അനുഷ്‌കയും പ്യൂമയും തമ്മില്‍ ഇന്‍സ്റ്റാ പോര് മുറുകുന്നു; അഭിപ്രായം പറഞ്ഞ് വിരാട് കോഹ്‌ലിയും

അനുഷ്‌ക ശര്‍മ്മയും സ്‌പോര്‍ട്‌സ് ബ്രാന്‍ഡ് ആയ പ്യൂമയും തമ്മില്‍ പോര് മുറുകുന്നു. തന്റെ ചിത്രങ്ങള്‍ അനുമതിയില്ലാതെ ഉപയോഗിച്ചു എന്ന് വിമര്‍ശിച്ചാണ് പ്യൂമയ്‌ക്കെതിരെ കഴിഞ്ഞ ദിവസം അനുഷ്‌ക രംഗത്തെത്തിയത്. ഇന്‍സ്റ്റഗ്രാമിലാണ് താരം പോസ്റ്റ് പങ്കുവച്ചത്.

അനുഷ്‌കയുടെ രോഷത്തോട് പ്രതികരിച്ചിരിക്കുകയാണ് പ്യൂമ ഇപ്പോള്‍. പ്യൂമ ഇന്ത്യ അവരുടെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം ഹാന്‍ഡിലില്‍ ഒരു കരാര്‍ പോലെ തോന്നിക്കുന്ന ചിത്രമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ ‘പ്യൂമ X അനുഷ്‌ക’ എന്ന് എഴുതിയിട്ടുണ്ട് അതില്‍ ‘confidential’എന്ന് മാര്‍ക്ക് ചെയ്തിട്ടുമുണ്ട്.

‘അനുഷ്‌ക ശര്‍മ്മ, നമ്മുക്ക് കാര്യങ്ങള്‍ സെറ്റില്‍ ചെയ്യണം! കാര്യങ്ങള്‍ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടു പോകണോ?’ എന്നാണ് ഈ ചിത്രത്തിനൊപ്പം പ്യൂമ കുറിച്ചിരിക്കുന്നത്. തുടര്‍ന്ന് നടി തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയായി അത് പോസ്റ്റ് ചെയ്യുകയും ‘I’ll sleep on it’ എന്ന് മറുപടി നല്‍കിയിട്ടുണ്ട്.

ഇന്നലെ പോസ്റ്റ് ചെയ്ത ഒരു ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ അനുഷ്‌ക പ്യൂമയുടെ സെയില്‍ ഈവന്റ് പ്രൊമോട്ട് ചെയ്യുന്നതിനായി പങ്കുവച്ച ചിത്രം റീപോസ്റ്റ് ചെയ്ത്, ‘ഹേയ്, പ്യൂമ പബ്ലിസിറ്റിക്കായി എന്റെ ഇമേജറി ഉപയോഗിക്കുന്നതിന് മുമ്പ് അനുമതി വാങ്ങണമെന്ന് നിങ്ങള്‍ക്ക് അറിയില്ലേ. കാരണം ഞാന്‍ നിങ്ങളുടെ അംബാസിഡര്‍ അല്ല” എന്നായിരുന്നു അനുഷ്‌ക കുറിച്ചത്.

പോസ്റ്റ് നീക്കം ചെയ്യാന്‍ പ്യൂമയോട് അനുഷ്‌ക ആവശ്യപ്പെടുകയും ചെയ്തു. അനുഷ്‌കയുടെ ഭര്‍ത്താവും ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റനുമായ വിരാട് കോഹ്‌ലിയും ഈ പോസ്റ്റ് ഷെയര്‍ ചെയ്തിട്ടുണ്ട്. ‘ദയവായി ഇത് പ്യൂമ ഇന്ത്യ പരിഹരിക്കൂ’ എന്നാണ് കോഹ്‌ലി ഇന്‍സ്റ്റ സ്റ്റാറ്റസ്.

എന്നാല്‍ ഇതൊരു പ്രമോഷണല്‍ തന്ത്രമാണ് എന്ന കമന്റുകളാണ് വരുന്നത്. ഓണ്‍ലൈനില്‍ ആവേശം സൃഷ്ടിക്കാന്‍ ബ്രാന്‍ഡ് ഉപയോഗിക്കുന്ന ഒരു പ്രമോഷണല്‍ തന്ത്രമാണ് ഇതെന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു