ഭാര്യ വീട്ടില്‍ നിന്നും ഇറക്കിവിട്ടു, സിനിമകളില്‍ നിന്നും പുറത്തായി, ആറ് രൂപ കൊടുത്ത് ഫുട്പാത്തിലാണ് ഉറങ്ങിയിരുന്നത്; തുറന്നു പറഞ്ഞ് അനുരാഗ് കശ്യപ്

താന്‍ അനുഭവിച്ച കഷ്ടപ്പാടുകളെ കുറിച്ചും കരിയറില്‍ നേരിട്ട തിരിച്ചടികളെ കുറിച്ചും തുറന്നു പറഞ്ഞ് സംവിധായകന്‍ അനുരാഗ് കശ്യപ്. കിടക്കാന്‍ സ്ഥലം ഇല്ലാതെ താന്‍ ഒരു കാലത്ത് തെരുവുകളില്‍ കിടന്നുറങ്ങിയിട്ടുണ്ട്. തന്റെ രണ്ടാമത്തെ സിനിമയുടെ റിലീസിന് മുമ്പ് ഭാര്യയുടെ വീട്ടില്‍ നിന്നും ഇറക്കി വിട്ടതായും സംവിധായകന്‍ പറയുന്നുണ്ട്.

അന്ന് ജുഹു സര്‍ക്കിളിന് നടുവില്‍ ഒരു പൂന്തോട്ടമുണ്ടായിരുന്നു, സിഗ്‌നലുകളൊന്നും ഇല്ലാത്ത ഒരു റൗണ്ട് എബൗട്ടായിരുന്നു. അക്കാലത്ത് ഇവിടെ രാത്രി ഉറങ്ങാറുണ്ട്. പക്ഷേ ചിലപ്പോള്‍ അവിടെ നിന്നും ഞങ്ങളെ പുറത്താക്കും. പിന്നെ വെര്‍സോവ ലിങ്ക് റോഡിലേക്ക് പോകും, അവിടെ ഒരു വലിയ ഫുട്പാത്ത് ഉണ്ട്.

അവിടെ ആളുകള്‍ വരിവരിയായി ഉറങ്ങാറുണ്ടായിരുന്നു. പക്ഷേ അവിടെ കിടന്നുറങ്ങാന്‍ 6 രൂപ കൊടുക്കണം എന്നാണ് അനുരാഗ് കശ്യപ് മാഷബിള്‍ ഇന്ത്യയുടെ ബോംബെ ജേര്‍ണി പ്രോഗ്രാമില്‍ പറയുന്നത്. തന്റെ ആദ്യ ചിത്രം നിന്നു പോയതിനെ കുറിച്ചും സംവിധായകന്‍ പറയുന്നുണ്ട്.

ആദ്യത്തെ ചിത്രം നിന്നു പോയി. രണ്ടാമത്തെ ചിത്രം ‘ബ്ലാക്ക് ഫ്രൈഡേ’യുടെ റിലീസിന്റെ ഒരു ദിവസം മുമ്പ് പ്രതിസന്ധിയിലായി. ഇതോടെ താന്‍ റൂമില്‍ അടച്ചിരിക്കാന്‍ തുടങ്ങി. ഇത് തന്നെ കുടിയനാക്കി. ഇതോടെ ആരതി (അനുരാഗിന്റെ മുന്‍ ഭാര്യ) തന്നെ വീട്ടില്‍ നിന്നും പുറത്താക്കി.

അന്ന് തന്റെ മകള്‍ക്ക് നാലു വയസായിരുന്നു. വിവിധ പ്രോജക്ടുകളില്‍ നിന്നും താന്‍ പുറത്തായി. താന്‍ അപ്പോഴും പോരാടി കൊണ്ടിരുന്നു താന്‍ എഴുതിയ, താന്‍ ഭാഗമായ സിനിമകളില്‍ നിന്ന് പോലും പുറത്തായി. മൊത്തം സംവിധാനങ്ങളോടും സിനിമ രംഗത്തോടും അന്ന് തനിക്ക് വെറുപ്പായിരുന്നു എന്നും സംവിധായകന്‍ പറഞ്ഞു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ