനെ ചെയ്യരുതെന്ന് അയാളോട് പറഞ്ഞു. അതാ അയാള്‍ ശ്രദ്ധിക്കുകയും ചെയ്തു.”

”ചുംബനരംഗങ്ങളില്‍ ചിലര്‍ മാന്യമായി പെരുമാറും, എന്നാല്‍ ചിലര്‍ കടന്നാക്രമിക്കും, അത് സഹിക്കാന്‍ കഴിയില്ല” എന്നാണ് അനുപ്രിയ പറയുന്നത്. പദ്മാവത്, ടൈഗര്‍ സിന്ദാ ഹെ, വാര്‍ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള താരമാണ് അനുപ്രിയ ഗോയിങ്ക. സാക്രേഡ് ഗെയിംസ്, അഭയ്, ക്രിമിനല്‍ ജസ്റ്റിസ്, അസുര്‍: വെല്‍കം ടു യുവര്‍ ഡാര്‍ക്ക് സൈഡ് തുടങ്ങിയ വെബ് സീരിസുകളിലും ശക്തമായ വേഷങ്ങളില്‍ അനുപ്രിയ എത്തിയിട്ടുണ്ട്.

Latest Stories

IPL 2025: ബുംറയോ ഏത് ബുംറ അവനെയൊക്കെ തൂക്കി ദൂരെയെറിഞ്ഞു, തിരിച്ചുവരവ് മാസാക്കി കരുൺ നായർ; ഇവനെയാണോ നമ്മൾ ഇത്രയും നാളും നൈസായി ഒഴിവാക്കിയതെന്ന് ആരാധകർ; ബിസിസിഐ ഇതൊക്കെ ഒന്ന് കാണുക

IPL 2025: ഹൃദയമൊക്കെ ഒകെ ആണ് കോഹ്‌ലി ഭായ്, മത്സരത്തിനിടെ ആശങ്കയായി വിരാടിന് നെഞ്ചുവേദന; സഞ്ജു ഉൾപ്പെട്ട വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

IL 2025: 170 നല്ല സ്കോർ തന്നെയായിരുന്നു, തോൽവിക്ക് കാരണമായത് ആ ഘടകം; മത്സരശേഷം സഞ്ജു സാംസൺ വിരൽ ചൂണ്ടിയത് അവരുടെ നേർക്ക്

വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ വിജയ് സുപ്രീംകോടതിയില്‍; ഏപ്രില്‍ 16ന് കോടതി ഹര്‍ജി പരിഗണിക്കും

ഓശാന പ്രദഷിണത്തിന് അനുമതി നിഷേധിച്ചത് സുരക്ഷ കാരണങ്ങളാല്‍; കോണ്‍ഗ്രസിനും സിപിഎമ്മിനും വേറെ പണിയില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍

അനധികൃതമായി ഭൂമി കൈവശപ്പെടുത്തി; ഷെയ്ഖ് ഹസീനയ്ക്ക് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ബംഗ്ലാദേശ് കോടതി

MI VS DC: കുറുപ്പിന്റെ അല്ല രോഹിത്തിന്റെ കണക്ക് പുസ്തകം ആണ് മികച്ചത്, കണക്കിലെ കളിയിൽ വീണ്ടും ഞെട്ടിച്ച് ഹിറ്റ്മാൻ; അടുത്ത കളിയിൽ 20 കടക്കും എന്ന് ഉറപ്പ്; മുൻ നായകന് എയറിൽ തന്നെ

വിദ്യാര്‍ത്ഥികളോട് ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ടു; തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍എന്‍ രവി വീണ്ടും വിവാദത്തില്‍

ലീഗ് വേദിയില്‍ ക്ഷമാപണവുമായി പിവി അന്‍വര്‍; ഉപതിരഞ്ഞെടുപ്പ് എല്‍ഡിഎഫ് സര്‍ക്കാറിന്റെ പതനത്തിന്റെ തുടക്കമെന്ന് സാദിഖലി ശിഹാബ് തങ്ങള്‍

സമരം പൂര്‍വ്വാധികം ശക്തിയോടെ മുന്നോട്ടുകൊണ്ടുപോകും; കേരളത്തിലെ ജനങ്ങള്‍ തങ്ങളോടൊപ്പമെന്ന് ആശ പ്രവര്‍ത്തകര്‍