വിമാനത്തില്‍ കയറിയാല്‍ പോലും എനിക്ക് വണ്ണം കൂടും.. സിനിമയൊന്നും ആസ്വദിക്കാന്‍ പറ്റാറില്ല, എനിക്ക് അപൂര്‍വ്വരോഗം: അര്‍ജുന്‍ കപൂര്‍

താന്‍ ഇപ്പോള്‍ രോഗങ്ങള്‍ക്ക് അടിമയാണെന്ന് പറഞ്ഞ് ബോളിവുഡ് താരം അര്‍ജുന്‍ കപൂര്‍. സിനിമ ഇല്ലാതെ ആയതോടെ ഡിപ്രഷനിലായി. ഹഷിമോട്ടോസ് എന്ന രോഗവുമുണ്ട് എന്നാണ് അര്‍ജുന്‍ കപൂര്‍ പറയുന്നത്. സിനിമ ആസ്വദിക്കാന്‍ തനിക്ക് സാധിക്കാറില്ല. വിമാനയാത്ര നടത്തിയാല്‍ പോലും തന്റെ ഭാരം കൂടും. ഈ രോഗം തന്റെ അമ്മയ്ക്കും സഹോദരിക്കും ഉണ്ടെന്നും അര്‍ജുന്‍ പറയുന്നുണ്ട്.

”സിനിമ നടക്കാതെ വരുമ്പോള്‍, ആ നിമിഷങ്ങള്‍ ദിവസങ്ങളാകും മാസങ്ങളാകും, വര്‍ഷങ്ങളാകും. സ്വയം സംശയിക്കാന്‍ തുടങ്ങും. നെഗറ്റീവുകള്‍ക്ക് എന്നും ശബ്ദം കൂടുതലാണ്. പിന്നെ തടിയനായ കുട്ടി ആയതിനാല്‍ വര്‍ഷങ്ങളോളം നമ്മള്‍ പോലുമറിയാതെ മെന്റല്‍ ട്രോമയുണ്ടാകുത്. ഞാനും ഈ ഘട്ടത്തില്‍ എത്തിയപ്പോള്‍ തെറാപ്പി സ്വീകരിച്ചു.”

”ഞാന്‍ ആരോടും അങ്ങോട്ട് പോയി സംസാരിക്കുന്നതല്ല. എനിക്ക് സാധിക്കുന്ന ഏറ്റവും നല്ല രീതിയില്‍ സ്വയം പരിഹരിക്കുകയാണ് ചെയ്യുക. കഴിഞ്ഞ വര്‍ഷമാണ് വിഷാദ രോഗത്തിനുള്ള തെറാപ്പി ആരംഭിക്കുന്നത്. കഴിഞ്ഞൊരു വര്‍ഷം പ്രൊഫഷണലിനേക്കാള്‍ എനിക്ക് പേഴ്സണല്‍ ആണ്. സിനിമ കാണുന്നത് പോലും എനിക്ക് ആസ്വദിക്കാന്‍ സാധിച്ചിരുന്നില്ല.”

”സിനിമയായിരുന്നു എന്റെ ജീവിതം. ഉറക്കം നഷ്ടമായി. തെറാപ്പി തുടങ്ങിയപ്പോള്‍ ആദ്യത്തെ ചിലര്‍ വര്‍ക്കായില്ല. പിന്നീട് എന്നെ സംസാരിക്കാന്‍ അനുവദിക്കുന്ന ഒരാളെ കണ്ടെത്തി. അവര്‍ എനിക്ക് മൈല്‍ഡ് ഡിപ്രഷന്‍ ആണെന്ന് കണ്ടെത്തി. ഞാന്‍ അതിനെ കുറിച്ച് സംസാരിക്കാറില്ല. എനിക്ക് ഹഷിമോട്ടോസ് ഡിസീസുണ്ട്.”

”തൈറോയ്ഡിന്റെ വകഭേദം ആണ്. വിമാനയാത്ര നടത്തിയാല്‍ പോലും എന്റെ ഭാരം കൂടും. എനിക്ക് 30 വയസുള്ളപ്പോഴാണ് അത് വന്നത്. എന്റെ അമ്മയ്ക്കും ഉണ്ടായിരുന്നു. സഹോദരിക്കും ഉണ്ട്. ഓരോ സിനിമകളിലും എന്റെ ശരീരത്തില്‍ വന്ന മാറ്റം കൃത്യമായി എനിക്ക് കാണാന്‍ സാധിക്കുന്നുണ്ട്” എന്നാണ് അര്‍ജുന്‍ കപൂര്‍ പറയുന്നത്.

Latest Stories

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി

വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയമല്ല; വിദ്യാഭ്യാസ അവകാശ നിയമത്തിലെ കേന്ദ്ര ഭേദഗതിയ്‌ക്കെതിരെ വി ശിവന്‍കുട്ടി