ഇന്ത്യ-പാകിസ്ഥാന്‍ ടി20 ലോകകപ്പ് മത്സരത്തിനെത്തിയ അനുഷ്‌ക ശര്‍മ്മയുടെ വീഡിയോ വൈറലാകുന്നു. അസ്വസ്ഥയായി ആരോടൊ സംസാരിക്കുന്നതാണ് വീഡിയോയില്‍ കാണാനാവുക. വീഡിയോ എത്തിയതോടെ അനുഷ്‌ക ആരോടാണ് അസ്വസ്ഥയായി സംസാരിക്കുന്നത് എന്നാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.
ഭാഭിജി ദേഷ്യത്തിലാണല്ലോ എന്നാണ് ആരാധകരുടെ കമന്റ്. അവര്‍ക്ക് എപ്പോഴും ദേഷ്യമാണ്, ശല്യം ചെയ്ത ആരാധകരോട് ദേഷ്യപ്പെടുന്നതാകും, കോഹ്‌ലിയെ കുറിച്ച് മോശം പറഞ്ഞിനാണ് എന്നിങ്ങനെയുള്ള പല കമന്റുകളും എത്തുന്നുണ്ട്.
അതേസമയം, ജൂണ്‍ 9ന് നടന്ന ടി20 ക്രിക്കറ്റ് ലോകകപ്പ് മത്സരത്തില്‍ ഇന്ത്യ പാകിസ്ഥാനെ പരാജയപ്പെടുത്തിയിരുന്നു. മത്സരം അവസാനിച്ചതിന് പിന്നാലെ, രോഹിത് ശര്‍മ്മയുടെ ഭാര്യ റിതിക സജ്ദെയ്ക്കും യുസ്വേന്ദ്ര ചാഹലിന്റെ ഭാര്യ ധനശ്രീക്കുമൊപ്പം ഒരു ഗ്രൂപ്പ് ചിത്രത്തിനായി അനുഷ്‌ക പോസ് ചെയ്തിരുന്നു.
തന്റെ പുതിയ ചിത്രം ചക്ദ എക്സ്പ്രസിന്റെ റിലീസിനായി കാത്തിരിക്കുകയാണ് അനുഷ്‌ക. അഭിഷേക് ബാനര്‍ജി രചിച്ച് പ്രോസിത് റോയ് സംവിധാനം ചെയ്ത്, കര്‍ണേഷ് ശര്‍മ്മ നിര്‍മ്മിച്ച ഈ ചിത്രം ഒരു ജീവചരിത്ര സ്‌പോര്‍ട്‌സ് സിനിമയാണ്.