എന്റെ ഫോട്ടോ എടുക്കരുത്..; ഗര്‍ഭിണിയാണെന്ന അഭ്യൂഹത്തിനിടെ പാപ്പരാസികളോട് അനുഷ്‌ക, വീഡിയോ വൈറല്‍

അനുഷ്‌ക ശര്‍മ വീണ്ടും ഗര്‍ഭിണിയായി എന്ന അഭ്യൂഹമാണ് കഴിഞ്ഞ ദിവസങ്ങളിലായി വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം അനുഷ്‌ക രണ്ട് മാസം ഗര്‍ഭിണിയാണ് എന്നാണ് വിവരം. ഭര്‍ത്താവ് വിരാട് കോഹ്‌ലിക്കൊപ്പം മാച്ച് ടൂറുകളില്‍ പോകുന്നത് ഒഴിവാക്കിയതാണ് ഈ റിപ്പോര്‍ട്ടുകള്‍ പ്രചരിക്കാന്‍ കാരണമായത്.

അനുഷ്‌കയുടെ പുതിയൊരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. കാറില്‍ എത്തിയ അനുഷ്‌കയുടെ അടുത്തേക്ക് പാപ്പരാസികള്‍ എത്തിയപ്പോള്‍ ഫോട്ടോ എടുക്കരുത് എന്നാണ് അനുഷ്‌ക പറയുന്നത്. പെട്ടെന്ന് തന്നെ ക്യാമറയ്ക്ക് മുന്നില്‍ നിന്നും അനുഷ്‌ക മാറുകയും ചെയ്തു.

ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ”അനുഷ്‌കയ്ക്ക് മറ്റൊരു കുഞ്ഞ് ജനിക്കാന്‍ പോകുന്നു. കഴിഞ്ഞ തവണത്തെ പോലെ, കുറച്ച് കഴിഞ്ഞ് ഇത് ഔദ്യോഗികമായി ലോകത്തെ അറിയിക്കാന്‍ അവര്‍ പദ്ധതിയിടുന്നു” എന്നായിരുന്നു ഒരു സ്രോതസ്സ് ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞത്.

ആരാധകര്‍ സ്‌നേഹത്തോടെ വിരുഷ്‌ക എന്ന് വിളിക്കുന്ന ഇരുവരെയും അടുത്തിടെ മുംബൈയിലെ ഒരു മെറ്റേണിറ്റി ക്ലിനിക്കില്‍ കണ്ടതായും റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുന്നുണ്ട്. 2021 ജനുവരിയിലാണ് താരദമ്പതികള്‍ തങ്ങളുടെ ആദ്യ കുട്ടിയായ വാമികയെ ലോകത്തേയ്ക്ക് സ്വാഗതം ചെയ്തത്.

Latest Stories

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി

വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയമല്ല; വിദ്യാഭ്യാസ അവകാശ നിയമത്തിലെ കേന്ദ്ര ഭേദഗതിയ്‌ക്കെതിരെ വി ശിവന്‍കുട്ടി

BGT 2024-25: ജയ്‌സ്വാള്‍ സെവാഗിനെ പോലെ, പക്ഷേ ഒരു പ്രശ്‌നമുണ്ട്...; ഉപദേശവുമായി പുജാര

വ്യാജ ഡിജിറ്റല്‍ അറസ്റ്റ്; കേരളത്തിലെ തട്ടിപ്പുകള്‍ക്ക് നേതൃത്വം നല്‍കുന്ന മുഖ്യപ്രതി പിടിയില്‍

'ഏത് ആംഗിളില്‍ ഷൂട്ട് ചെയ്യണമെന്ന് ''പച്ചക്കുയിലിന്'' നന്നായി അറിയാം'; പരിഹാസവുമായി എസ്തര്‍ അനില്‍

നിക്ഷേപകന്‍ ആത്മഹത്യ ചെയ്ത സംഭവം; സഹകരണ സൊസൈറ്റിയിലെ മൂന്ന് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍