അനുഷ്‌ക്ക ഷെട്ടി തകര്‍ത്ത് അഭിനയിച്ച “ബാഗമതി” ബോളിവുഡിലേക്ക് റീമേക്ക് ചെയ്യുകയാണ്. എന്നാല്‍ “ദുര്‍ഗവതി” എന്ന് പേരിട്ട ചിത്രത്തിനായി തന്നെ സമീപിച്ചിട്ടില്ലെന്നാണ് അനുഷ്‌ക്ക വ്യക്തമാക്കുന്നത്. നടി ഭൂമി പെട്‌നേക്കര്‍ തന്നോട് സംശയങ്ങള്‍ ചോദിച്ചിരുന്നതായി അനുഷ്‌ക്ക ഒരു അഭിമുഖത്തിനിടെ വെളിപ്പെടുത്തി.
“”ബോളിവുഡ് റീമേക്കിനായി എന്നെ സമീപിച്ചിട്ടില്ല. സംവിധായകന്‍ അശോക്,. പ്രമോദ്, വാംസി (യുവി ക്രിയേഷന്‍സ്) എന്നിവര്‍ ഹിന്ദി റീമേക്കിനുള്ള അവകാശം സ്വന്തമാക്കിയതായി അറിയിച്ചിരുന്നു. മറ്റൊരു ഭാഷയിലേക്ക് കൂടി റീമേക്ക് ചെയ്യുന്നതില്‍ എനിക്കൊരു പ്രശ്‌നവുമില്ല സന്തോഷമേയുള്ളുവെന്ന് ഞാന്‍ പറഞ്ഞിരുന്നു”” എന്ന് അനുഷ്‌ക്ക വ്യക്തമാക്കി.
കൂടാതെ ബോളിവുഡ് താരം ഭൂമി പെട്‌നേക്കര്‍ തന്നോട് സംശയങ്ങള്‍ ചോദിച്ചിരുന്നതായും സിനിമയെ കുറിച്ച് സംസാരിച്ചതായും അനുഷ്‌ക്ക പറഞ്ഞു. ബാഗമതി ഒരുക്കിയ ജി. അശോക് തന്നെയാണ് ദുര്‍ഗവതി ഒരുക്കുന്നത്.