'അദ്ദേഹം എന്നില്‍ നിന്നും കാര്യങ്ങള്‍ മറയ്ക്കാന്‍ തുടങ്ങി, അത് ഏറെ അലട്ടി'; അനുരാഗ് കശ്യപിന് എതിരെയുള്ള മീടു ആരോപണങ്ങളോട് മകള്‍

ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപിനെതിരെയുള്ള മീടു ആരോപണങ്ങളെ കുറിച്ച് മകള്‍ ആലിയ കശ്യപ്. കഴിഞ്ഞ വര്‍ഷമായിരുന്നു നടി പായല്‍ ഘോഷ് മീടു ആരോപണങ്ങള്‍ ഉന്നയിച്ച് സംവിധായകന് എതിരെ രംഗത്തെത്തിയത്. അച്ഛന് നേരെയുള്ള മീടു ആരോപണങ്ങള്‍ തന്നെ ഒരുപാട് അലട്ടിയെന്ന് ആലിയ പറയുന്നു.

അച്ഛന്റെ സ്വഭാവം തെറ്റായി ചിത്രീകരിച്ചത് തന്നെ അലട്ടി. അദ്ദേഹം മോശക്കാരനായ ആളാണെന്ന് ആളുകള്‍ കരുതി. എന്നാല്‍ അടുപ്പമുള്ളവരോട് ചോദിക്കുക അദ്ദേഹം വളരെ സോഫ്റ്റ് ആയ മനുഷ്യനാണ്. തന്റെ ഉത്കണ്ഠ വഷളാക്കാന്‍ ആഗ്രഹിക്കാത്തതിനാല്‍ അദ്ദേഹം തന്നില്‍ നിന്നും കാര്യങ്ങള്‍ മറച്ചു പിടിക്കാനുള്ള ശ്രമം നടത്തിയതായും ആലിയ പറയുന്നു.

സൂമിന്റെ ഇന്‍വൈറ്റ് ഓണ്‍ലി സീസണ്‍ 2 എന്ന പരിപാടിയിലാണ് ആലിയ സംസാരിച്ചത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് പായല്‍ ഘോഷ് അനുരാഗ് കശ്യപിന് എതിരെ രംഗത്തെത്തുന്നത്. എ.ബി.എന്‍ തെലുഗു മാധ്യമത്തിന്റെ അഭിമുഖത്തിലാണ് സംവിധായകനെതിരെ പായല്‍ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്.

എന്നാല്‍ ഇത് അടിസ്ഥാനരഹിതമായ ആരോപണങ്ങളാണെന്നും തന്നെ നിശബ്ദനാക്കാനാണ് ശ്രമമെന്നും അനുരാഗ് ട്വിറ്റിറിലൂടെ പ്രതികരിച്ചു. അനുരാഗിനെ ആദ്യം കണ്ടതിന് പിറ്റേന്ന് താമസസ്ഥലത്തേക്ക് വിളിപ്പിച്ച് അപമര്യദയായി പെരുമാറി എന്നാണ് പായലിന്റെ ആരോപണം.

സ്ത്രീവിമോചനത്തെപ്പറ്റിയും പുരുഷാധിപത്യത്തെക്കുറിച്ചും സംസാരിക്കുന്നത് അനുരാഗിന്റെ ഇരട്ടത്താപ്പാണ്. തന്നെ ലൈംഗികമായി ഉപദ്രവിച്ച ശേഷം ഇത് സാരമുള്ള കാര്യമല്ലെന്നും തന്നോടൊപ്പം ജോലി ചെയ്ത ഹുമ ഖുറേഷി, മാഹി ഗില്‍ എന്നീ താരങ്ങള്‍ ഒരു വിളിപ്പുറത്താണ് എന്നും സംവിധായകന്‍ പറഞ്ഞതായും പായല്‍ ആരോപിച്ചിരുന്നു.

Latest Stories

ക്രിസ്മസ്-പുതുവത്സര ആഘോഷം: കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് കൊച്ചി മെട്രോ

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്