നിന്റെ വിഷമത്തില്‍ സഹായിക്കാന്‍ പോലും കഴിയാത്ത അന്തരീക്ഷത്തിലാണ് ഞങ്ങള്‍ ജീവിച്ചതെന്നറിഞ്ഞത് ദുഖിപ്പിക്കുന്നു: അനുഷ്‌ക്ക ശര്‍മ്മ

സുശാന്ത് രജ്പുത്തിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ ഹൃദയം തകര്‍ന്ന് ബോളിവുഡ് ലോകവും ആരാധകരും. പ്രിയപ്പെട്ട സഹതാരത്തിന് വിയോഗത്തെ തുടര്‍ന്ന് വികാരഭരിതമായ കുറിപ്പാണ് നടി അനുഷ്‌ക്ക ശര്‍മ്മ പങ്കുവച്ചിരിക്കുന്നത്.

“”സുശാന്ത്, നിങ്ങള്‍ വളരെ ചെറുപ്പവും ബുദ്ധിമാനും ആയിരുന്നു, ഇത്രയും പെട്ടെന്ന് പോയി. നിങ്ങള്‍ക്ക് ഉണ്ടായ ഒരു പ്രശ്നത്തിലും നിങ്ങളെ സഹായിക്കാന്‍ കഴിയാത്ത ഒരു അന്തരീക്ഷത്തിലാണ് ഞങ്ങള്‍ ജീവിച്ചതെന്നറിഞ്ഞതില്‍ വളരെ സങ്കടമുണ്ട്..”” എന്നാണ് അനുഷ്‌ക്ക സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.

https://www.instagram.com/p/CBaaaKZpybE/?utm_source=ig_embed

ആമിര്‍ ഖാനും അനുഷ്‌ക്കയും കേന്ദ്ര കഥാപാത്രമായെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം “പികെ”യില്‍ അതിഥി താരമായാണ് സുശാന്ത് എത്തിയത്. സര്‍ഫരാസ് യൂസുഫ് എന്ന കഥാപാത്രമായാണ് സുശാന്ത് വേഷമിട്ടത്. ചെറിയ വേഷമായിരുന്നെങ്കിലും താരത്തിന്റെ അഭിനയം പ്രേക്ഷശ്രദ്ധയും നിരൂപക ശ്രദ്ധയും ഒരു പോലെ നേടിയിരുന്നു.

ചേതന്‍ ഭഗതിന്റെ “ത്രീ മിസ്റ്റേക്ക്‌സ് ഓഫ് മൈ ലൈഫ്” എന്ന നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമായ “കായ് പോ ചേ” എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നവാഗത നടനുള്ള മൂന്നു അവാര്‍ഡുകളും ലഭിച്ചു. ക്രിക്കറ്റ് താരം എം.എസ്.ധോണിയുടെ ബയോപിക് “എം.എസ്.ധോണി അണ്‍ടോള്‍ഡ് സ്റ്റോറി”യാണ് പ്രധാന ചിത്രം. പികെ, കേദാര്‍നാഥ്, വെല്‍കം ടു ന്യൂയോര്‍ക് എന്നിവയാണ് സുശാന്ത് അഭിനയിച്ച മറ്റു ചിത്രങ്ങള്‍.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം