ഇന്ത്യ വിജയിച്ചപ്പോള്‍ കുഞ്ഞ് വാമികയുടെ ഏറ്റവും വലിയ ആശങ്ക അതായിരുന്നു..: അനുഷ്‌ക ശര്‍മ്മ

ലോകകപ്പ് കിരീട നേട്ടത്തില്‍ ഇന്ത്യന്‍ ടീമിന് അഭിനന്ദനവുമായി വിരാട് കോഹ്‌ലിയുടെ ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്‌ക ശര്‍മ. മാന്‍ ഓഫ് ദ മാച്ച് സ്വന്തമാക്കിയ കോഹ്‌ലിയെ അഭിനന്ദിച്ചതിനൊപ്പം ഇരുവരുടെയും മകളായ വാമികയെ കുറിച്ചും അനുഷ്‌ക ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. വാമികയുടെ ആശങ്ക പങ്കുവച്ചാണ് അനുഷ്‌കയുടെ കുറിപ്പ്.

”കളിക്കാര്‍ കരയുമ്പോള്‍ അവരെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കാന്‍ ആരെങ്കിലും ഉണ്ടായിരുന്നോ എന്നായിരുന്നു ടിവി കാണുമ്പോള്‍ നമ്മുടെ മകളുടെ ഏറ്റവും വലിയ ആശങ്ക. ഉണ്ടായിരുന്നു മോളെ, 1.5 ബില്യന്‍ ആളുകള്‍ അവരെ ആലിംഗനം ചെയ്തു. എന്തൊരു അദ്ഭുതകരമായ വിജയം.”

”ഐതിഹാസിക നേട്ടം. ചാമ്പ്യന്മാര്‍. അഭിനന്ദനങ്ങള്‍” എന്നാണ് അനുഷ്‌ക കുറിച്ചത്. ലോകകപ്പ് ട്രോഫിയുമായുള്ള വിരാട് കോഹ്‌ലിയുടെ ചിത്രത്തോടൊപ്പം മറ്റൊരു പോസ്റ്റും അനുഷ്‌ക പങ്കുവച്ചു. ”ഞാന്‍ ഇയാളെ സ്നേഹിക്കുന്നു. നിങ്ങളെ എന്റെ വീട് എന്ന് വിളിക്കാന്‍ കഴിയുന്നതില്‍ നന്ദിയുണ്ട്” എന്നാണ് അനുഷ്‌കയുടെ വാക്കുകള്‍.

വിജയത്തിന് പിന്നാലെ അനുഷ്‌കയുമായി വീഡിയോ കോളില്‍ സംസാരിക്കുന്ന കോഹ്‌ലിയുടെ ചിത്രങ്ങളും സോഷ്യല്‍ മീഡയയില്‍ ശ്രദ്ധ നേടിയിരുന്നു. കിരീട നേട്ടത്തിന് പിന്നാലെ ടി20 അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് വിരാട് കോഹ്‌ലി വിരമിക്കല്‍ പ്രഖ്യാപിച്ചു. കോഹ്‌ലിക്ക് പിന്നാലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും ടി20യോട് വിടപറഞ്ഞു.

Latest Stories

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി

വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയമല്ല; വിദ്യാഭ്യാസ അവകാശ നിയമത്തിലെ കേന്ദ്ര ഭേദഗതിയ്‌ക്കെതിരെ വി ശിവന്‍കുട്ടി

BGT 2024-25: ജയ്‌സ്വാള്‍ സെവാഗിനെ പോലെ, പക്ഷേ ഒരു പ്രശ്‌നമുണ്ട്...; ഉപദേശവുമായി പുജാര

വ്യാജ ഡിജിറ്റല്‍ അറസ്റ്റ്; കേരളത്തിലെ തട്ടിപ്പുകള്‍ക്ക് നേതൃത്വം നല്‍കുന്ന മുഖ്യപ്രതി പിടിയില്‍

'ഏത് ആംഗിളില്‍ ഷൂട്ട് ചെയ്യണമെന്ന് ''പച്ചക്കുയിലിന്'' നന്നായി അറിയാം'; പരിഹാസവുമായി എസ്തര്‍ അനില്‍

നിക്ഷേപകന്‍ ആത്മഹത്യ ചെയ്ത സംഭവം; സഹകരണ സൊസൈറ്റിയിലെ മൂന്ന് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

എന്തുകൊണ്ടാണ് ബുംറയെ ആരും ചോദ്യം ചെയ്യാത്തത്?, അവന്‍ ബോളെറിയുന്നത് കൈമടക്കി; പരിശോധിക്കണമെന്ന് ഓസ്ട്രേലിയന്‍ കമന്റേറ്റര്‍