ഷാരൂഖ് ഖാനൊപ്പം സിനിമ ചെയ്യാനാവില്ല, എനിക്ക് പേടിയാണ്‌, അന്ന്‌ ആ സിനിമ വിജയിച്ചിരുന്നെങ്കില്‍ ഒന്നിച്ച് പ്രവര്‍ത്തിച്ചേനെ: അനുരാഗ് കശ്യപ്

എന്തുകൊണ്ടാണ് ഷാരൂഖ് ഖാനൊപ്പം സിനിമ ചെയ്യാത്തതെന്ന് തുറന്നു പറഞ്ഞ് സംവിധായകന്‍ അനുരാഗ് കശ്യപ്. ആരാധകര്‍ക്ക് വേണ്ട രീതിയില്‍ ഷാരൂഖ് ഖാനെ അവതരിപ്പിക്കാനുള്ള കപ്പാസിറ്റി തനിക്ക് ഇല്ല എന്നാണ് പരിഹാസത്തോടെ അനുരാഗ് കശ്യപ് പറയുന്നത്. ഹ്യൂമന്‍സ് ഓഫ് സിനിമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അനുരാഗ് കശ്യപ് സംസാരിച്ചത്.

”സോഷ്യല്‍ മീഡിയ ഭരിക്കുന്ന ഈ കാലത്ത് ഒരുപാട് ആരാധകരുള്ള വലിയ താരങ്ങളെ എനിക്ക് പേടിയാണ്. ആരാധകര്‍ കാരണം താരങ്ങള്‍ ടൈപ്കാസ്റ്റ് ചെയ്യപ്പെട്ടു പോവുകയാണ്, കാരണം ആരാധകര്‍ക്ക് എന്നും ഒരുപോലത്തെ കഥാപാത്രങ്ങളാണ് അവരില്‍ നിന്നും വേണ്ടത്. അങ്ങനെല്ല സംഭവിക്കുന്നതെങ്കില്‍ ഫാന്‍സ് അത് നിരസിക്കും.”

”അതുകൊണ്ട് താരങ്ങള്‍ വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യാന്‍ പേടിക്കും. അതുകൊണ്ട് ഷാരൂഖ് ഖാന്റെ പ്രഭാവലയമോ പ്രഹേളികയോ ചിത്രീകരിക്കാനുള്ള കഴിവ് എനിക്ക് ഇല്ല. അദ്ദേഹത്തിന്റെ ഫാന്‍ എന്ന സിനിമ വിജയിച്ചിരുന്നുവെങ്കില്‍ ഞാന്‍ ധൈര്യത്തോടെ അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിച്ചേനെ.”

”താരങ്ങളെ ആരാധിക്കുന്നവരുടെ നാടാണ് നമ്മുടേത്. അതുകൊണ്ട് തന്നെ നമുക്ക് ആത്മവിശ്വാസവും ആത്മാഭിമാനവും ഒക്കെ കുറവാണ്. നമുക്ക് നായകന്മാരെ വേണം. സൂപ്പര്‍ ഹീറോകള്‍ ആയി അഭിനയിക്കുമ്പോള്‍ മുഖം മറച്ച് വയക്കാത്ത അഭിനേതാക്കളുള്ള ഒരേയൊരു രാജ്യം നമ്മുടേതാണ്.”

”മാസ്‌ക് ഉണ്ടെങ്കിലും അത് ചെറുതായിരിക്കും, കാരണം താരങ്ങളുടെ മുഖത്തിനാണ് പ്രധാന്യം” എന്നാണ് അനുരാഗ് കശ്യപ് പറയുന്നത്. അതേസമയം, കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ച ‘കെന്നഡി’ ആണ് അനുരാഗിന്റെ സംവിധാനത്തില്‍ എത്തിയ അവസാന ചിത്രം. പുതിയൊരു ചിത്രത്തിന്റെ തിരക്കിലാണ് സംവിധായകന്‍ ഇപ്പോള്‍. ചിത്രത്തിന്റെ പേര് ഇതുവരെ പുറത്തുവിട്ടിട്ടില്ല.

Latest Stories

'വിരാട് കോലിക്കും രോഹിത്ത് ശർമയ്ക്കും എട്ടിന്റെ പണി കിട്ടാൻ സാധ്യത'; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻ പാകിസ്ഥാൻ താരം

വയനാട്ടിലെ ദുരന്തത്തിൽ ദുരിതാശ്വാസ നിധിയിലെ കണക്കുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ വസ്തുത വിരുദ്ധമെന്ന് മുഖ്യമന്ത്രി; സർക്കാരിന്റെ പ്രവർത്തനങ്ങളെ തകർക്കാൻ ഉദ്ദേശിച്ചിട്ടുള്ള ഗൂഢമായ ആസൂത്രണം

'നിപ ബാധിച്ച മരിച്ചയാളുടെ റൂട്ട് മാപ് പുറത്തിറക്കി ആരോഗ്യ വകുപ്'; സമ്പർക്കമുളള സ്ഥലങ്ങൾ ഇവ

'ഞാൻ അജിത്ത് ഫാനാണ്, എന്നാൽ ഇത് സഹിക്കാനാവുന്നില്ല'; വിജയ് അഭിനയം അവസാനിപ്പിക്കുന്നതിൽ പ്രതികരിച്ച് നസ്രിയ

പ്രണയ ചിത്രവുമായി ബിജു മേനോനും, മേതിൽ ദേവികയും; “കഥ ഇന്നുവരെ” ടീസർ പുറത്ത്; ചിത്രം സെപ്റ്റംബർ 20ന് തിയേറ്ററുകളിലേക്ക്

കേജ്‌രിവാളിന്റെ തീരുമാനം അംഗീകരിച്ച് എ എ പി; രാജി നാളെ, പകരം ആര്?

'രാജാവിന്റെ വരവ് രാജകീയമായിട്ട് തന്നെ'; 47 ആം കിരീടം സ്വന്തമാക്കാൻ ഒരുങ്ങി ലയണൽ മെസി

സഞ്ജു സാംസൺ അടുത്ത മാർച്ച് വരെ ഇന്ത്യൻ ടീമിൽ കാണില്ല; വീണ്ടും തഴഞ്ഞ് ബിസിസിഐ

'വിരട്ടൽ സിപിഐഎമ്മിൽ മതി, ഇങ്ങോട്ട് വേണ്ട'; പി വി അൻവർ വെറും കടലാസ് പുലി, രൂക്ഷ വിമർശനവുമായി മുഹമ്മദ് ഷിയാസ്

സെമിയിൽ കൊറിയയെ പരാജയപ്പെടുത്തി ഇന്ത്യൻ ഹോക്കി ടീം ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയുടെ ഫൈനലിൽ