ഞെട്ടിപ്പിക്കുന്ന ലുക്കില്‍ അനുഷ്‌ക്കയുടെ ഹൊറര്‍ സിനിമ

അനുഷ്‌ക ശര്‍മ്മ പ്രധാനവേഷത്തിലെത്തുന്ന ഹൊറര്‍ ചിത്രം പാരിയുടെ ടീസര്‍ പുറത്തുവിട്ടു. പാരി ഒരു കെട്ടുകഥയല്ല എന്ന ടാഗ് ലൈനോടെ റിലീസ് ചെയ്തിരിയ്ക്കുന്ന ടീസറിന് 18സെക്കന്‍ഡ് ദൈര്‍ഘ്യമാണുള്ളത്.

ചിത്രത്തിന്‌റെ റിലീസ് തീയതിയില്‍ മാറ്റമുണ്ട്. മുന്‍ നിശ്ചയിച്ചപ്രകാരം ഫെബ്രുവരി ഒന്‍പതിനായിരുന്നു പാരി തീയേറ്ററുകളിലെത്തേണ്ടിയിരുന്നത്. എന്നാല്‍, സിദ്ധാര്‍ഥ് മല്‍ഹോത്ര, രാകുല്‍ പ്രീത്, മനോജ് വാജ് പേയി എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്ന അയാരിയുടെ റിലീസും ഒരേ ദിവസം തന്നെയായതിനാല്‍ മാറ്റിവയ്ക്കുകയായിരുന്നു.

പുതുക്കിയ തീയതി പ്രകാരം മാര്‍ച്ച് രണ്ടിനാണ് ചിത്രം തീയേറ്ററുകളിലെത്തുന്നത്. നവാഗതനായ പ്രോസീത് റോയി സംവിധാനം ചെയ്യുന്ന ഈ ചിത്രം നിര്‍മ്മിക്കുന്നത് അനുഷ്‌ക ശര്‍മ്മ തന്നെയാണ്.